കടന്നുവരൂ... കടന്നുവരൂ... കടന്നുവരൂ... ആളെ വിളിച്ചുകയറ്റി, 500 രൂപയിൽ താഴെ വിലയിൽ BSNL നൽകുന്ന 6 പ്ലാനുകൾ
പൊതുമേഖലാ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ തങ്ങളുടെ നെറ്റ്വർക്കിലേക്ക് ആളുകളെ ക്ഷണിക്കുകയും മികച്ച ടെലിക്കോം എക്സ്പീരിയൻസ് കുറഞ്ഞ ചെലവിൽ നേടാൻ ഉപദേശിക്കുകയും ചെയ്യുന്നു. തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ബിഎസ്എൻഎൽ ആളുകളെ വരിക്കാരാകാൻ ക്ഷണിക്കുന്നത്. തങ്ങളുടെ റീച്ചാർജ് പ്ലാനുകൾ ആളുകൾക്ക് പരിചയപ്പെടുത്തിക്കൊണ്ടാണ് അവരെ ബിഎസ്എൻഎൽ ആകർഷിക്കാൻ ശ്രമിക്കുന്നത്. നിലവിൽ ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ടെലിക്കോം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത് ബിഎസ്എൻഎൽ ആണ് എന്ന് ഏതാണ്ട് എല്ലാവർക്കും അറിയാം. എന്നാൽ കുറഞ്ഞ ചെലവിൽ ലഭ്യമാകുന്ന മികച്ച ബിഎസ്എൻഎൽ പ്ലാനുകൾ ഏതൊക്കെയാണ് എന്ന് പലർക്കും കാര്യമായ ധാരണയുണ്ടാകില്ല.
ബിഎസ്എൻഎല്ലിന്റെ എല്ലാ റീച്ചാർജ് പ്ലാനുകളും ഒന്നിനൊന്ന് മികച്ചതാണ്. എങ്കിലും അതിൽ നിന്ന് നമ്മുടെ ആവശ്യത്തിന് അനുയോജ്യമായ പ്ലാൻ കണ്ടെത്തേണ്ടത് ഉപയോക്താവിന്റെ ഉത്തരവാദിത്തമാണ്. 500 രൂപയിൽ താഴെ ഒരുപാട് ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാണ്. അതിൽ 200 രൂപയ്ക്കും 500 രൂപയ്ക്കും ഇടയിൽ നിൽക്കുന്ന 6 മികച്ച പ്ലാനുകൾ ഇവിടെ പരിചയപ്പെടാം.

215 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: 30 ദിവസം വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ലഭ്യമാകുന്നു. 199 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിലെയും ഈ പ്ലാനിലെയും പ്രധാന ആനുകൂല്യങ്ങൾ ഒരുപോലെയാണ്. എന്നാൽ അധിക ആനുകൂല്യങ്ങൾ ലഭ്യമാകുക ഈ പ്ലാനിലാണ്.
215 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ ലഭിക്കുന്ന അധിക ആനുകൂല്യങ്ങൾ: ചാലഞ്ചസ് അരീന ഗെയിംസ്, ബിഎസ്എൻഎൽ ട്യൂൺസ്, ഹാർഡി ഗെയിംസ്, അസ്ട്രോടെൽ ആൻഡ് ഗെയിംഓൺ സെർവീസ്, ഗെയിമിയം, ലിസ്റ്റൻ പോഡ്കാസ്റ്റ് സെർവീസ്, സിങ് മ്യൂസിക്, വൗ എന്റർടെയ്ൻമെന്റ്സ് എന്നിവ പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ ഈ പ്ലാനിൽ ലഭ്യമാകുന്നു.

228 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഒരു മാസത്തെ വാലിഡിറ്റിയിൽ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. അധിക ആനുകൂല്യമായി അരീന മൊബൈൽ ഗെയിമിംഗ് ഉൾപ്പെടുത്തിയിരിക്കുന്നു. ഈ പ്ലാനിൽ നിശ്ചിത പരിധിക്ക് ശേഷം ഡാറ്റ വേഗത 40 Kbps ആയി കുറയും.
247 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: ബൾക്ക് ഡാറ്റയുമായി എത്തുന്നു എന്നതാണ് ഈ ബിഎസ്എൻഎൽ പ്ലാനിന്റെ പ്രത്യേകത. ആകെ 50ജിബി ബൾക്ക് ഡാാറ്റയാണ് ഇതിൽ ലഭ്യമാകുക. ഇത് കൂടാതെ അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, 10 രൂപയുടെ ടോക്ക് വാല്യൂ എന്നിവയും 30 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭ്യമാകും.
299 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: പ്രതിദിനം 3 ജിബി വീതം ആകെ 90 ജിബി ഡാറ്റ ലഭ്യമാകും എന്നതാണ് ഈ ബിഎസ്എൻഎൽ പ്രതിമാസ പ്ലാനിന്റെ പ്രത്യേകത. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയും 30 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭ്യമാകും.

347 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ടെലിക്കോം ആനുകൂല്യങ്ങൾ. 54 ദിവസ വാലിഡിറ്റി ആണ് ഈ ബിഎസ്എൻഎൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.
485 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്സ് കോളുകൾ പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ഈ ബിഎസ്എൻഎൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 80 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. മറ്റ് ടെലിക്കോം കമ്പനികളിൽ ഇത്രയും വാലിഡിറ്റിയിൽ ഈ ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ ഇതിന്റെ ഇരട്ടി തുക നൽകണം.


Click it and Unblock the Notifications







