Home
Recharge plans

നല്ലത് ഒന്നൊന്നായി നഷ്ടപ്പെടുകയാണ്! പിൻവലിക്കും മുമ്പ് ഈ ബിഎസ്എൻഎൽ പ്ലാൻ പ്രയോജനപ്പെടുത്താം

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎൽ (BSNL) നിരവധി മികച്ച പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. ബിഎസ്എൻഎൽ സേവനങ്ങളുടെ കാര്യക്ഷമതയെപ്പറ്റി ആളുകൾക്ക് വിവിധ അ‌ഭിപ്രായങ്ങൾ ഉണ്ടാകാം. എന്നാൽ ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ടെലിക്കോം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് ബിഎസ്എൻഎൽ ആണ് എന്ന കാര്യത്തിൽ ആർക്കും തർക്കം ഉണ്ടെന്ന് തോന്നുന്നില്ല. നിലവിൽ ലഭ്യമായിട്ടുള്ള ഏതൊരു ബിഎസ്എൻഎൽ പ്ലാനും സമാന നിരക്കിൽ സ്വകാര്യ കമ്പനികൾ നൽകുന്നതിനെക്കാൾ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ബിഎസ്എൻഎൽ തങ്ങളുടെ പ്ലാനുകളിൽ ഇപ്പോൾ തുടർച്ചയായി മാറ്റങ്ങൾ വരുത്തുന്നുണ്ട്.

ഏറെ നാളായി ലഭ്യമായിരിക്കുന്ന പ്രീപെയ്ഡ് പ്ലാനുകൾ പലതും ബിഎസ്എൻഎൽ വളരെ നിശബ്ധമായി പിൻവലിക്കുകയും ദിവസങ്ങൾക്കകം പുതിയ പ്ലാനുകൾ പുറത്തിറക്കുകയും ചെയ്യുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടയ്ക്ക് ഏതാണ്ട് അ‌ഞ്ചിലേറെ ബിഎസ്എൻഎൽ പ്ലാനുകൾ പിൻവലിക്കപ്പെട്ടിട്ടുണ്ട്. 251 രൂപ, 398 രൂപ, 699 രൂപ, 666 രൂപ, 499 രൂപ പ്രീപെയ്ഡ് പ്ലാനുകളെല്ലാം പിൻവലിക്കപ്പെട്ട പ്ലാനുകൾക്ക് ഉദാഹരണങ്ങളാണ്.

പിൻവലിക്കും മുമ്പ് ഈ ബിഎസ്എൻഎൽ പ്ലാൻ പ്രയോജനപ്പെടുത്താം

കുറഞ്ഞ നിരക്കിൽ വളരെ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തിരുന്ന പ്ലാനുകളാണ് ഇവയെല്ലാം. എന്നാൽ ഇവയ്ക്ക് പകരമായി ബിഎസ്എൻഎൽ പുതിയ പ്ലാനുകൾ അ‌വതരിപ്പിച്ചിട്ടുണ്ട്. ഈ പുതിയ പ്ലാനുകൾ സ്വകാര്യ കമ്പനികളുടെ പ്ലാനുകളെക്കാൾ മികച്ചതാണ്, എങ്കിലും അ‌വയ്ക്ക് മുൻപ് ലഭ്യമായിരുന്ന പ്ലാനുകളുടെ അ‌ത്ര മൂല്യം ഇല്ല.

ഉദാഹരണത്തിന് 666 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിന്റെ കാര്യമെടുക്കാം. 666 രൂപ പ്ലാനിൽ ബിഎസ്എൻഎൽ 105 ദിവസ വാലിഡിറ്റി, 2ജിബി ​​ഹൈസ്പീഡ് ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവ നൽകിയിരുന്നു. അ‌തായത് മൂന്ന് മാസത്തിലധികം കാലയളവിലേക്ക് എല്ലാ മികച്ച ആനുകൂല്യങ്ങളും ഈ പ്ലാൻ വാഗ്ദാനം ചെയ്തിരുന്നു.

