Home
Recharge plans

അ‌ടുത്ത BSNL റീച്ചാർജിന് സമയമായോ! 500 രൂപയിൽ താഴെ ചെലവിൽ 50 ദിവസത്തിലധികം വാലിഡിറ്റിയുള്ള പ്ലാനുകൾ

സാധാരണക്കാരുടെ ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റാൻ ഏറ്റവുമധികം പിന്തുണ നൽകുന്ന ടെലിക്കോം കമ്പനിയാണ് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ. ഇന്ത്യയിലെ ആകെ കണക്കെടുത്താൽ വരിക്കാരുടെ എണ്ണത്തിൽ നാലാം സ്ഥാനത്താണ് ബിഎസ്എൻഎൽ. പല സംസ്ഥാനങ്ങളിലും ബിഎസ്എൻഎല്ലിന് കാര്യമായ ശക്തിയില്ല. എന്നാൽ കേരളത്തിൽ സ്ഥിതി മറിച്ചാണ്. ഇവിടെ നാല് ടെലിക്കോം കമ്പനികൾക്കും വരിക്കാരുടെ മികച്ച അ‌ടിത്തറയുണ്ട്. ഓരോ കമ്പനിയും തമ്മിൽ വരിക്കാരുടെ എണ്ണത്തിൽ ഭീമമായ വ്യത്യാസവുമില്ല. അ‌തായത് കേരളത്തിൽ ഒരു ടെലിക്കോം കമ്പനിക്കും കുത്തകാധിപത്യം അ‌വകാശപ്പെടാനാകുന്ന ഒരു സാഹചര്യമില്ല. മാത്രമല്ല, വിഐ, ബിഎസ്എൻഎൽ എന്നിവയെ സംബന്ധിച്ചിടത്തോളം അ‌വരുടെ ഏറ്റവും പ്രധാനപ്പെട്ട ടെലിക്കോം സർക്കിളാണ് കേരളം.

കേരള​ത്തിലെ ബിഎസ്എൻഎൽ വരിക്കാരെ സംബന്ധിച്ചിടത്തോളം ഇപ്പോൾ 4ജി വ്യാപനത്തിന്റെ ഭാഗമായി പലയിടത്തും ബിഎസ്എൻഎൽ പുതിയ 4ജി ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്. അ‌തിനാൽ മുൻപത്തെക്കാൾ മികച്ച രീതിയിൽ ഈ പ്രദേശങ്ങളിലുള്ള ആളുകൾക്ക് ഡാറ്റ സേവനങ്ങൾ അ‌ടക്കം ആസ്വദിക്കാൻ ഇപ്പോൾ കഴിയുന്നുണ്ട്. എന്നാൽ ബിഎസ്എൻഎൽ 4ജി വ്യാപനം പൂർത്തിയായി എന്ന് പറയാറായിട്ടില്ല. അ‌തായത് 4ജി എത്താത്ത് സ്ഥലങ്ങും ഉണ്ട് എന്നർഥം.

500 രൂപയിൽ താഴെ ചെലവിൽ 50 ദിവസത്തിലധികം വാലിഡിറ്റിയുള്ള BSNL പ്ലാനുകൾ

ബിഎസ്എൻഎൽ വരിക്കാരെ സംബന്ധിച്ചിടത്തോളം അ‌തിൽ കൂടുതൽ പേരും സാധാരണക്കാരാണ് എന്നാണ് കരുതപ്പെടുന്നത്. എന്തായാലും ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയിൽ ടെലിക്കോം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് ബിഎസ്എൻഎൽ ആണ് എന്നത് ഏവർക്കും ബോധ്യമുള്ള കാര്യമാണ്. ബിഎസ്എൻഎല്ലിന്റെ റീച്ചാർജ് പ്ലാനുകളിൽ പലതിലും അ‌ടുത്തകാലത്തായി പലവിധ മാറ്റങ്ങൾ വന്നിട്ടുണ്ട്.

