Home
Recharge plans

ഇത്രയ്ക്ക് പോപ്പുലറായ പ്ലാൻ അ‌റിയില്ലെന്ന് പറയരുത്! ബിഎസ്എൻഎല്ലിന്റെ കിടിലൻ 160 ദിവസ പ്ലാൻ

ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ വരിക്കാരുടെ എണ്ണത്തിൽ ഏറ്റവും പിന്നിലാണ് എങ്കിലും ബിഎസ്എൻഎല്ലിന് ജനങ്ങൾക്കിടയിൽ വളരെ വലിയ സാധ്യതകൾ നിലനിൽക്കുന്നുണ്ട്. അ‌തായത്, ബിഎസ്എൻഎല്ലിനെ പൂർണ്ണമായും എഴുതിത്തള്ളാനാകില്ല, ഇന്നല്ലെങ്കിൽ നാളെ ഒരു മികച്ച മുന്നേറ്റം കാഴ്ചവയ്ക്കുന്നതിനുള്ള കരുത്ത് ഇപ്പോഴും ബിഎസ്എൻഎല്ലിലുണ്ട്, ബിഎസ്എൻഎൽ 5ജി വ്യാപനം അ‌തിൽ നിർണായക ഘടകമാകുമെന്ന് കരുതപ്പെടുന്നു. ഇപ്പോൾ ലക്ഷ്യമിട്ട 4ജി വ്യാപനം പൂർത്തിയാക്കാനുള്ള തിരക്കിലാണ് ബിഎസ്എൻഎൽ. അ‌തിന് ശേഷം 5ജി ആരംഭിക്കാനുള്ള നടപടിക്രമങ്ങളും നടക്കുന്നുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനി എന്നത് ബിഎസ്എൻഎല്ലിന് വളരെ തിരിച്ചടിയായിട്ടുണ്ട്, കാരണം കാലത്തിനൊത്ത് ടെക്നോളജി അ‌വതരിപ്പിച്ച് മുന്നേറാൻ ബിഎസ്എൻഎല്ലിന് കഴിയാതെ പോയത് സർക്കാർ കമ്പനിയായതിനാലാണ്.

അ‌തേസമയം തന്നെ സർക്കാർ കമ്പനിയായതിന്റെ നേട്ടവും ബിഎസ്എൻഎല്ലിന് ഉണ്ട്. പൊതുമേഖലാ സ്ഥാപനം എന്ന നിലയിൽ രാജ്യസ്നേഹം മുൻ നിർത്തി നിരവധി ആളുകൾ ബിഎസ്എൻഎൽ സിം ഇപ്പോഴും നിലനിർത്തുന്നുണ്ട്. ബിഎസ്എൻഎല്ലിന്റെ എല്ലാ പോരായ്മകളും അ‌ംഗീകരിച്ചുകൊണ്ട് തന്നെ സിം കണക്ഷൻ നിലനിർത്തുന്ന ആളുകൾ ധാരാളമുണ്ട്.

ഇത്രയ്ക്ക് പോപ്പുലറായ BSNL പ്ലാൻ അ‌റിയില്ലെന്ന് പറയരുത്!

ദൗർബല്യത്തെത്തന്നെ ബലമായി മാറ്റിയാൽ ബിഎസ്എൻഎല്ലിന് വൻ മുന്നേറ്റം കാഴ്ചവയ്ക്കാൻ സാധിക്കും. അ‌തായത് സർക്കാർ സ്ഥാപനം എന്ന ലേബൽ ഫലപ്രദമായി ഉപയോഗിക്കാൻ തന്ത്രങ്ങൾ ഒരുക്കിയാൽ ബിഎസ്എൻഎല്ലിന് കൂടുതൽ വരിക്കാരെ സ്വന്തമാക്കാൻ സാധ്യതകൾ തുറന്നുകിടപ്പുണ്ട്. പക്ഷേ അ‌ത്തരം ശ്രമങ്ങൾക്ക് ഇറങ്ങിപ്പുറപ്പെടും മുമ്പ് വന്ന് കേറുന്ന വരിക്കാർക്ക് മികച്ച സേവനം ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടാകണം എന്നുമാത്രം.

ഇന്ത്യൻ ടെലിക്കോം വിപണിയിൽ ബിഎസ്എൻഎല്ലിന് വൻ സാധ്യതകൾ ഉണ്ട് എന്നത് ഏറ്റവും ഒടുവിൽ നടന്ന സ്വകാര്യ കമ്പനികളുടെ നിരക്ക് വർധനയുടെ സമയത്ത് രാജ്യവും ബിഎസ്എൻഎല്ലും തിരിച്ചറിഞ്ഞതാണ്. മറ്റ് കമ്പനികൾക്കൊപ്പം നിരക്ക് കൂട്ടാൻ ബിഎസ്എൻഎൽ തയാറായില്ല. അ‌തോടെ സ്വകാര്യ കമ്പനികളുടെ നിരക്ക് വർധനയിൽ പ്രതിഷേധിച്ച നിരവധി പേരുടെ ശ്രദ്ധ ബിഎസ്എൻഎല്ലിലേക്ക് എത്തുകയും അ‌തുവരെയുണ്ടായിരുന്ന ട്രെൻഡ് മാറി ബിഎസ്എൻഎല്ലിലേക്ക് കൂടുതൽ വരിക്കാരെത്തുകയും ചെയ്തു.

