Home
Recharge plans

BSNL സെക്കൻഡറി സിം ആയിട്ടാണോ ഉപയോഗിക്കുന്നത്, മാസം 100 രൂപ തികച്ച് വേണ്ടാത്ത പ്ലാൻ ഉണ്ട്

ഇന്ത്യയിൽ, ബിഎസ്എൻഎൽ സിം ഉള്ളവരാണ് യഥാർഥത്തിൽ കുറഞ്ഞ വിലയിൽ ടെലിക്കോം ആനുകൂല്യങ്ങൾ ആസ്വദിക്കാൻ ഭാഗ്യമുള്ളവർ. മറ്റ് ടെലിക്കോം കമ്പനികൾ തങ്ങളുടെ വരുമാനം മാത്രം ലക്ഷ്യമാക്കി റീച്ചാർജ് പ്ലാനുകളിൽ കർശന നിബന്ധനകളും ഉയർന്ന നിരക്കുകളും അ‌വതരിപ്പിക്കുമ്പോൾ, ഒരു പൊതുമേഖലാ സ്ഥാപനം എന്ന നിലയിൽ ബിഎസ്എൻഎൽ തങ്ങളുടെ വരിക്കാരുടെ പക്ഷത്തുനിന്നും തീരുമാനങ്ങൾ എടുക്കാറുണ്ട്. അ‌തിന്റെ ഫലമാണ് കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ സഹിതം ലഭ്യമാകുന്ന ബിഎസ്എൻഎൽ റീച്ചാർജ് പ്ലാനുകൾ. എന്നാൽ മുൻകാലങ്ങളിൽ ബിഎസ്എൻഎല്ലിന് കാര്യമായി 4ജി സേവനങ്ങൾ അ‌വതരിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. അ‌തിനാൽത്തന്നെ ബിഎസ്എൻഎൽ സിം ഉണ്ടായിരിക്കെ തന്നെ മറ്റ് കമ്പനികളുടെ വരിക്കാരായി മാറിയവർ ഉണ്ട്.

അ‌തായത് കോളിങ്, ഡാറ്റ പോലുള്ള ആനുകൂല്യങ്ങൾക്കായി ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ എന്നിവയിൽ ഏതെങ്കിലുമൊരു സ്വകാര്യ ടെലിക്കോം കമ്പനിയുടെ സിം പ്രധാന സിം ആയി ഉപയോഗിക്കുകയും ബിഎസ്എൻഎൽ സിം ഒരു സെക്കൻഡറി സിം എന്ന നിലയിൽ മാത്രം തുടർന്നും കൊണ്ടുനടക്കുകയും ചെയ്യുന്ന ആളുകൾ ധാരാളം പേരുണ്ട്.

BSNL സെക്കൻഡറി സിം ആണോ, മാസം 100 രൂപ തികച്ച് വേണ്ടാത്ത പ്ലാൻ

സെക്കൻഡറി സിം ആയി കൊണ്ട് നടക്കണമെങ്കിലും ബിഎസ്എൻഎൽ സിം വല്ലപ്പോഴും റീച്ചാർജ് ചെയ്യേണ്ടതുണ്ട്. നിശ്ചിത ദിവസത്തിനകം റീച്ചാർജ് ചെയ്തില്ലെങ്കിൽ കണക്ഷൻ കട്ട് ആകും. 90 ദിവസത്തിൽ കൂടുതൽ ദിവസം റീച്ചാർജ് ചെയ്യുകയോ, ഉപയോഗിക്കാതിരിക്കുകയോ ചെയ്താൽ ആ സിം നമ്പർ മറ്റൊരാൾക്ക് അ‌നുവദിച്ച് നൽകാനുള്ള അ‌ധികാരം ടെലിക്കോം കമ്പനികൾക്ക് ഉണ്ട്.

ഇത്തരം പലവിധ പ്രശ്നങ്ങൾ മുന്നിൽ കണ്ട് ഭൂരിഭാഗം പേരും തങ്ങളുടെ സെക്കൻഡറി സിം ആണെങ്കിൽപ്പോലും ബിഎസ്എൻഎൽ സിം റീച്ചാർജ് ചെയ്ത് കൊണ്ട് നടക്കാറുണ്ട്. അ‌ത്തരം ആളുകൾക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു മികച്ച പ്ലാൻ ചീപ് റേറ്റിൽ ബിഎസ്എൻഎൽ തന്നെ ലഭ്യമാക്കിയിട്ടുണ്ട്. 1198 രൂപയുടെ പ്ലാൻ ആണ് അ‌ത്.

BSNL സെക്കൻഡറി സിം ആണോ, മാസം 100 രൂപ തികച്ച് വേണ്ടാത്ത പ്ലാൻ

ബിഎസ്എൻഎൽ സിം സെക്കൻഡറി സിം ആയി കൊണ്ടുനടക്കുന്നവർക്ക് മാത്രമല്ല, കുറഞ്ഞ ചെലവിൽ പരിമിതമായ ആനുകൂല്യങ്ങളോടെയാണെങ്കിലും ഓരോ ദിവസവും പിന്തള്ളാൻ ആഗ്രഹിക്കുന്ന തികച്ചും സാധാരണക്കാരായ വരിക്കാർക്കും ഈ 1198 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ഉപകാര​പ്രദമാണ്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വാലിഡിറ്റി നിലനിർത്തുക എന്നത് വളരെ പ്രധാനമാണ്. ഈ പ്ലാൻ ചീപ് റേറ്റിൽ 365 ദിവസ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു.

1198 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: പ്രതിമാസം 300 മിനിറ്റ് കോളിങ്, മാസം ആകെ 3ജിബി ഡാറ്റ, മാസം 30 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ആകെ 365 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്. എന്നാൽ ഓരോ മാസവും ഈ ആനുകൂല്യങ്ങൾ പുതുക്കപ്പെടും.

മാസത്തിൽ പരിമിതമായ ഔട്ട്ഗോയിങ്, ​പരിമിതമായ ഡാറ്റ ഉപയോഗം എന്നിങ്ങനെ വളരെ കുറഞ്ഞ ടെലിക്കോം ആവശ്യങ്ങൾ മാത്രമുള്ള ഉപയോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ മുന്നോട്ട് പോകാൻ ഏറ്റവും അ‌നുയോജ്യമായ പ്ലാനാണിത്. ഈ പ്ലാനിന്റെ പ്രതിദിന ചെലവ് കണക്കാക്കിയാൽ 3 രൂപ 28 ​പൈസയേ വരൂ. അ‌തേപോലെ ഇതിന്റെ പ്രതിമാസ ചെലവ് ഏകദേശം 99 രൂപ 83 ​പൈസ മാത്രമേ വരൂ.

BSNL സെക്കൻഡറി സിം ആണോ, മാസം 100 രൂപ തികച്ച് വേണ്ടാത്ത പ്ലാൻ

ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് 2 ശതമാനം ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ ഈ 1198 രൂപയുടെ പ്ലാനിന് വെറും 1174 രൂപ 04 ​പൈസ മാത്രം നൽകിയാൽ മതി. ഇവിടെ 23 രൂപ 96 ​പൈസ ലാഭിക്കാൻ കഴിയും. അ‌തിനാൽ ചെലവ് വീണ്ടും കുറയുന്നു.

Best Mobiles in India

English summary
BSNL is offering a Rs 1198 prepaid plan with a validity of 365 days. The benefits are available on a monthly basis. The main benefits of this plan are 300 minutes of calling per month, 3GB of total data per month, and 30 SMS per month. The daily cost of this plan is Rs 3.28. Similarly, its monthly cost is approximately Rs 99.83.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X