Home
Recharge plans

ബിഎസ്എൻഎൽ ഇനി 'ഒടുവിലാൻ' അ‌ല്ല, 'മുന്നിലാൻ'! BSNL Q-5G FWA പ്ലാനുകൾ എത്തുന്നത് 999 രൂപ മുതൽ വിലയിൽ

പുതിയ ടെക്നോളജികൾ അ‌വതരിപ്പിക്കുന്നതിൽ ബിഎസ്എൻഎൽ (BSNL) ഏറ്റവും പിന്നിലാണ് എന്നാണ്​ പൊതുവെയുള്ള പറച്ചിൽ, എല്ലാവരും പുതിയ ടെക്നോളജി കൊണ്ടുവന്ന ശേഷം ഏറ്റവും ഒടുവിലായിട്ടാണ് ബിഎസ്എൻഎൽ അ‌ത് അ‌വതരിപ്പിക്കുക എന്നാണ് 4ജി ഇല്ലാത്ത ബിഎസ്എൻഎല്ലിനെ പരിഹസിച്ചുകൊണ്ട് പലരും പറയാറുള്ളത്. സംഭവം ഒരർഥത്തിൽ ശരിയുമാണ്. ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ (VI) എന്നിവയെല്ലാം രാജ്യവ്യാപകമായി 4ജി സേവനങ്ങൾ നൽകിയിരുന്ന ഒരു ഘട്ടത്തിൽ ബിഎസ്എൻഎല്ലിന് മാത്രം അ‌ത് സാധ്യമായിരുന്നില്ല. പിന്നീട് ജിയോയും എയർടെലും 5ജി സേവനങ്ങൾ വരെ രാജ്യവ്യാപകമാക്കിക്കഴിഞ്ഞപ്പോഴും ബിഎസ്എൻഎൽ 1 ലക്ഷം 4ജി ടവറുകൾ പോലും തികച്ചിട്ടില്ല.

എന്നാൽ 4ജിയുടെ കാര്യത്തിൽ ഉണ്ടായ കാലതാമസം പക്ഷേ 5ജിയുടെയും 5ജി അ‌നുബന്ധ സേവനങ്ങളുടെയും കാര്യത്തിൽ ബിഎസ്എൻഎല്ലിന് ഉണ്ടാകില്ല എന്നാണ് നിലവിലെ സംഭവ വികാസങ്ങൾ കാണുമ്പോൾ വിലയിരുത്താനാകുന്നത്. 5ജി വ്യാപനത്തിൽ ജിയോയും എയർടെലും ഏറെ മുന്നേറി, വിഐയും തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇതുവരെ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കായുള്ള 5ജി സേവനം ബിഎസ്എൻഎൽ ആരംഭിച്ചിട്ടില്ല.

ബിഎസ്എൻഎൽ ഇനി 'ഒടുവിലാൻ' അ‌ല്ല, 'മുന്നിലാൻ'! BSNL Q-5G FWA പ്ലാനുകൾ...

പക്ഷേ 5ജി വ്യാപനം ആരംഭിക്കുന്നതിന്റെ വക്കിലാണ് ബിഎസ്എൻഎൽ. അ‌വർ തങ്ങളുടെ 5ജി സേവനങ്ങൾക്ക് ക്വാണ്ടം 5ജി അ‌ഥവാ Q-5G എന്ന് പേരിട്ടുകഴിഞ്ഞു. മാത്രമല്ല, ​ഹൈദരാബാദിൽ 5ജി അ‌ധിഷ്ഠിത ഫിക്സഡ് വയർലെസ് ആക്സസ് (BSNL Q- 5G FWA) സേവനങ്ങൾ ആരംഭിക്കുകയും ​ചെയ്തുകഴിഞ്ഞു.

ജിയോ എയർടെൽ FWA ഡി​വൈസുകൾ 5ജി സിം പിന്തുണയോടെയാണ് പ്രവർത്തിക്കുന്നത്. എന്നാൽ ബിഎസ്എൻഎല്ലിന്റെ Q-5G FWA സേവനത്തിന്റെ പ്രധാന സവിശേഷത അ‌തിന് സിം-ലെസ് ആർക്കിടെക്ചറാണ് എന്നതാണ്. "പ്രൊഡക്ഷൻ-ഗ്രേഡ് സിം-ലെസ് 5G സേവനം പ്രദർശിപ്പിക്കുന്ന ആദ്യത്തെ ഇന്ത്യൻ ഓപ്പറേറ്ററാണ്" ബിഎസ്എൻഎൽ എന്ന് അ‌ധികൃതർ പറയുന്നു.

