വെടിപ്പാണ്... ഡീസന്റാണ്... മാന്യമാണ്...! 20 രൂപയുടെ ഊണ് പോലെ മനോഹരമായ ഒരു ബിഎസ്എൻഎൽ പ്ലാൻ
വെറും 20 രൂപ മാത്രം ഈടാക്കിക്കൊണ്ട് ഉച്ചയൂണ് നൽകിയിരുന്ന കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകൾ ഒരുകാലത്ത് സൂപ്പർഹിറ്റ് ആയിരുന്നു. കേരളത്തിലെ ഒരുപാട് സാധാരണക്കാരുടെ വിശപ്പടക്കിയ പദ്ധതിയായിരുന്നു അത്. മറ്റ് ഹോട്ടലുകളിൽ ഒരു ഊണിന് മിനിമം 50 രൂപയ്ക്ക് മുകളിൽ ഈടാക്കിക്കൊണ്ടിരുന്ന കാലത്ത്, വെറും 20 രൂപ മാത്രം ഈടാക്കി ഊണ് ലഭിക്കുക എന്നത് വലിയ കാര്യമായിരുന്നു. തുച്ഛമായ വിലയേ ഈടാക്കുന്നുള്ളൂ എന്നതിനാൽ തന്നെ ലളിതമായ വിഭവങ്ങളാണ് ഈ ഊണിനൊപ്പം ലഭിച്ചിരുന്നത്. 20 രൂപ മുടക്കിയാലും വയറ് നിറച്ച് കഴിക്കാനും, കഴിക്കുന്നവർക്ക് സംതൃപ്തിയേകാനും ഈ പദ്ധതിക്ക് കഴിഞ്ഞിരുന്നു.
കുടുംബശ്രീയുടെ ഉച്ചയൂണ് എങ്ങനെയാണോ സാധാരണക്കാർക്ക് സഹായമായിരുന്നത്, അതുപോലെ തന്നെ ഇന്ത്യയിലെ ടെലിക്കോം ഉപയോക്താക്കളായ സാധാരണക്കാർക്ക് സംതൃപ്തി നൽകുന്ന ഒരു പ്രീപെയ്ഡ് പ്ലാൻ സർക്കാർ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ബിഎസ്എൽ പ്ലാനും കുടുംബശ്രീയുടെ 20 രൂപ ഉച്ചയൂണും തമ്മിൽ വിദൂരമായ ചില സാമ്യതകൾ കാണാനാകും.

അതായത്, മറ്റ് ഹോട്ടലുകൾ മിനിമം 50 രൂപ മുതൽ വില ഈടാക്കി ഉണ് നൽകിയപ്പോൾ ബിഎസ്എൻഎൽ വളരെ തുച്ഛം എന്ന് പറയാവുന്ന 20 രൂപ ഈടാക്കി ഊണ് നൽകി. അതേപോലെ തന്നെ ഇവിടെ ഈ ബിഎസ്എൻഎൽ പ്ലാനും പ്രവർത്തിക്കുന്നു. അതായത് മറ്റ് ടെലിക്കോം കമ്പനികൾ 250 രൂപയ്ക്കടുത്ത് വിലയിൽ നൽകുന്ന ആനുകൂല്യങ്ങൾ ഈ ബിഎസഎൻഎൽ പ്ലാൻ വെറും 153 രൂപയ്ക്ക് നൽകുന്നു.
ബിഎസ്എൻഎൽ 153 രൂപ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്നാണ് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് എന്ന് ഇതിനകം മനസിലായിക്കാണുമല്ലോ. സാധാരണക്കാർക്ക് കുറഞ്ഞ വിലയിൽ എന്നാൽ സംതൃപ്തി ലഭിക്കുന്ന വിധത്തിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു റീച്ചാർജ് ഓപ്ഷനാണ് 153 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ.

153 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: 26 ദിവസ വാലിഡിറ്റിയിൽ ആണ് ഈ പ്ലാൻ എത്തുന്നത്. അൺലിമിറ്റഡ് വോയ്സ് കോളിങ്, ആകെ 26ജിബി ബൾക്ക് ഡാറ്റ, ദിവസം 100 സൗജന്യ എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ.
സാധാരണക്കാർക്ക് കുറഞ്ഞ തുകയ്ക്ക് ഇത്രയും ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിനാൽ മികച്ച ഡീൽ എന്ന് 153 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിനെ നിസംശയം വിശേഷിപ്പിക്കാം. കുറഞ്ഞ നിരക്കിൽ എത്തുന്നതിനാൽ തന്നെ തികച്ചും സാധാരണക്കാരായ ഒരുപാട് ബിഎസ്എൽഎൽ വരിക്കാർ ഈ പ്രീപെയ്ഡ് പ്ലാൻ ഉപയോഗപ്പെടുത്തുന്നു.
153 രൂപയുടെ പ്ലാനിനായി പ്രതിദിനം 5 രൂപ 88 പൈസയാണ് ഒരു ഉപയോക്താവിന് ചെലവാകുക. സ്വകാര്യ ടെലിക്കോം കമ്പനികളുടെ ലക്ഷ്യം പരമാവധി വരുമാനം ഉണ്ടാക്കുക എന്നതാണ്. അതിനാൽ അവർ പ്ലാനുകളിലെ ആനുകൂല്യങ്ങളിൽ മിതത്വം പാലിക്കുകയും നിരക്കിൽ വിട്ടുവീഴ്ചയില്ലാത്ത കണിശത പാലിക്കുകയും ചെയ്യുന്നു.

എന്നാൽ ബിഎസ്എൻഎൽ കൊള്ളലാഭം നേടുന്ന നിലയിൽ പ്ലാനുകൾ അവതരിപ്പിക്കാറില്ല. പൊതുവെ റിലയൻസ് ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ (VI) എന്നീ സ്വകാര്യ കമ്പനികളുടേതിനെക്കാൾ വളരെ കുറഞ്ഞ നിരക്കിലാണ് ബിഎസ്എൻഎൽ ടെലിക്കോം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. ആ പതിവ് 153 രൂപയുടെ പ്ലാനിലും കാണാൻ സാധിക്കും. ബജറ്റ് വിലയിൽ പ്രതിമാസ റീച്ചാർജ് തേടുന്നവർക്ക് ഈ പ്ലാൻ പരിഗണിക്കാവുന്നതാണ്.


Click it and Unblock the Notifications








