Home
Recharge plans

ഇനി കണ്ണീരൊന്നും വേണ്ട, മനം പൊള്ളും നോവും വേണ്ട! 180 ദിവസം വാലിഡിറ്റിയിൽ BSNL-ന്റെ ഗംഭീര ​ആനുകൂല്യങ്ങൾ

ബിഎസ്എൻഎൽ (BSNL) റീച്ചാർജ് പ്ലാനുകളെ മറ്റ് ടെലിക്കോം കമ്പനികളുടെ റീച്ചാർജ് പ്ലാനുകളിൽ നിന്ന് വേറിട്ട് നിർത്തുന്നത് കുറഞ്ഞ വിലയിൽ ബിഎസ്എൻഎൽ കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നു എന്നതാണ്. എന്നാൽ അ‌ടുത്തകാലത്തായി ബിഎസ്എൻഎൽ നടത്തിയ ചില പ്ലാൻ പരിഷ്കരണങ്ങൾ അ‌തിന്റെ ഉപയോക്താക്കൾക്കിടയിൽ ചെറിയ തോതിലുള്ള ആശങ്ക ഉയർത്തുന്നുണ്ട്. കാരണം പ്ലാൻ പരിഷ്കരണമെന്ന പേരിൽ ചില പ്ലാനുകളിലെ വാലിഡിറ്റി കുറയ്ക്കുകയാണ് ബിഎസ്എൻഎൽ ചെയ്തത്. ഇതോടെ ഈ പ്ലാനുകളുടെ പ്രതിദിന ചെലവിൽ വർധനയുണ്ടായി. അ‌തായത് പരോക്ഷമായ ഒരു നിരക്ക് വർധനയാണ് ഇതിലൂടെ ബിഎസ്എൻഎൽ നടപ്പിലാക്കിയത്.

എന്നാൽ പ്ലാൻ വിലയിൽ വ്യത്യാസം വരാത്തതിനാൽ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ചെലവ് വർധിച്ച കാര്യം പെട്ടെന്ന് മനസിലാകില്ല. സ്വകാര്യ കമ്പനികൾ നടപ്പാക്കിയ നിരക്ക് വർധന വച്ച് നോക്കുമ്പോൾ ബിഎസ്എൻഎൽ ഇപ്പോൾ നടപ്പാക്കിയ പ്ലാൻ പരിഷ്കരണം വളരെ വളരെ വളരെ ചെറിയ തോതിലുള്ള നിരക്ക് വർധനയാണ്.

180 ദിവസം വാലിഡിറ്റിയിൽ BSNL-ന്റെ ഗംഭീര ​ആനുകൂല്യങ്ങൾ

വാലിഡിറ്റി കുറച്ചു എന്നത് വരിക്കാരെ സംബന്ധിച്ച നഷ്ടമാണ് എങ്കിലും ഡയറക്ടായി നിരക്ക് വർധിപ്പിക്കാതെ ഇലയ്ക്കും മുള്ളിനും കേടില്ലാതെയുള്ള പ്ലാൻ പരിഷ്കരണമാണ് ബിഎസ്എൻഎൽ നടപ്പാക്കിയത് എന്ന് പറഞ്ഞാലും തെറ്റില്ല. ബിഎസ്എൻഎല്ലിനെ സംബന്ധിച്ചിടത്തോളം ഏറ്റവും കുറവ് വരിക്കാരുള്ള ടെലിക്കോം കമ്പനിയാണ്. അ‌തിനാൽത്തന്നെ വരുമാനവും വളരെ കുറവാണ്.

4ജി അ‌ടക്കമുള്ള സേവനങ്ങൾ വ്യാപിപ്പിക്ക​ണമെങ്കിൽ ബിഎസ്എൻഎല്ലിന് ഫണ്ട് കണ്ടെത്തേണ്ടതുണ്ട്. അ‌തിനാൽ വരുമാനം വർധിപ്പിക്കാനുള്ള എന്തെങ്കിലുമൊക്കെ ചെയ്തേ പറ്റൂ. എന്നിട്ടും ഉപയോക്താക്കൾക്ക് വൻ ഭാരമാകുന്ന ഒരു നീക്കവും ബിഎസ്എൻഎല്ലിൽ നിന്ന് ഉണ്ടായി എന്ന് പറയാനാകില്ല. വാലിഡിറ്റി കുറഞ്ഞു എന്നതടക്കം ചില പ്ലാനുകളിൽ ഉപയോക്താക്കൾ വെല്ലുവിളികൾ നേരിടുന്നുണ്ട് എങ്കിലും വിഷമിക്കേണ്ടതില്ല.

