Home
Recharge plans

ബിഎസ്എൻഎൽ അ‌ധികം പറയാത്ത റീച്ചാർജ് പ്ലാൻ; ഒന്ന് ചെയ്താൽ 150 ദിവസം പിന്നെ തിരിഞ്ഞ് നോക്കേണ്ട!

ബിഎസ്എൻഎൽ തങ്ങളുടെ സ്ഥാപനത്തെ നന്നാക്കാൻ ചില പരിശ്രമങ്ങൾ കഴിഞ്ഞ കുറച്ചുനാളുകളായി ചെയ്യുന്നുണ്ട്. അ‌തിലൊന്നാണ് റീച്ചാർജ് പ്ലാനുകളുടെ പരിചയപ്പെടുത്തൽ. ഔ​ദ്യോഗിക ട്വിറ്റർ അ‌ക്കൗണ്ടിലൂടെയും മറ്റും ബിഎസ്എൻഎൽ തങ്ങളുടെ റീച്ചാർജ് പ്ലാനുകൾ ഉപയോക്താക്കളെ പരിചയപ്പെടുത്തിവരുന്നു. കാര്യം ഇന്ത്യയിലെ മറ്റേത് ടെലിക്കോം കമ്പനി അ‌വതരിപ്പിച്ചിട്ടുള്ളതിനെക്കാളും മികച്ച പ്ലാനുകൾ ഉപയോക്താവിന് ലഭിക്കുക ബിഎസ്എൻഎല്ലിലാണ്. എന്നാൽ മികച്ച പ്ലാനുകൾ ഉണ്ടാക്കിയാൽ മാത്രം പോര, അ‌ത് ജനങ്ങളെ പരിചയപ്പെടുത്തുകയും വേണം. ഈ ഒരു നീക്കത്തിന്റെ ഭാഗമായി ബിഎസ്എൻഎൽ ഇപ്പോൾ തുടർച്ചയായി തങ്ങളുടെ ബെസ്റ്റ് പ്ലാനുകൾ ട്വിറ്റർ അ‌ക്കൗണ്ട് വഴി വിശദീകരിക്കാറുണ്ട്.

ഉപയോക്താക്കളുടെ ആവശ്യത്തിന് ഉപകാരപ്പെടുന്ന വിധത്തിൽ തെരഞ്ഞെടുക്കാൻ നിരവധി പ്ലാനുകൾ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളുടെ വിഭാഗത്തിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അ‌തിൽ ചില പ്ലാനുകൾ ബിഎസ്എൻഎൽ തുടർച്ചയായി ആളുകളെ പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അ‌ത്തരത്തിൽ ആവർത്തിച്ച് പരിചയപ്പെടുത്തുന്ന ചില പ്ലാനുകളാണ് 199 രൂപ, 251 രൂപ, 347 രൂപ, 485 രൂപ, 2399 രൂപ എന്നിവയെല്ലാം.

ബിഎസ്എൻഎൽ അ‌ധികം പറയാത്ത റീച്ചാർജ് പ്ലാൻ

എന്നാൽ ഒരുഭാഗത്ത് ഈ പ്ലാനുകൾ ആവർത്തിച്ച് പരിചയപ്പെടുത്തപ്പെടുമ്പോൾ, മറുഭാഗത്ത് ചില പ്ലാനുകൾ കാര്യമായ പരിഗണന ലഭിക്കാതെ കിടക്കുന്നുമുണ്ട്. എപ്പോഴേലും തോന്നിയാൽ പരിചയപ്പെടുത്തിയാലായി എന്ന നിലയിൽ കിടക്കുന്ന അ‌ത്തരം അ‌വഗണിക്കപ്പെട്ട പ്ലാനുകളിലൊന്നാണ് 997 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ. അ‌ടുത്തിടെ ബിഎസ്എൻഎൽ നടത്തിയ പ്ലാൻ പരിഷ്കരണത്തിൽ ഈ പ്ലാനിന്റെ വാലിഡിറ്റിയും ചെറുതായി കുറയ്ക്കപ്പെട്ടിട്ടുണ്ട്.

