ഡാറ്റയും കോളിങ്ങും സഹിതം ഒരു വർഷം സുഖിക്കാൻ ഇത്രയും ചിലവ് കുറഞ്ഞ പ്ലാൻ വേറെയില്ല! BSNL സൂപ്പർ ഡാ
ടെലിക്കോം ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം റീച്ചാർജ് എന്നത് വളരെ ചിലവേറിയ ഒന്നായി മാറിയിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. നിത്യജീവിതവുമായി ബന്ധപ്പെട്ട മറ്റ് പലതിനും വില കൂടിയത് പോലെ സ്വകാര്യ ടെലിക്കോം കമ്പനികളുടെ റീച്ചാർജ് പ്ലാനുകൾക്കും കഴിഞ്ഞ വർഷം ജൂലൈയിൽ വില കൂടി. കഴിഞ്ഞ വർഷം കൂട്ടിയത് കൊണ്ട് ഈ വർഷം വില കൂട്ടില്ല എന്നൊന്നും കരുതാനാവില്ല. കൂട്ടണമെന്ന് തോന്നിയാൽ സ്വകാര്യ കമ്പനികൾ നിരക്ക് കൂട്ടുകതന്നെ ചെയ്യും. അക്കാര്യത്തിൽ ഒരു കാര്യം മാത്രം സംഭവിച്ചാൽ മതി. നിരക്ക് കൂട്ടുന്നത് സംബന്ധിച്ച് സ്വകാര്യ കമ്പനികൾക്കിടയിൽ ഒരു പരസ്പര ധാരണ ഉണ്ടാകുക എന്നതാണ് സംഭവിക്കാനുള്ള ആ 'കാര്യം'.
എയർടെലും വൊഡാഫോൺ ഐഡിയയും നിരക്ക് വർധന ഇനിയും ആവശ്യമാണ് എന്ന് വിശ്വസിക്കുന്നവരാണ്. എന്നാൽ കഴിഞ്ഞ നിരക്ക് വർധനവിൽ ഏറ്റവുമധികം തിരിച്ചടി നേരിട്ടതിനാലാകാം, ജിയോ മാത്രം വീണ്ടുമൊരു നിരക്ക് വർധനവിനെപ്പറ്റി ഇതുവരെ പുറത്തേക്ക് വിവരം അറിയുന്ന വിധത്തിൽ സംസാരിച്ചിട്ടില്ല. ജിയോ കൂടി തയാറാണെങ്കിൽ ഈ വർഷവും സ്വകാര്യ ടെലിക്കോം കമ്പനികൾ ഒരു നിരക്ക് വർധന കൊണ്ടുവരാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.

മറുവശത്ത് ബിഎസ്എൻഎൽ (BSNL) ആകട്ടെ എന്തൊക്കെ വന്നാലും അടുത്ത കാലത്തെങ്ങും നിരക്ക് വർധിപ്പിക്കില്ല എന്നാണ് കഴിഞ്ഞ വർഷം പറഞ്ഞത്. ഈ വർഷം അതേ നിലപാടിൽ ബിഎസ്എൻഎൽ തുടരാനാണ് സാധ്യത. കാരണം 4ജി വ്യാപനം പൂർത്തിയായാലും നിരക്കുകൾ കൂട്ടാൻ ഉദ്ദേശിക്കുന്നില്ല എന്ന് ബിഎസ്എൻഎൽ കഴിഞ്ഞ വർഷം വ്യക്തമാക്കിയിരുന്നു.
സ്വകാര്യ ടെലിക്കോം കമ്പനികളുടെ റീച്ചാർജ് പ്ലാനുകളും ബിഎസ്എൻഎൽ റീച്ചാർജ് പ്ലാനുകളും തമ്മിൽ ആനയും ആടും പോലുള്ള വലിപ്പത്തിൽ നിരക്ക് വ്യത്യാസം ഉണ്ട്. ഈ വലിപ്പ വ്യത്യാസം കുറയ്ക്കാൻ ബിഎസ്എൻഎല്ലിന് അവസരമുണ്ട്. അതായത് ആനയോളം എത്തിയില്ലെങ്കിലും ഒരു കുതിരയോളം വലിപ്പത്തിൽ എത്താൻ ബിഎസ്എൻഎല്ലിന് മുന്നിൽ വഴി തുറന്നുകിടപ്പുണ്ട്. അതായത് സ്വകാര്യ കമ്പനികളുടെ അത്രയും വില അവതരിപ്പിച്ചില്ലെങ്കിലും നിലവിലുള്ളതിനെക്കാൾ അൽപ്പം വില ഉയർത്താനുള്ള അവസരം ബിഎസ്എൻഎല്ലിന് മുന്നിലുണ്ട്.