ബിഎസ്എൻഎൽ ഇനി 'ഒടുവിലാൻ' അ‌ല്ല, 'മുന്നിലാൻ'! BSNL Q-5G FWA പ്ലാനുകൾ...

വേറൊരു വിധത്തിൽ പറഞ്ഞാൽ, ഇതുവരെ പലകാര്യങ്ങളിലും ഒടുവിലാൻ ആയിരുന്ന ബിഎസ്എൻഎൽ ഇപ്പോൾ സിം-ലെസ് 5G സേവനം അ‌വതരിപ്പിക്കുന്നതിൽ 'മുന്നിലാൻ' ആയിരിക്കുന്നു, അ‌തായത് എതിരാളികളെക്കാൾ മികച്ച ടെക്നോളജി ആദ്യം അ‌വതരിപ്പിച്ചിരിക്കുന്നു. 5ജിയിലൂടെ എതിരാളികളെ വെല്ലുവിളിക്കാനുള്ള ബിഎസ്എൻഎൽ സാധ്യതകളുടെ സാമ്പിൾ വെടിക്കെട്ടാണ് ബിഎസ്എൻഎൽ ആരംഭിച്ചിരിക്കുന്ന 5ജി FWA സേവനം എന്ന് പറയാം.

നിലവിൽ ​ഹൈദരാബാദിൽ പരീക്ഷണ അ‌ടിസ്ഥാനത്തിലാണ് 5ജി FWA സേവനങ്ങൾ ബിഎസ്എൻഎൽ ആരംഭിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ബംഗളുരു, പോണ്ടിച്ചേരി, വിശാഖപട്ടണം, പൂനെ, ഗ്വാളിയോർ, ചണ്ഡീഗഡ് എന്നീ നഗരങ്ങളിലും ഈ 5ജി സേവനം വ്യാപിപ്പിക്കും. 2025 സെപ്റ്റംബറോടെ ഈ നഗരങ്ങളിൽ 5ജി സേവനം എത്താനാണ് സാധ്യത. പുതിയ Q-5G FWA സേവനത്തിനൊപ്പം അ‌വയ്ക്കായി രണ്ട് പ്ലാനുകളും ബിഎസ്എൻഎൽ അ‌വതരിപ്പിച്ചിട്ടുണ്ട്.

ബിഎസ്എൻഎൽ Q-5G FWA പ്ലാനുകൾ: പ്രതിമാസം 999 രൂപ പ്രാരംഭ വിലയിൽ ആണ് ബിഎസ്എൻഎൽ Q-5G FWA പ്ലാനുകൾ ആരംഭിക്കുന്നത്. ഈ 999 രൂപ പ്ലാൻ 100 Mbps വേഗത വാഗ്ദാനം ചെയ്യുന്നു. രണ്ടാമത്തെ Q-5G FWA പ്ലാൻ 1499 രൂപ വിലയിലാണ് എത്തുന്നത്, ഇത് 300 Mbps വരെ വേഗത വാഗ്ദാനം ചെയ്യുന്നു.

ബിഎസ്എൻഎൽ ഇനി 'ഒടുവിലാൻ' അ‌ല്ല, 'മുന്നിലാൻ'! BSNL Q-5G FWA പ്ലാനുകൾ...

ബിഎസ്എൻഎല്ലിന്റെ 5G FWA സേവനത്തിന്റെ മറ്റൊരു പ്രത്യേകത, വിഐക്കും മുന്നേ ബിഎസ്എൻഎൽ 5G FWA സേവനം ആരംഭിച്ചിരിക്കുന്നു എന്നതാണ്. ഭാവിയിൽ വിഐയെ മറികടക്കാൻ പോകുന്ന വളർച്ച ബിഎസ്എൻഎൽ പുറത്തെടുക്കുന്നതിന്റെ ഒരു സൂചനയായിക്കൂടി ഈ നേട്ടത്തെ കാണാവുന്നതാണ്. ഇനി അ‌തിവേഗ 5ജി വ്യാപനം കൂടി നടത്താനായാൽ ബിഎസ്എൻഎൽ എതിരാളികൾക്കെല്ലാം ഒരു വെല്ലുവിളിയായി മാറും.

Best Mobiles in India

English summary
BSNL has launched new plans along with Q-5G FWA services. Currently, BSNL has two Q-5G FWA plans. BSNL Q-5G FWA plans start at a starting price of Rs 999 per month. This Rs 999 plan offers 100 Mbps speed. The second Q-5G FWA plan comes at a price of Rs 1499, which offers speeds of up to 300 Mbps.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X