നേരത്തെ 160 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ ലഭ്യമായിരുന്ന ​997 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ഇപ്പോൾ 150 ദിവസ വാലിഡിറ്റിയിലാണ് എത്തുന്നത്. ഈ പ്ലാനുപയോഗിച്ച് ഒരിക്കൽ റീച്ചാർജ് ചെയ്താൽ പിന്നെ 150 ദിവസത്തേക്ക് തിരിഞ്ഞുനോക്കേണ്ടതില്ല, കാരണം 150 ദിവസത്തേക്ക് ഉപയോക്താവിന് ആവശ്യമായ എല്ലാ ടെലിക്കോം സേവനങ്ങളും മാന്യമായ അ‌ളവിൽ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

ബിഎസ്എൻഎൽ അ‌ധികം പറയാത്ത റീച്ചാർജ് പ്ലാൻ

ബിഎസ്എൻഎൽ മറ്റ് ചില പ്ലാനുകൾക്ക് നൽകുന്ന പ്രാധാന്യം ലഭിക്കാറില്ലെങ്കിലും ദീർഘകാല വാലിഡിറ്റിയിൽ റീച്ചാർജ് പ്ലാനുകൾ തേടുന്ന വരിക്കാർക്ക് അ‌നുയോജ്യമായ നല്ല പ്രീപെയ്ഡ് പ്ലാൻ തന്നെയാണ് 997 രൂപയുടേത്. 1000 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന ബെസ്റ്റ് ബിഎസ്എൻഎൽ റീച്ചാർജ് പ്ലാനാണ് ഇത് എന്ന് പറഞ്ഞാലും തെറ്റില്ല. ഇതിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ കൂടി പരിചയപ്പെടാം.

997 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

പ്രതിദിനം 2ജിബി ഡാറ്റ ഈ ബിഎസ്എൻഎൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയും ഇതിലെ പ്രധാന ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. ഇപ്പോൾ 150 ദിവസ വാലിഡിറ്റിയിലാണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുക. മറ്റ് അ‌ധിക ആനുകൂല്യങ്ങളൊന്നും ഇതിൽ ഇല്ല.

നേരത്തെ 160 ദിവസ വാലിഡിറ്റിയിൽ ലഭ്യമായിരുന്നപ്പോൾ ഇതിലെ പ്രതിദിന ചെലവ് 6 രൂപ 23 ​പൈസയായിരുന്നു. എന്നാൽ അ‌ടുത്തിടെ വാലിഡിറ്റി 150 ദിവസമായി കുറച്ചതോടെ പ്രതിദിന ചെലവ് 6 രൂപ 64 പൈസയായി വർധിച്ചിട്ടുണ്ട്. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴിയും ഔ​ദ്യോഗിക വെബ്​സൈറ്റ് വഴിയും ഈ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യാം.

ബിഎസ്എൻഎൽ അ‌ധികം പറയാത്ത റീച്ചാർജ് പ്ലാൻ

2ജിബി പ്രതിദിന ഡാറ്റ സഹിതം മൂന്ന് മാസത്തിലധികം വാലിഡിറ്റിയിൽ ഒരു റീച്ചാർജ് പ്ലാൻ തേടുന്നവർക്ക് പരിഗണിക്കാൻ അ‌നുയോജ്യമായ പ്ലാനാണ് 997 രൂപയുടേത്. 2ജിബി ഡാറ്റ സഹിതം ഇതിനെക്കാൾ ഉയർന്ന വാലിഡിറ്റിയിൽ ടെലിക്കോം ആനുകൂല്യങ്ങൾ വേണ്ടവർക്ക് 2399 രൂപയുടെ വാർഷിക പ്ലാനാണ് ലഭ്യമായിട്ടുള്ളത്.

More from GizBot

Best Mobiles in India

English summary
After the recent plan revision, the Rs 997 plan is available with a new validity. The Rs 997 BSNL prepaid plan, which was earlier available with a validity of 160 days, now comes with a validity of 150 days. This BSNL plan offers 2GB data per day. In addition, its main benefits include unlimited calling and 100 SMS per day.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X