ഇന്ത്യയിലെ ഏറ്റവും മികച്ച വാലിഡിറ്റി പ്ലാനുകളിലൊന്ന്! ബിഎസ്എൻഎൽ ആരാധകരേ ഇതിലേ...
പൊതുമേഖലാ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ എതിരാളികളിൽ നിന്ന് കനത്ത വെല്ലുവിളി നേരിട്ടാണ് മുന്നോട്ട് പോകുന്നത്. ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ (VI) എന്നീ മൂന്ന് വമ്പൻ ടെലിക്കോം കമ്പനികൾക്കിടയിൽ പിടിച്ചുനിൽക്കണമെങ്കിൽ അവർ നൽകുന്നതിനെക്കാൾ മെച്ചപ്പെട്ട എന്തെങ്കിലുമൊക്കെ വരിക്കാർക്ക് നൽകണം എന്ന് ബിഎസ്എൻഎല്ലിന് അറിയാം. വീണ്ടും തങ്ങളുടെ പ്രതാപകാലത്തേക്ക് തിരിച്ചുപോകാൻ ബിഎസ്എൻഎൽ ആഗ്രഹിക്കുന്നു. അതിനായി വരിക്കാരെ തങ്ങളുടെ ഒപ്പം നിർത്താൻ അവർ മികച്ച റീച്ചാർജ് പ്ലാനുകൾ മാന്യമായ നിരക്കിൽ നൽകിവരുന്നു. ഇതുവരെ രാജ്യവ്യാപകമായി 4ജി ലഭ്യമാക്കാത്ത ഏക ടെലിക്കോം കമ്പനി എന്ന പരിമിതി ബിഎസ്എൻഎല്ലിന് ഉണ്ട്.
ആളുകളെ ആകർഷിക്കാൻ വേണ്ടിമാത്രമല്ല, 4ജി ഇല്ലാത്ത കമ്പനി എന്ന പരിമിതി കൂടി ഉള്ളതിനാലാണ് ബിഎസ്എൻഎൽ നിരക്ക് കൂട്ടാത്തത് എന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ 4ജി അവതരിപ്പിച്ചാലും നിരക്ക് വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് ബിഎസ്എൻഎൽ പറയുന്നത്. ഇന്ത്യൻ ടെലിക്കോം വിപണിയിലെ പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകളുടെ കാര്യമെടുത്താൽ അതിൽ ആരെയും ആകർഷിക്കുന്ന ചില പ്ലാനുകൾ കാണും.

കുറഞ്ഞ വിലയിൽ വാർഷിക വാലിഡിറ്റി സഹിതം എത്തുന്ന ബിഎസ്എൻഎൽ 1499 രൂപ പ്രീപെയ്ഡ് പ്ലാൻ ഇന്ത്യയിലെ റീച്ചാർജ് പ്ലാനുകളിൽ ഏറെ വേറിട്ടുനിൽക്കുന്ന ഒരു പ്ലാനാണ്. ഇന്ത്യയിൽ ഇന്ന് ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച വാലിഡിറ്റി പ്രീപെയ്ഡ് പ്ലാനുകളിൽ ഒന്നാണ് ഇത് എന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്.
ബിഎസ്എൻഎൽ 1499 രൂപ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: 336 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ് സൗകര്യവുമായി എത്തുന്ന പ്ലാൻ ആണ് 1499 രൂപയുടേത്. കോളിങ് മാത്രമല്ല, ഇതിൽ 24ജിബി ബൾക്ക് ഡാറ്റയും ദിവസം 100 എസ്എംഎസും ലഭ്യമാകും. ബൾക്ക് ഡാറ്റ ആയതിനാൽത്ന്വെന വാലിഡിറ്റി കാലയളവിൽ എപ്പോൾ വേണമെങ്കിലും പ്രതിദിന പരിധിയില്ലാതെ ഉപയോഗിക്കാം.

ടെലിക്കോം ഉപയോക്താക്കളിൽ ഒരു വിഭാഗം ആളുകൾ ദീർഘകാല വാലിഡിറ്റിയോടെ അൺലിമിറ്റഡ് കോളിങ് ആനുകൂല്യം ആസ്വദിക്കാൻ ആഗ്രഹിക്കുന്നുണ്ട്. അത്തരം ആളുകൾക്കായി 336 ദിവസ വാലിഡിറ്റിയോടെ അൺലിമിറ്റഡ് കോളിങ് സൗകര്യം 1499 രൂപയുടെ പ്ലാനിൽ ബിഎസ്എൻഎൽ ഒരുക്കിയിരിക്കുന്നു. ഇത്രയും തുക ഒന്നിച്ച് അടയ്ക്കേണ്ടിവരുമെന്നത് മാത്രമാണ് ഈ പ്ലാൻ തെരഞ്ഞെടുക്കുന്നതിൽ സാധാരണക്കാർക്ക് ഉണ്ടാകാൻ സാധ്യതയുള്ള ഏക ബുദ്ധിമുട്ട്.
ഒരു ദിവസം ഏകദേശം 4 രൂപ 46 പൈസ മാത്രമാണ് 1499 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനായി ബിഎസ്എൻഎൽ ഉപയോക്താവിന് ചെലവാകുക, അതായത് അഞ്ച് രൂപയിൽ താഴെ മാത്രം. പ്രതിമാസ അടിസ്ഥാനത്തിൽ ചെലവ് കണക്കാക്കിയാൽ ഏകദേശം 136 രൂപ 27 പൈസ വരും.
വീടുകളിലെ പ്രായമായ ആളുകളുടെ, പ്രത്യേകിച്ച് അച്ഛനമ്മമാരുടെ ടെലിക്കോം ആവശ്യങ്ങൾക്കും സിം വാലിഡിറ്റി നിലനിർത്താൻ ആഗ്രഹിക്കുന്നവർക്കും ഈ പ്ലാൻ ഏറെ അനുയോജ്യമാണ്. കൂടാതെ ബിഎസ്എൻഎൽ സിം സെക്കൻഡറി സിം ആയി ഉപയോഗിക്കുന്ന ആളുകൾക്കും ഈ 1499 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഒരു മികച്ച ഓപ്ഷനാണ്.

അൺലിമിറ്റഡ് കോളിങ് സൗകര്യത്തിന് പുറമേ അത്യാവശ്യ ഘട്ടങ്ങളിൽ ഡാറ്റ ആവശ്യമായി വന്നാൽ അതിനുള്ള ഡാറ്റയും ഈ പ്ലാനിൽ ലഭ്യമാകുന്നുണ്ട്. അതിനാൽ വീട്ടിലും ഓഫീസിലും വൈഫൈ ഉള്ളവർക്കും ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ അനുയോജ്യമാണ്. കാരണം അവർക്ക് അത്യാവശ്യം യാത്രയിലായിരിക്കുന്ന സമയത്തേക്ക് ആവശ്യമായ ഡാറ്റ ഇതിലുണ്ട്. ഇത്ര കുറഞ്ഞ നിരക്കിൽ ഒരു വർഷ വാലിഡിറ്റി നിലനിർത്തുന്നതിനൊപ്പം അൺലിമിറ്റഡ് കോളിങ് സൗകര്യവും ലഭിക്കും എന്നത് സാധാരണക്കാരായ നിരവധി വരിക്കാർക്ക് ആശ്വാസമാണ്.


Click it and Unblock the Notifications