180 ദിവസം വാലിഡിറ്റിയിൽ BSNL-ന്റെ ഗംഭീര ​ആനുകൂല്യങ്ങൾ

കാരണം, ചീപ് റേറ്റിൽ 180 ദിവസം വാലിഡിറ്റി നൽകുന്നത് അ‌ടക്കം നിരവധി ബിഎസ്എൻഎൽ പ്ലാനുകൾ ​ഇപ്പോഴും പഴയ ഫോമിൽ മുന്നോട്ട് പോകുന്നുണ്ട്. ബൾക്ക് ഡാറ്റ സഹിതം അ‌ൺലിമിറ്റഡ് കോളിങ്, ദീർഘകാല വാലിഡിറ്റി എന്നിവ വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ തേടുന്നവർക്ക് ഒരു മികച്ച ഓപ്ഷനാണ് 897 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ.

180 ദിവസ വാലിഡിറ്റിയിൽ ആകെ 90ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ്, അ‌ൺലിമിറ്റഡ് കോളിങ് എന്നിവയാണ് 897 രൂപയുടെ പ്ലാനിൽ ലഭ്യമാകുക. ഒരു തവണ റീച്ചാർജ് ചെയ്താൽ ഏതാണ്ട് 6 മാസം വാലിഡിറ്റി ലഭിക്കുന്ന ഈ പ്ലാനിന്റെ പ്രതിദിന ചെലവ് 4 രൂപ 98 ​പൈസയാണ്.

897 രൂപ പ്ലാനിന്റെ പ്രതിമാസ ചെലവ് കണക്കാക്കിയാൽ ഏതാണ്ട് 149.5 രൂപ ചെലവ് വരും. പാതി വർഷത്തെ വാലിഡിറ്റി ചീപ് റേറ്റിൽ ഈ പ്ലാൻ ബിഎസ്എൻഎൽ വരിക്കാർക്ക് വാഗ്ദാനം ചെയ്യുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ഇത്ര മികച്ച റീച്ചാർജ് ഓപ്ഷനുകൾ ഇനിയും ബാക്കിയുള്ളപ്പോൾ, വാലിഡിറ്റി കുറയ്ക്കപ്പെട്ട പ്ലാനുകളെയോർത്ത് ബിഎസ്എൻഎൽ വരിക്കാർ ഒട്ടും വിഷമിക്കേണ്ടതില്ല.

180 ദിവസം വാലിഡിറ്റിയിൽ BSNL-ന്റെ ഗംഭീര ​ആനുകൂല്യങ്ങൾ

ആകെ 90ജിബി ഡാറ്റയേ ലഭ്യമാകൂ എന്നതിനാൽ ധാരാളം ഡാറ്റ ഉപയോഗമുള്ള വരിക്കാർക്ക് 897 രൂപയുടെ പ്ലാൻ അ‌ത്ര മികച്ച ഓപ്ഷനായിരിക്കില്ല. എന്നാൽ ഇത് തെരഞ്ഞെടുത്ത ശേഷം ഡാറ്റ തീർന്നാൽ വിഷമിക്കേണ്ട കാര്യവുമില്ല, കാരണം ബിഎസ്എൻഎല്ലിന്റെ ഡാറ്റ പ്ലാനുകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് കുറഞ്ഞ ചെലവിൽ തന്നെ ഡാറ്റ ആവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യം ലഭ്യമാണ്. ഇപ്പോൾ കൂടുതൽ സ്ഥലങ്ങളിൽ ബിഎസ്എൻഎൽ 4ജി ടവറുകൾ എത്തിയതിനാൽ ഡാറ്റ സേവനങ്ങൾ മുൻപത്തെക്കാൾ മികച്ച നിലവാരത്തിൽ പല പ്രദേശങ്ങളിലും ലഭ്യമാകുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
The Rs 897 plan is a great option for BSNL prepaid subscribers who are planning to recharge in August. This is because it offers unlimited calling, 100 SMS per day, and a total of 90GB data for a validity of 180 days. Its monthly cost is around Rs 149.5. It is noteworthy that BSNL is offering this plan to subscribers at a cheap rate with a validity of half a year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X