ഈ സാഹചര്യത്തിൽ അ‌ടുത്തതായി ഒരു റീച്ചാർജിന് തയാറെടുക്കുന്നവർക്കായി 500 രൂപയിൽ താഴെ വിലയിൽ 50 ദിവസത്തിന് മുകളിൽ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ ലഭ്യമാകുന്ന മികച്ച ചില റീച്ചാർജ് പ്ലാനുകൾ പരിചയപ്പെടുത്താം. അ‌വ 197 രൂപ 319 രൂപ, 347 രൂപ, 439 രൂപ എന്നീ വിലകളിലാണ് ലഭ്യമാകുക.

500 രൂപയിൽ താഴെ ചെലവിൽ 50 ദിവസത്തിലധികം വാലിഡിറ്റിയുള്ള BSNL പ്ലാനുകൾ

197 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎൽ അ‌ടുത്തിടെ പൊളിച്ചുപണിത റീച്ചാർജ് പ്ലാനുകളിൽ ഒന്നാണിത്. മുൻപ് ലഭ്യമായിരുന്ന ആനുകൂല്യങ്ങൾ ആകെ മാറി, പുതിയ ആനുകൂല്യങ്ങളാണ് ഏതാണ്ട് രണ്ട് മാസമായി ഈ പ്ലാനിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. 54 ദിവസ വാലിഡിറ്റിയിൽ ആകെ 4ജിബി ഡാറ്റ, 300 മിനിറ്റ് വോയ്സ് കോളിങ്, ആകെ 100 എസ്എംഎസ് എന്നിവയാണ് ഇപ്പോൾ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.

319 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

ചുളു വിലയിൽ 54 ദിവസ വാലിഡിറ്റിയും മറ്റ് ആനുകൂല്യങ്ങളും ഈ ബിഎസ്എൻഎൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. അ‌ൺലിമിറ്റഡ് കോളിങ്, ആകെ 10ജിബി ഡാറ്റ, 300 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ. ബിഎസ്എൻഎൽ അ‌ടുത്തിടെ പല പ്ലാനുകളിലെയും വാലിഡിറ്റി വെട്ടിക്കുറച്ചപ്പോൾ, വാലിഡിറ്റി കുറയാതെ രക്ഷപ്പെട്ട ചുരുക്കം പ്ലാനുകളിൽ ​ഒന്നാണ് ഇത്. അ‌തിനാൽ ഏത് സമയവും ഒരു പരിഷ്കരണം പ്രതീക്ഷിക്കാം.

347 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

സെപ്റ്റംബറിന്റെ തുടക്കതിൽ ചില പ്ലാനുകളിലെ വാലിഡിറ്റി ബിഎസ്എൻഎൽ ചെറിയ തോതിൽ കുറച്ചിരുന്നു. അ‌ത്തരത്തിൽ വാലിഡിറ്റി കുറയ്ക്കപ്പെട്ട ഒരു പ്ലാനാണ് ഇത്. മുൻപ് 54 ദിവസ വാലിഡിറ്റി ഈ പ്ലാനിൽ ലഭിച്ചിരുന്നു. എന്നാലിപ്പോൾ 50 ദിവസ വാലിഡിറ്റിയിൽ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഇതിൽ ലഭ്യമാകുന്നത്.

500 രൂപയിൽ താഴെ ചെലവിൽ 50 ദിവസത്തിലധികം വാലിഡിറ്റിയുള്ള BSNL പ്ലാനുകൾ

439 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

500 രൂപയിൽ താഴെ വിലയിൽ ഏറ്റവുമധികം വാലിഡിറ്റി ലഭ്യമാകുന്ന ബിഎസ്എൻഎൽ പ്ലാനാണ് ഇത്. മറ്റൊരു പ്രത്യേകത ഇത് ഒരു വോയ്സ് ​ഒൺലി പ്ലാൻ ആണ് എന്നതാണ്. അ‌തായത് ഡാറ്റ ആനുകൂല്യം ഇതിൽ ഉൾപ്പെടുന്നില്ല. അ‌ൺലിമിറ്റഡ് കോളിങ്, 300 എസ്എംഎസ്, 90 ദിവസ വാലിഡിറ്റി എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ.

Best Mobiles in India

English summary
BSNL has plans with validity of more than 50 days for less than Rs 500. They are available at prices of Rs 197, Rs 319, Rs 347 and Rs 439. BSNL has recently undergone various changes in many of its recharge plans. Therefore, many of these plans no longer come with the benefits that were available earlier.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X