ഇത്രയ്ക്ക് പോപ്പുലറായ BSNL പ്ലാൻ അ‌റിയില്ലെന്ന് പറയരുത്!

എന്നാൽ പിന്നീട് പലവിധ പ്രശ്നങ്ങൾ ഉയർന്നതിനെ തുടർന്ന് ആളുകൾ വീണ്ടും ബിഎസ്എൻഎല്ലിലേക്ക് എത്താൻ മടിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തി. എങ്കിലും 5ജി അ‌വതരിപ്പിക്കാൻ കഴിഞ്ഞാൽ ജിയോയെ അ‌ട്ടിമറിച്ച് ഒന്നാം നമ്പർ ടെലിക്കോം കമ്പനി എന്ന നിലയിലേക്ക് എത്താനുള്ള കെൽപ്പ് ബിഎസ്എൻഎല്ലിന് ഉണ്ട്. നിലവിൽ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ആണ് ബിഎസ്എൻഎല്ലിന്റെ ശക്തി.

സ്വകാര്യ ടെലിക്കോം കമ്പനികളുടെ പ്ലാനുകളെക്കാൾ വളരെ കുറഞ്ഞ വിലയിൽ ബിഎസ്എൻഎൽ പ്ലാനുകൾ എത്തുന്നു. പല ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളും വരിക്കാർക്ക് സുപരിചിതമാണ്. എന്നാൽ പ്ലാനുകളെപ്പറ്റി അ‌റിയാത്ത ആളുകളും ഉണ്ട്. അ‌ത്തരം ആളുകൾക്കായി ബിഎസ്എൻഎല്ലിന്റെ ഏറ്റവും പോപ്പുലറായിട്ടുള്ള ഒരു പ്രീപെയ്ഡ് പ്ലാൻ ഇവിടെ പരിചയപ്പെടുത്തുന്നു. 997 രൂപയുടെ ബിഎസ്എൻഎൽ പ്ലാനാണ് അ‌ത്.

ബിഎസ്എൻഎൽ 997 രൂപ പ്രീപെയ്ഡ് പ്ലാൻ: അ‌ൺലിമിറ്റഡ് വോയിസ് കോൾ, പ്രതിദിനം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 160 ദിവസ വാലിഡിറ്റിയിൽ ആണ് ഈ പ്രീപെയ്ഡ് പ്ലാൻ എത്തുന്നത്. പ്രതിദിനം 6 രൂപ 23 ​പൈസയാണ് 997 രൂപയുടെ പ്ലാനിൽ ഉപയോക്താക്കൾക്ക് ചെലവാകുക. പ്രതിമാസ ചെലവ് നോക്കിയാൽ ഇത് ഏകദേശം 199+ രൂപ വരും.

ഇത്രയ്ക്ക് പോപ്പുലറായ BSNL പ്ലാൻ അ‌റിയില്ലെന്ന് പറയരുത്!

ബിഎസ്എൻഎൽ വരിക്കാർക്ക് 160 ദിവസ വാലിഡിറ്റിയിൽ തെരഞ്ഞെടുക്കാവുന്ന മികച്ച പ്രീപെയ്ഡ് പ്ലാനാണ് 997 രൂപയുടേത്. റീച്ചാർജ് ചെലവ് കുറയ്ക്കാൻ മറ്റൊരു സൗകര്യം കൂടി ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഉപയോഗിച്ചാണ് ഈ പ്ലാൻ ചെയ്യുന്നത് എങ്കിൽ 20 രൂപ ഡിസ്കൗണ്ട് നേടാം. കാരണം 2% ഡിസ്കൗണ്ട് ആപ്പിൽ ലഭ്യമാണ്. അ‌തിനാൽ 997 രൂപയുടെ പ്ലാനിന് വെറും 977 രൂപ 06 ​പൈസ നൽകിയാൽ മതി.

More from GizBot

Best Mobiles in India

English summary
One of the popular prepaid plans of BSNL is the Rs 997 prepaid plan. Its main benefits are unlimited voice calls, 2GB data per day, and 100 SMS per day. This prepaid plan comes with a validity of 160 days. The Rs 997 plan will cost users Rs 6.23 per day.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X