മാസം ചെലവ് 100 രൂപയിൽ താഴെ മാത്രം! 365 ദിവസ വാലിഡിറ്റിയിൽ എത്തുന്ന ബിഎസ്എൻഎൽ പ്ലാൻ
പൊതുമേഖലാ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ജനങ്ങളോടുള്ള പ്രതിബദ്ധത നിലനിർത്തിക്കൊണ്ടാണ് റീച്ചാർജ് പ്ലാനുകൾ അവതരിപ്പിക്കാറുള്ളത്. സാധാരണ ഗതിയിൽ ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ റീച്ചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നത് ബിഎസ്എൻഎൽ ആണ്. ആ ബിഎസ്എൻഎൽ പ്ലാനുകളെല്ലാം സ്വകാര്യ കമ്പനികളുടെ പ്ലാനുകളെക്കാൾ മികച്ചവയാണ്. എന്നാൽ കുറഞ്ഞ നിരക്കിൽ എത്തുന്ന ബിഎസ്എൻഎൽ പ്ലാനുകൾക്കിടയിൽത്തന്നെ വളരെ ചീപ് റേറ്റിൽ എത്തുന്ന പ്ലാനുകളും കാണാൻ സാധിക്കും. അത്തരത്തിൽ പ്രതിമാസം 100 രൂപയിൽ താഴെ മാത്രം ചെലവിൽ ടെലിക്കോം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു റീച്ചാർജ് പ്ലാനും ഉണ്ട്.
റീച്ചാർജ് പ്ലാനുകൾ തെരഞ്ഞെടുക്കുമ്പോൾ എപ്പോഴും നമ്മുടെ ഉപയോഗത്തിന് മുൻതൂക്കം നൽകണം. ഒരുപാട് ഡാറ്റ ആവശ്യങ്ങൾ ഇല്ലാത്തവർ കുറഞ്ഞ അളവിൽ ഡാറ്റ ലഭ്യമാകുന്ന പ്ലാൻ തെരഞ്ഞെടുത്താൽ മതിയാകും. ഡാറ്റ ആവശ്യങ്ങൾ കൂടുതലുള്ളവർ മാത്രം ഉയർന്ന അളവിൽ പ്രതിദിന ഡാറ്റ ലഭ്യമാകുന്ന പ്ലാനുകൾ തെരഞ്ഞെടുക്കുന്നതാണ് നല്ലത്.

കോളിങ് ആവശ്യങ്ങൾ വളരെ കുറവുള്ള ആളുകൾക്കായി ബിഎസ്എൻഎൽ ചീപ് റേറ്റിൽ ഒരു പ്ലാൻ നൽകുന്നുണ്ട്. 1198 രൂപയാണ് ഈ പ്ലാനിന്റെ നിരക്ക്. ദീർഘകാല വാലിഡിറ്റിയിൽ ടെലിക്കോം ആനുകൂല്യങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ സംബന്ധിച്ച ഈ 1198 രൂപയുടെ റീച്ചാർജ് പ്ലാൻ മികച്ച ഓപ്ഷനാണ്.
1198 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: പ്രതിമാസം 300 മിനിറ്റ് കോളിങ്, മാസം ആകെ 3ജിബി ഡാറ്റ, മാസം 30 എസ്എംഎസ് എന്നിവ ഈ പ്ലാനിൽ ലഭ്യമാകും. 365 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാനിന് ഉള്ളത്. ഇതിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ ഓരോ മാസവും ഈ ആനുകൂല്യങ്ങൾ പുതുക്കപ്പെടും.

അതായത് എല്ലാ മാസവും 300 മിനിറ്റ് കോളിങ്, 3ജിബി ഡാറ്റ, 30 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ലഭ്യമാകും. വളരെ കുറഞ്ഞ ടെലിക്കോം ആവശ്യങ്ങൾ മാത്രമുള്ള ഉപയോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ മുന്നോട്ട് പോകാൻ ഏറ്റവും അനുയോജ്യമായ പ്ലാനാണ് ഈ 1198 രൂപയുടെ പ്ലാൻ.
1198 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിന്റെ പ്രതിദിന ചെലവ് വെറും 3 രൂപ 28 പൈസയാണ്. അതേപോലെ ഈ പ്ലാനിന്റെ പ്രതിമാസ ചെലവ് നോക്കിയാൽ വെറും 99 രൂപ 83 പൈസ മാത്രമേ വരുന്നുള്ളൂ. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വാലിഡിറ്റി നിലനിർത്തുക എന്നത് വളരെ പ്രധാനമാണ്. ഈ പ്ലാൻ ചീപ് റേറ്റിൽ 365 ദിവസ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു.
1198 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ആനുകൂല്യങ്ങൾ പ്രതിമാസ അടിസ്ഥാനത്തിലാണ് ലഭ്യമാകുന്നത് എന്നതും നേട്ടമാണ്. എന്നാൽ ഒന്നിച്ച് ഇത്ര വലിയ തുക എടുക്കാൻ കഴിയില്ല എങ്കിൽ ബിഎസ്എൻഎൽ ഒട്ടും നിരാശരാകേണ്ടതില്ല. കാരണം അതിന് ഒരു ബദൽ ഓപ്ഷനുണ്ട്. 107 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ് അത്.

107 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: ബിഎസ്എൻഎൽ വരിക്കാർക്ക് ചുരുങ്ങിയ ചെലവിൽ വാലിഡിറ്റിയും അടിസ്ഥാന ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന എൻട്രിലെവൽ പ്രീപെയ്ഡ് പ്ലാനാണ് ഇത്. 35 ദിവസ വാലിഡിറ്റിയിൽ ആകെ 2 ജിബി ഡാറ്റ, 200 മിനിറ്റ് വോയ്‌സ് കോളിങ് സൗകര്യം, സൗജന്യ ബിഎസ്എൻഎൽ ട്യൂൺ എന്നിവ ഇതിൽ ലഭ്യമാകുന്നു.
1198 രൂപയുടെ പ്ലാനും 107 രൂപയുടെ പ്ലാനും പ്രതിമാസം ഏതാണ്ട് ഒരേ ടെലിക്കോം ആനുകൂല്യങ്ങൾ തന്നെയാണ് നൽകുന്നത്. 107 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ് 3 രൂപ 05 പൈസയാണ്. സാധാരണക്കാരായ ബിഎസ്എൻഎൽ വരിക്കാർ ഏറെ ആശ്രയിക്കുന്ന ജനപ്രിയ പ്ലാൻ ആണ് 107 രൂപയുടേത്.


Click it and Unblock the Notifications