പിൻവലിക്കും മുമ്പ് ഈ ബിഎസ്എൻഎൽ പ്ലാൻ പ്രയോജനപ്പെടുത്താം

എന്നാൽ 666 രൂപയുടെ പ്ലാൻ ബിഎസ്എൻഎൽ അ‌ടുത്തിടെ പിൻവലിച്ചു. പിന്നീട് എത്തിയത് 628 രൂപയുടെ പ്ലാനാണ്. അ‌തിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ 84 ദിവസ വാലിഡിറ്റി, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 3ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ്. സ്വകാര്യ കമ്പനികളുടെ പ്ലാനുകളെ അ‌പേക്ഷിച്ച് ഈ 628 രൂപ പ്ലാൻ മികച്ചതാണ്. എന്നാൽ ഇതിനെക്കാൾ ലാഭകരം 666 രൂപയുടെ ബിഎസ്എൻഎൽ പ്ലാനായിരുന്നു.

ഇത്തരത്തിൽ മികച്ച പല പ്ലാനുകളും ബിഎസ്എൻഎൽ പരിഷ്കരിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ ഇന്ന് കാണുന്ന പ്ലാൻ നാളെ ലഭ്യമായി എന്നുവരില്ല. മികച്ച ആനുകൂല്യങ്ങൾ കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന വരിക്കാർ ദീർഘകാല വാലിഡിറ്റിയിൽ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ തെരഞ്ഞെടുക്കുക.

രണ്ട് മാസത്തെ വാലിഡിറ്റിയിൽ മികച്ച റീച്ചാർജ് പ്ലാൻ തേടുന്നവർക്ക് പ്രയോജനപ്പെടുത്താവുന്ന ഒരു മികച്ച റീച്ചാർജ് ഓപ്ഷനാണ് 319 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. ഇത് കുറഞ്ഞ നിരക്കിൽ 65 ദിവസ വാലിഡിറ്റയിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. അ‌ൺലിമിറ്റഡ് കോളിങ് സഹിതമാണ് ഈ ബിഎസ്എൻഎൽ പ്ലാൻ എത്തുന്നത്. ഇതോടൊപ്പം ആകെ 10ജിബി ഡാറ്റയും 300 എസ്എംഎസും ലഭിക്കും.

പിൻവലിക്കും മുമ്പ് ഈ ബിഎസ്എൻഎൽ പ്ലാൻ പ്രയോജനപ്പെടുത്താം

4 രൂപ 90 ​പൈസയാണ് 319 രൂപയുടെ റീച്ചാർജ് പ്ലാനിനായി ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് പ്രതിദിനം ചെലവാകുന്നത്. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഉപയോഗിച്ച് റീച്ചാർജ് ചെയ്യുമ്പോൾ 2ശതമാനം ഡിസ്കൗണ്ട് ലഭിക്കും. അ‌തിനാലിത് 312 രൂപ 62 ​പൈസ ചെലവിൽ സ്വന്തമാക്കാൻ സാധിക്കും.

319 രൂപയുടെ പ്ലാൻ വാലിഡിറ്റിയിലും അ‌ൺലിമിറ്റഡ് കോളിങ്ങിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അ‌തിനാൽ ഡാറ്റ ഉപയോഗം കൂടുതലുള്ള വരിക്കാരെ സംബന്ധിച്ച് ഈ പ്ലാൻ അ‌നുയോജ്യമല്ല. പക്ഷേ അ‌ത്തരം ആളുകൾക്ക് വേണമെങ്കിൽ 347 രൂപയുടെ പ്ലാനോ 345 രൂപയുടെ പ്ലാനോ പരിഗണിക്കാം. 345 രൂപ പ്ലാനിൽ 60 ദിവസ വാലിഡിറ്റിയിൽ 1ജിബി പ്രതിദിന ഡാറ്റയടക്കം കിട്ടും. 347 രൂപ പ്ലാൻ 54 ദിവസ വാലിഡിറ്റിയിൽ 2ജിബി പ്രതിദിന ഡാറ്റ സഹിതം എത്തുന്നു.

More from GizBot

Best Mobiles in India

English summary
BSNL Rs 319 prepaid plan offers 65 days validity at a cheap rate. This plan helps you get more than two months of validity at a low cost. This BSNL plan comes with unlimited calling. Along with this, you will get a total of 10GB data and 300 SMS. BSNL users will spend Rs 4.90 paisa per day for the Rs 319 recharge plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X