തുച്ഛ വിലയ്ക്ക് ഒരേയൊരു റീച്ചാർജ്, ഒരു വർഷത്തേക്ക് അൺലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയ്ത് BSNL!
സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) സ്വകാര്യ ടെലിക്കോം കമ്പനികൾ നൽകുന്നതിനെക്കാൾ വളരെ തുച്ഛമായ വിലയിൽ റീച്ചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ഏതാണ്ട് എല്ലാവർക്കും തന്നെ അറിയാവുന്ന കാര്യവുമാണ്. എന്നാൽ ഇത് അറിയാത്ത ആളുകളും ധാരാളം ഉണ്ട്. സ്വകാര്യ ടെലിക്കോം കമ്പനികൾ വൻ തുക ഈടാക്കി നൽകുന്ന ആനുകൂല്യങ്ങൾ ചീപ് റേറ്റിൽ ബിഎസ്എൻഎൽ നൽകുന്നു. ഇത് അറിയാതെ വൻ തുകയ്ക്ക് റീച്ചാർജ് ചെയ്യുന്ന ആളുകളും ഉണ്ടാകാം. ഇത്തരത്തിൽ, തങ്ങളുടെ കിടിലൻ പ്ലാനുകളെപ്പറ്റി അറിയാത്തവർക്കായി ബിഎസ്എൻഎൽ ഇടയ്ക്കിടെ തങ്ങളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വഴി അവ പരിചയപ്പെടുത്താറുണ്ട്.
സാമൂഹിക മാധ്യമങ്ങളിലൂടെ റീച്ചാർജ് പ്ലാനുകളെ ആളുകൾക്ക് പരിചയപ്പെടുത്തുന്നതിലൂടെ അവ കൂടുതലാളുകളിലേക്ക് എത്തുന്നു. ഇത് കാണുന്നവരിൽ ചിലരെങ്കിലും തങ്ങൾ എത്ര ഉയർന്ന തുക നൽകി വാങ്ങുന്ന ആനുകൂല്യങ്ങളാണ് ബിഎസ്എൻഎൽ നിസാര വിലയ്ക്ക് നൽകുന്നത് എന്ന് തിരിച്ചറിയുകയും ബിഎസ്എൻഎല്ലിലേക്ക് മാറാൻ ആഗ്രഹിക്കുകയും ചെയ്യും. അതാണ് പ്ലാനുകളുടെ പരിചയപ്പെടുത്തലുകളിലൂടെ ബിഎസ്എൻഎൽ ലക്ഷ്യം വയ്ക്കുന്നത്.

ഇപ്പോൾ ബിഎസ്എൻഎൽ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പരിചയപ്പെടുത്തിയിരിക്കുന്നത് ഒരു ഡാറ്റ പ്രീപെയ്ഡ് പ്ലാനിനെയാണ്. 1515 രൂപയാണ് ഈ പ്ലാനിന്റെ വില. ഇത് ഒരു പുതിയ പ്ലാനൊന്നുമല്ല, ഏറെ നാളായി ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ഇത് ലഭ്യമാണ്. എന്നാൽ ചിലർക്ക് അതേപ്പറ്റി അറിവില്ല എന്നുമാത്രം.
ഒരു വർഷം, ഒരു റീച്ചാർജ്, അൺലിമിറ്റഡ് ഡാറ്റ എന്നാണ് 1515 രൂപയുടെ പ്ലാനിനെ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് പരിചയപ്പെടുത്തുന്നത്. ഇവിടെ അൺലിമിറ്റഡ് ഡാറ്റ എന്ന് ബിഎസ്എൻഎൽ പറയുന്നുണ്ട് എങ്കിലും ഇതിന് എഫ്യുപി (FUP) പരിധി ബാധകമാണ്. അതിനാൽ നിശ്ചിത ജിബി കഴിഞ്ഞാൽ ഡാറ്റയുടെ വേഗത കുറയും. അതായത് ഒരു ദിവസത്തിൽ ഹൈസ്പീഡിൽ കിട്ടുന്ന ഡാറ്റയ്ക്ക് നിശ്ചിത പരിധി കൽപ്പിച്ചിട്ടുണ്ട്.

1515 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: ഇത് ഒരു ഡാറ്റ പ്ലാൻ ആണ്. ഡാറ്റ മാത്രമാണ് ഈ പ്ലാനിൽ ലഭ്യമാകുക. പ്രതിദിനം 2ജിബി ഡാറ്റ ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യും. 365 ദിവസത്തേക്കാണ് ഇങ്ങനെ പ്രതിദിനം 2ജിബി ഡാറ്റ വീതം കിട്ടുക.
അൺലിമിറ്റഡ് ഡാറ്റ എന്ന് ബിഎസ്എൻഎൽ പറയുന്നുണ്ട് എങ്കിലും 2ജിബി പ്രതിദിന ഡാറ്റ പരിധി പിന്നിട്ട് കഴിഞ്ഞാൽ ഇതിലെ ഡാറ്റ വേഗത 40kbps ആയി കുറയും. ഈഡാറ്റ പ്ലാൻ ഒരു തവണ ചെയ്തുകഴിഞ്ഞാൽ വർഷം മുഴുവൻ ഡാറ്റ ലഭ്യമാകും. എന്നാൽ വാലിഡിറ്റിയുള്ള ഒരു അടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ ഉപയോഗിക്കുന്നവർക്കേ ഈ പ്ലാനിലെ ആനുകൂല്യം ലഭ്യമാകൂ.
തുച്ഛ വിലയ്ക്ക് ദീർഘകാല വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന ചില ബിഎസ്എൻഎൽ പ്ലാനുകൾ ഉണ്ട്. അതിൽ ഡാറ്റ ആനുകൂല്യം വളരെ കുറവായിരിക്കും. അത്തരം പ്ലാനുകൾ ഉപയോഗിക്കുന്നവർക്ക് ദീർഘകാലത്തേക്ക് ഡാറ്റ ആവശ്യങ്ങൾ നേരിട്ടാൽ അനുയോജ്യമായ റീച്ചാർജ് ഓപ്ഷനാണ് 1515 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ.

1515 രൂപയുടെ ഈ ബിഎസ്എൻഎൽ ഡാറ്റ പ്ലാനിന്റെ പ്രതിദിന ചെലവ് 4 രൂപ 65 പൈസയാണ്. ബിഎസ്എൻഎൽ ആപ്പ് വഴി റീച്ചാർജ് ചെയ്താൽ 2 ശതമാനം ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ ഈ പ്ലാനിനായി 1484 രൂപ 70 പൈസ നൽകിയാൽ മതി, അതും ലാഭകരമായ ഒരു ഡീൽ ആണ്. മറ്റൊരു ടെലിക്കോം കമ്പനിയും ഇത്തരമൊരു സൗകര്യം റീച്ചാർജ് പ്ലാനുകൾക്കൊപ്പം നിലവിൽ നൽകുന്നില്ല.


Click it and Unblock the Notifications