പക്ഷേ 5ജി അവതരിപ്പിക്കും വരെ ബിഎസ്എൻഎൽ നിരക്ക് വർധനവിനെപ്പറ്റി ആലോചിക്കില്ല. കാരണം കുറഞ്ഞ വിലയിലുള്ള റീച്ചാർജ് പ്ലാനുകളാണ് ബിഎസ്എൻഎല്ലിന്റെ ശക്തി. അത് നഷ്ടപ്പെടുത്താൻ കമ്പനി തയാറായേക്കില്ല. പക്ഷേ 5ജി അവതരിപ്പിച്ചു കഴിഞ്ഞാൽ ബിഎസ്എൻഎല്ലിന്റെ കരുത്ത് കൂടും. ആ ഘട്ടത്തിൽ ചെറിയ നിരക്ക് വർധന നടത്താൻ സാധ്യതയുണ്ട്.
ബിഎസ്എൻഎൽ 5ജി വ്യാപനം ഈ വർഷം ജൂലൈ മുതൽ ആരംഭിച്ചേക്കും. 5ജി ആരംഭിക്കുമ്പോൾ ബിഎസ്എൻഎൽ നിരക്ക് കൂട്ടിയാലും ഇല്ലെങ്കിലും ഇപ്പോൾ റീച്ചാർജ് ചെയ്യാൻ ഉദ്ദേശിക്കുന്നവർ ബിഎസ്എൻഎല്ലിന്റെ വാർഷിക റീച്ചാർജ് പ്ലാനുകൾ തെരഞ്ഞെടുക്കുന്നത് നന്നായിരിക്കും. കാരണം ഇടക്കാലത്ത് നിരക്ക് കൂട്ടിയാലും അത് ബാധിക്കില്ല. മാത്രമല്ല ഇപ്പോഴുള്ള ചില മികച്ച പ്ലാനുകൾ എപ്പോഴും ഇതേ വിലയിൽ നിലനിൽക്കണമെന്നുമില്ല.
ജിയോയുടെ വാർഷിക റീച്ചാർജ് പ്ലാനുകളിൽ ഡാറ്റയും കോളിങ്ങും ഉൾപ്പെടെ ചീപ് റേറ്റിൽ ലഭ്യമാകുന്ന ഒരു പ്ലാനാണ് 1999 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. ഇത് 365 ദിവസ വാലിഡിറ്റിയിലാണ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. ഏറെ നാളായി ഈ പ്ലാൻ ബിഎസ്എൻഎൽ നൽകിവരുന്നു. ഈ പ്ലാൻ പിൻവലിച്ച് പകരം മറ്റൊരു പ്ലാൻ ബിഎസ്എൻഎൽ അവതരിപ്പിക്കാൻ സാധ്യത നിലനിൽക്കുന്നു. അതിനാൽ താൽപര്യമുള്ളവർക്ക് അടുത്ത റീച്ചാർജിൽ ഈ പ്ലാനിനെ പരിഗണിക്കാവുന്നതാണ്.

1999 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: ചീപ് റേറ്റിൽ 365 ദിവസ വാലിഡിറ്റി, 600ജിബി ബൾക്ക് ഡാറ്റ എന്നിവയാണ് 1999 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയഡ് പ്ലാനിന്റെ ഹൈലൈറ്റ്. അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും ഇതിൽ ലഭ്യമാണ്. 600GB ബൾക്ക് ഡാറ്റയാണ് എന്നതിനാൽ തന്നെ ഉപയോഗിക്കാത്ത ദിവസത്തെ ഡാറ്റ പാഴായിപ്പോകില്ല.
1999 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ് 5 രൂപ 47 പൈസയാണ്. ഇതിന്റെ പ്രതിമാസ ചെലവ് ഏകദേശം 165 രൂപയോളം വരും. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴി റീച്ചാർജ് ചെയ്താൽ 2ശതമാനം ഡിസ്കൗണ്ട് ലഭ്യമാകും, അതിനാൽ 1959 രൂപ 02 പൈസ നൽകിയാൽ മതി. അതായത് 40 രൂപയ്ക്കടുത്ത് ലാഭം ഇതിലൂടെ നേടാനാകും.


Click it and Unblock the Notifications








