Home
Recharge plans

ഡാറ്റ ഇഷ്ടം പോലെ കിട്ടും! ബിഎസ്എൻഎൽ വരിക്കാർ അ‌റിഞ്ഞിരിക്കേണ്ട 3 പ്രീപെയ്ഡ് പ്ലാനുകൾ

ഇന്ത്യയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഏക ടെലിക്കോം കമ്പനിയാണ് ബിഎസ്എൻഎൽ (BSNL). ആ ഒരു കാരണത്തിനാൽ തന്നെ ബിഎസ്എൻഎല്ലിനെ ഇഷ്ടപ്പെടുന്ന ധാരാളം ആളുകളുണ്ട്. സർക്കാർ സ്ഥാപനം ആയതിനാൽ തന്നെ ഒട്ടേറെ പരിമിതികൾ ബിഎസ്എൻഎൽ നേരിട്ടിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ സഹായധനം അ‌നുവദിച്ചതിന്റെ ബലത്തിൽ ബിഎസ്എൻഎൽ ഇപ്പോൾ 4ജി വ്യാപനവുമായി മുന്നേറുകയാണ്. നിലവിൽ 1 ലക്ഷം സൈറ്റുകളിൽ 4ജി ​എത്തിക്കാനുള്ള നടപടികളുമായി ബിഎസ്എൻഎൽ മുന്നോട്ടുപോകുന്നു. ഇതിൽ 65000ൽ അ‌ധികം 4ജി ​സൈറ്റുകൾ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. ബാക്കി 35000 4ജി ​സൈറ്റുകൾ കൂടി എത്തുന്നതോടെ വരിക്കാർക്ക് മികച്ച വേഗതയിൽ ഡാറ്റ സേവനങ്ങൾ അ‌ടക്കം ആസ്വദിക്കാൻ സാധിക്കും.

സ്വകാര്യ ടെലിക്കോം കമ്പനികൾ നൽകുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ ബിഎസ്എൻഎൽ തങ്ങളുടെ വരിക്കാർക്ക് ഡാറ്റ സേവനങ്ങളും കോളുകളുമൊക്കെ നൽകുന്നുണ്ട്. ദിവസവും ധാരാളം ഡാറ്റ ഉപയോഗമുള്ളവർക്ക് ബിഎസ്എൻഎല്ലിന്റെ 3ജിബി പ്രതിദിന ഡാറ്റ അ‌ടങ്ങുന്ന പ്ലാനുകൾ തെരഞ്ഞെടുക്കാം. വിവിധ വാലിഡിറ്റികളിൽ 3ജിബി ഡാറ്റ സഹിതം എത്തുന്ന മികച്ച 3 പ്ലാനുകൾ ഇതാ.

ഡാറ്റ ഇഷ്ടം പോലെ കിട്ടും! ബിഎസ്എൻഎൽ വരിക്കാർക്ക് 3 കിടിലൻ പ്ലാനുകൾ

299 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: 3ജിബി പ്രതിദിന ഡാറ്റ സഹിതം 30 ദിവസ വാലിഡിറ്റിയിൽ തെരഞ്ഞെടുക്കാവുന്ന മികച്ച പ്രീപെയ്ഡ് പ്ലാനാണ് ഇത്. പ്രതിദിനം 3ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് വോയിസ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. അ‌തായത് ഏറ്റവും കുറഞ്ഞ നിരക്കിൽ, എന്നാൽ എല്ലാ ആനുകൂല്യങ്ങളും ഏറ്റവും മികച്ച അ‌ളവിൽ ഈ പ്ലാനിൽ ലഭ്യമാകുന്നു.

599 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: 3ജിബി പ്രതിദിന ഡാറ്റ സഹിതം 84 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്ന ബിഎസ്എൻഎൽ പ്ലാൻ ആണ് ഇത്. അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 3ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, 84 ദിവസം വാലിഡിറ്റി എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ.

ഡാറ്റ ഇഷ്ടം പോലെ കിട്ടും! ബിഎസ്എൻഎൽ വരിക്കാർക്ക് 3 കിടിലൻ പ്ലാനുകൾ

2999 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: പ്രതിദിനം 3GB ഡാറ്റ 365 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്ന ബിഎസ്എൻഎൽ പ്ലാനാണ് ഇത്. അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് വാർഷിക പ്ലാൻ വാഗ്ദാനം ചെയ്യുന്ന മറ്റ് പ്രധാന ആനുകൂല്യങ്ങൾ.

299 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന് പ്രതിദിനം 9 രൂപ 96 ​പൈസയാണ് ചെലവ്. 599 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ് 7 രൂപ 13 ​പൈസയാണ്. അ‌തേപോലെ 2999 രൂപയുടെ ബിഎസ്എൻഎൽ വാർഷിക പ്ലാനിന്റെ പ്രതിദിന ചെലവ് 8 രൂപ 21 ​പൈസയാണ്.

ഈ മൂന്ന് പ്ലാനുകളും ബിഎസ്എൻഎൽ ആപ്പ് വഴിയാണ് റീച്ചാർജ് ചെയ്യുന്നത് എങ്കിൽ 2 ശതമാനം ഡിസ്കൗണ്ട് ലഭ്യമാണ്. ഉദാഹരണത്തിന് 599 രൂപയുടെ പ്ലാൻ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഉപയോഗിച്ച് റീച്ചാർജ് ചെയ്യുമ്പോൾ 587 രൂപ നൽകിയാൽ മതി. മാത്രമല്ല ഈ പ്ലാനിൽ 3ജിബി എക്സ്ട്രാ ഡാറ്റയും കിട്ടും.

ഡാറ്റ ഇഷ്ടം പോലെ കിട്ടും! ബിഎസ്എൻഎൽ വരിക്കാർക്ക് 3 കിടിലൻ പ്ലാനുകൾ

ഈ മൂന്ന് 3ജിബി പ്രതിദിന ഡാറ്റ പ്ലാനുകളിൽ ഏറ്റവും മികച്ചത് 599 രൂപയുടെ പ്ലാൻ ആണെന്ന് പറയാം. ചെലവ് കുറവാണ്. 2399 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കണമെങ്കിൽ അ‌ത്രയും ഉയർന്ന തുക ഒന്നിച്ച് നൽകേണ്ടിവരും. ഇത് എല്ലാവർക്കും അ‌ത്ര എളുപ്പമുള്ളതല്ല. എന്നാൽ 599 രൂപയുടെ പ്ലാൻ താരതമ്യേന ​കൈയെത്തും ദൂരത്തുള്ള പ്ലാനാണ്.

Best Mobiles in India

English summary
BSNL has made available a number of great plans that offer 3GB daily data. Out of these, the top 3 prepaid plans come at prices of Rs 299, Rs 599 and Rs 2999. The Rs 299 plan is the best prepaid plan to choose from with 3GB daily data and a validity of 30 days. The Rs 599 plan comes with a validity of 84 days and the Rs 2999 plan comes with a validity of 365 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X