Home
Recharge plans

വാലിഡിറ്റി കുറച്ചതിന്റെ കുറ്റബോധമോ? രണ്ട് റീച്ചാർജ് പ്ലാനുകളുടെ വിലയിൽ ഡിസ്കൗണ്ട് നൽകി BSNL

പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) ഈ മാസത്തിന്റെ തുടക്കത്തിൽ തങ്ങളുടെ 5 ജനപ്രിയ പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി കുറച്ച വിവരം ഗിസ്ബോട്ട് മലയാളം എക്സ്ക്ലൂസീവായി റിപ്പോർട്ട് ചെയ്തിരുന്നു. ടെലിക്കോം വിപണിയിൽ നിലനിൽക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുക്കുമ്പോൾ ഇത്തരമൊരു നീക്കം ബിഎസ്എൻഎല്ലിന്റെ ഭാഗത്തുനിന്ന് ഉണ്ടായതിൽ കുറ്റം പറയാൻ ഒന്നുമില്ല. കാരണം ചെറിയ നിലയ്ക്കുള്ള വരുമാന വർധന ലക്ഷ്യമിട്ട്, വരിക്കാരെ പരമാവധി ബുദ്ധിമുട്ടിക്കാതെയുള്ള ഒരു പ്ലാൻ പരിഷ്കരണമാണ് ബിഎസ്എൻഎൽ നടത്തിയത്. എങ്കിലും ചില ബിഎസ്എൻഎൽ വരിക്കാർക്കെങ്കിലും നിരാശ ഉണ്ടാക്കിയ ഒരു സംഭവമായിരുന്നു ഇത്.

ബിഎസ്എൻഎൽ പ്ലാനുകളുടെ വാലിറ്റി കുറച്ച നിരാശാ ജനകമായ വിവരം എക്സ്ക്ലൂസീവായി റിപ്പോർട്ട് ചെയ്ത ഗിസ്ബോട്ട് മലയാളം തന്നെ ഇപ്പോൾ ഒരു സന്തോഷ വാർത്തയും എക്സ്ക്ലൂസീവായി നിങ്ങളെ അ‌റിയിക്കുന്നു. ബിഎസ്എൻഎൽ ഇപ്പോൾ തങ്ങളുടെ രണ്ട് പ്രീപെയ്ഡ് പ്ലാനുകളിൽ ഡിസ്കൗണ്ട് നൽകുന്നു എന്നതാണ് ആ സന്തോഷവാർത്ത.

രണ്ട് റീച്ചാർജ് പ്ലാനുകളുടെ വിലയിൽ ഡിസ്കൗണ്ട് നൽകി BSNL

ബിഎസ്എൻഎല്ലിന്റെ സെൽഫ് കെയർ ആപ്പ് പരിശോധിച്ചാൽ ഇപ്പോൾ രണ്ട് റീച്ചാർജ് പ്ലാനുകൾ മാത്രം പ്രത്യേകം ഡിസ്കൗണ്ട് സഹിതം ലിസ്റ്റ് ചെയ്തിരിക്കുന്നതായി കാണാം. ഈ ഡിസ്കൗണ്ടിന്റെ വിവരം ഇതുവരെ ബിഎസ്എൻഎൽ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അ‌ധികം ​വൈകാതെ ഇത് അ‌വരുടെ ട്വിറ്റർ പേജ് വഴി അ‌റിയിച്ചേക്കും. എങ്കിലും അ‌തിന് മുൻപ് തന്നെ ഞങ്ങൾ ഈ ഡിസ്കൗണ്ടിന്റെ ഡീറ്റെയിൽസ് വരിക്കാരിലേക്ക് എക്സ്ക്ലൂസീവായി എത്തിക്കുകയാണ്.

ഡിസ്കൗണ്ട് ലഭ്യമാകുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ

ഈ മാസത്തിന്റെ തുടക്കത്തിൽ ബിഎസ്എൻഎൽ പ്രധാനമായും 5 ജനപ്രിയ റീച്ചാർജ് പ്ലാനുകളുടെ വിലയിലാണ് കുറവ് വരുത്തിയത്. 199 രൂപ, 347 രൂപ, 485 രൂപ, 1999 രൂപ, 2399 രൂപ എന്നീ വിലകളിലാണ് ആ പ്ലാനുകൾ എത്തുന്നത്. ഇതിൽ 485 രൂപ, 1999 രൂപ വിലകളിലുള്ള പ്ലാനുകൾക്കൊപ്പമാണ് ഇപ്പോൾ ബിഎസ്എൻഎൽ ഡിസ്കൗണ്ട് നൽകുന്നത്. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴി റീച്ചാർജ് ചെയ്യുമ്പോഴാണ് ഇവയിൽ ഡിസ്കൗണ്ട് ലഭ്യമാകുക എന്നകാര്യം ശ്രദ്ധിക്കുക.

