വാലിഡിറ്റി മാറിയെങ്കിലും ഈ പ്ലാൻ ഒരു സംഭവം തന്നെ! ബിഎസ്എൻഎൽ സിം ഉണ്ടെങ്കിൽ പരീക്ഷിക്കാം
പൊതുമേഖലാ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ അടുത്തിടെ അവരുടെ റീച്ചാർജ് പ്ലാനുകൾ പലതും പരിഷ്കരിച്ചു. പല പ്ലാനുകളുടെയും വാലിഡിറ്റി വെട്ടിക്കുറച്ചു. ഇത്തരത്തിൽ ഒരു നടപടി ബിഎസ്എൻഎല്ലിൽ നിന്ന് ഉണ്ടാകുമെന്നും അടുത്തുതന്നെ നടക്കുന്ന പ്ലാൻ പരിഷ്കരണത്തിൽ 319 രൂപയുടെ പ്ലാനിലെ വാലിഡിറ്റിയും വെട്ടിക്കുറയ്ക്കപ്പെടുമെന്നും ഞങ്ങൾ ഒരു മാസം മുൻപ് തന്നെ പറഞ്ഞിരുന്നു. പിന്നീട് ഏതാനും ആഴ്ചകൾ പിന്നിട്ടപ്പോൾ പ്രതീക്ഷിച്ചതുപോലെ തന്നെ 319 രൂപയുടെ പ്ലാനും പരിഷ്കരണത്തിന് വിധേയമാകുകയും വാലിഡിറ്റി കുറയ്ക്കപ്പെടുകയും ചെയ്തു. സെപ്റ്റംബറിൽ 65 ദിവസ വാലിഡിറ്റിയിൽ എത്തിയിരുന്ന 319 രൂപ പ്ലാൻ ഇപ്പോൾ 60 ദിവസ വാലിഡിറ്റിയിലാണ് എത്തുന്നത്.
അതായത് 319 രൂപയുടെ പ്ലാനിന്റെ വാലിഡിറ്റി കുറച്ചതിലൂടെ ആ പ്ലാനിന്റെ പ്രതിദിന ചെലവ് വർധിച്ചു. എങ്കിലും 5 ദിവസ വാലിഡിറ്റി മാത്രമേ കുറയ്ക്കപ്പെട്ടുള്ളൂ എന്ന് ആശ്വസിച്ചാലും തെറ്റില്ല. കാരണം ഇന്ത്യൻ ടെലിക്കോം രംഗത്തെ മറ്റ് കമ്പനികളുടെ പ്ലാനുമായി താരതമ്യം ചെയ്താൽ 319 രൂപയുടെ പ്ലാൻ ഇപ്പോഴും മികച്ചത് തന്നെയാണ്.

319 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിലെ പുതിയ ആനുകൂല്യങ്ങൾ
ഇപ്പോൾ ഈ പ്ലാനിൽ വന്നിരിക്കുന്ന പ്രധാന മാറ്റം ഇത് 60 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു എന്നതാണ്. ഈ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന മറ്റ് പ്ലാനുകൾ ബിഎസ്എൻഎല്ലിന്റെ പക്കൽ ഇല്ല. ഇത് കുറഞ്ഞ അളവിൽ ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങുമായി എത്തുന്ന പ്ലാനാണ്.
അതായത് അൺലിമിറ്റഡ് കോളിങ്, ആകെ 10GB ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് 319 രൂപയുടെ പ്ലാൻ 60 ദിവസ വാലിഡിറ്റിയിൽ ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്. പ്രതിദിനം 5.31 രൂപയാണ് ഈ പ്ലാനിനായി ഉപയോക്താവിന് ചെലവാകുന്നത്. മുൻപ് ഇത് 4.90 രൂപയായിരുന്നു. അതായത് നേരിയ നിരക്ക് വർധന മാത്രമാണ് ഉണ്ടായിരിക്കുന്നത്.

വാലിഡിറ്റി കുറഞ്ഞെങ്കിലും 319 രൂപയുടെ പ്ലാൻ ഒരു മികച്ച റീച്ചാർജ് പ്ലാൻ തന്നെയാണ്. ഇത്ര കുറഞ്ഞ വിലയിൽ ഈ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ മറ്റ് കമ്പനികളുടെ പക്കൽ ഇല്ല. അത്യാവശ്യം ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും വേണ്ടവർക്ക് ഈ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യാം.
ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിലും ഔദ്യോഗിക വെബ്സൈറ്റിലും 319 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ലഭ്യമാണ്. കുറഞ്ഞ വിലയിൽ അൺലിമിറ്റഡ് കോളിങ് സഹിതം ദീർഘകാല വാലിഡിറ്റിയാണ് ലക്ഷ്യമിടുന്നത് എങ്കിൽ 439 രൂപയുടെ ബിഎസ്എൻഎൽ പ്ലാനാണ് അനുയോജ്യം. കാരണം ഇത് ബിഎസ്എൻഎല്ലിന്റെ വോയ്സ് ഒൺലി സ്പെഷൽ പ്ലാനാണ്.
അതായത് 439 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ പ്രധാനമായും ഡാറ്റ ഉപയോഗം ഇല്ലാത്തവർക്കായി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ്. ഇതിൽ അൺലിമിറ്റഡ് കോളിങ്, ആകെ 300 എസ്എംഎസ്, 80 ദിവസ വാലിഡിറ്റി എന്നീ ആനുകൂല്യങ്ങൾ ആണ് ലഭ്യമാകുക. ഇവിടെ ഉപയോക്താവിന് പ്രതിദിനം 5.48 രൂപയാണ് ചെലവ് വരുന്നത്.

ബിഎസ്എൻഎൽ ഇനിയും പ്ലാനുകളുടെ വാലിഡിറ്റി കുറയ്ക്കുമോ എന്ന് ഇപ്പോൾ വ്യക്തമല്ല. ഇതുവരെ നടത്തിയ പ്ലാൻ പരിഷ്കരണം കൊണ്ട് വളരെ തുച്ഛമായ നിരക്ക് വർധന മാത്രമാണ് ഉണ്ടായിരിക്കുന്നത്. വരിക്കാർക്ക് കാര്യമായ ബുദ്ധിമുട്ടുകൾ ഇതുകൊണ്ട് ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അതേസമയം കൂടുതൽ 4ജി ടവറുകൾ സ്ഥാപിച്ച് സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തിതെ വീണ്ടും പ്ലാൻ പരിഷ്കരണം നടത്താൻ ശ്രമിച്ചാൽ അത് ബിഎസ്എൻഎല്ലിന് തിരിച്ചടിയാകാൻ സാധ്യതയുണ്ട്.


Click it and Unblock the Notifications