രണ്ട് റീച്ചാർജ് പ്ലാനുകളുടെ വിലയിൽ ഡിസ്കൗണ്ട് നൽകി BSNL

വാലിഡിറ്റി കുറയ്ക്കപ്പെട്ട ഈ 5 ബിഎസ്എൻഎൽ പ്ലാനുകളിൽ 1999 രൂപയുടെ പ്ലാൻ, 485 രൂപയുടെ പ്ലാൻ എന്നിവയ്ക്ക് ഒപ്പമാണ് ഇപ്പോൾ പ്രത്യേകമായി ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നത്. ഇപ്പോൾ 1999 രൂപയുടെ പ്ലാൻ സെൽഫ് കെയർ ആപ്പ് വഴി റീച്ചാർജ് ചെയ്യുമ്പോൾ 1959 രൂപ 02 ​പൈസ നൽകിയാൽ മതി. അ‌തേപോലെ 485 രൂപയുടെ പ്ലാനിന് ഇപ്പോൾ 475 രൂപ 30 ​പൈസ നൽകിയാൽ മതി.

വാലിഡിറ്റി കുറച്ചതിന് പ്രായശ്ചിത്തമോ!

ബിഎസ്എൻഎൽ ചില പ്ലാനുകളുടെ വാലിഡിറ്റി കുറച്ചപ്പോൾ അ‌തിൽ ഏറ്റവും നഷ്ടം നേരിട്ട പ്ലാനാണ് 1999 രൂപയുടെ പ്ലാൻ. മുൻപ് 365 ദിവസ വാലിഡിറ്റിയിൽ 600ജിബി ബൾക്ക് ഡാറ്റ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ലഭ്യമായിരുന്നു. എന്നാൽ പ്ലാൻ പരിഷ്കരണത്തിന്റെ ഭാഗമായി ഇതിലെ വാലിഡിറ്റി 35 ദിവസം വെട്ടിക്കുറച്ചു.

ഇപ്പോൾ വെറും 330 ദിവസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 1.5ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ 1999 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞ വിലയിൽ വാർഷിക വാലിഡിറ്റിയിൽ മികച്ച ആനുകൂല്യങ്ങൾ ലഭ്യമായിരുന്ന ഈ പ്ലാനിന്റെ വാലിഡിറ്റി കുറയ്ക്കപ്പെട്ടത് ഒരു തിരിച്ചടിയായിരുന്നു. എന്നാലിപ്പോൾ ഈ പ്ലാനിന്റെ വിലയിൽ ഏതാണ്ട് 40 രൂപയ്ക്കടുത്ത് ഡിസ്കൗണ്ട് ലഭ്യമാക്കിയതിലൂടെ ബിഎസ്എൻഎൽ വരിക്കാർക്ക് ചെറിയ ആശ്വാസം ലഭ്യമാക്കിയിരിക്കുന്നു.

രണ്ട് റീച്ചാർജ് പ്ലാനുകളുടെ വിലയിൽ ഡിസ്കൗണ്ട് നൽകി BSNL

485 രൂപയുടെ പ്ലാൻ മുൻപ് 80 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പ്ലാൻ പരിഷ്കരണത്തിന് ശേഷം ഇതിന്റെ വാലിഡിറ്റി 72 ദിവസമാക്കി കുറച്ചു. നിലവിൽ 72 ദിവസ വാലിഡിറ്റിയിൽ 2ജിബി പ്രതിദിന ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഇപ്പോൾ ഏതാണ്ട് 10 രൂപയോളം ഡിസ്കൗണ്ട് ലഭ്യമാക്കിക്കൊണ്ട് ഈ പ്ലാൻ ഉപയോക്താക്കൾക്കും ബിഎസ്എൻഎൽ ചെറിയ ആശ്വാസം പകർന്നിരിക്കുന്നു.

Best Mobiles in India

English summary
BSNL has made special discounts available on Rs 1999 and Rs 485 plans. Now, when recharging the Rs 1999 plan through the Self Care app, you only need to pay Rs 1959.02. Similarly, for the Rs 485 plan, you now need to pay Rs 475.30. This discount is available only when recharging through the BSNL Self Care app.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X