ഇതാ മറ്റൊരു ബിഎസ്എൻഎൽ വീരഗാഥ! 50GB ബൾക്ക് ഡാറ്റ, അൺലിമിറ്റഡ് കോൾ, ചീപ് റേറ്റ്
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎൽ (BSNL) റീച്ചാർജ് പ്ലാനുകളുടെ കാര്യത്തിൽ ആളൊരു കില്ലാഡി ആണ്. കാരണം ഉയർന്ന വിലയിൽ വമ്പൻ ടെലിക്കോം കമ്പനികൾ നൽകുന്ന ആനുകൂല്യങ്ങളാണ് ഇവിടെ ചീപ് വിലയിൽ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്തുവരുന്നത്. ബിഎസ്എൻഎല്ലിന്റെ ഡാറ്റ വേഗതയെപ്പറ്റിയൊക്കെ പലർക്കും പരാതികളും പരിഭവങ്ങളും ഒക്കെ ഉണ്ട്. എങ്കിലും 4ജി വ്യാപനത്തിന്റെ ഭാഗമായി 5000 4ജി ടവറുകൾ കേരളത്തിൽ സ്ഥാപിച്ചതായി അടുത്തിടെ ബിഎസ്എൻഎൽ അധികൃതർ അറിയിച്ചിട്ടുണ്ട്. വലിയൊരു വിഭാഗം ബിഎസ്എൻഎൽ വരിക്കാർക്ക് മികച്ച വേഗതയിൽ ഡാറ്റ സേവനങ്ങൾ ലഭ്യമാകാൻ ഇത് സഹായിക്കും.
അതായത് മുൻപ് ലഭിച്ചിരുന്നതിനെക്കാൾ മികച്ച വേഗതയിൽ ഇപ്പോൾ നിരവധി ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ഡാറ്റ സേവനങ്ങൾ ലഭ്യമാകുന്നു. ബിഎസ്എൻഎല്ലിന്റെ മികച്ച ഡാറ്റ പ്ലാനുകൾ ഉപയോഗിക്കാൻ ഈ 4ജി മുന്നേറ്റം നിരവധി ഉപയോക്താക്കൾക്ക് ആവേശം പകരുന്നു. കുറഞ്ഞ വിലയിൽ ആണ് ഡാറ്റ അടക്കമുള്ള ആനുകൂല്യങ്ങൾ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നത്.

ഡാറ്റ ലഭ്യമാകുന്ന ബിഎസ്എൻഎൻ പ്ലാനുകൾ നിരവധിയുണ്ട്. അതിൽ ചെറിയ അളവിൽ ഡാറ്റ ലഭ്യമാകുന്ന പ്ലാനുകൾ മുതൽ 3ജിബി പ്രതിദിന ഡാറ്റ ലഭ്യമാകുന്ന പ്ലാനുകൾ വരെ ഉൾപ്പെടുത്തു. പ്രതിദിന പരിധികളൊന്നും ഇല്ലാതെ ബൾക്ക് ഡാറ്റയുമായി എത്തുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളും നിരവധി ഉണ്ട്.
ഒരുമാസം വാലിഡിറ്റിയിൽ ബൾക്ക് ഡാറ്റ സഹിതമുള്ള ആനുകൂല്യങ്ങളുമായി എത്തുന്ന ഒരു കിടിലൻ റീച്ചാർജ് പ്ലാൻ ബിഎസ്എൻഎൽ ലഭ്യമാക്കിയിട്ടുണ്ട്. 247 രൂപയാണ് ഈ ബൾക്ക് ഡാറ്റ പ്ലാനിന്റെ നിരക്ക്. കഴിഞ്ഞ കുറച്ചധികം നാളുകളായി ഈ പ്രീപെയ്ഡ് പ്ലാൻ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ടെലിക്കോം ആനുകൂല്യങ്ങൾ നൽകിവരുന്നു.

247 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: ആകെ 50ജിബി ബൾക്ക് ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഇത് കൂടാതെ അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, 10 രൂപയുടെ ടോക്ക് വാല്യൂ എന്നിവയും ഈ പ്ലാനിന്റെ പ്രധാന ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. 30 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.
ബൾക്ക് ഡാറ്റ ആയതിനാൽ ഉപയോക്താവിന്റെ ഇഷ്ടത്തിനനുസരിച്ച് ഉപയോഗിക്കാൻ സാധിക്കും. പ്രതിദിന ഡാറ്റ ആണെങ്കിൽ ഒരു ദിവസം നിശ്ചിത അളവിൽ മാത്രമേ ഡാറ്റ ഉപയോഗിക്കാനാകൂ. തന്നെയുമല്ല, അന്നന്നത്തെ അളവ് ഡാറ്റ അന്നന്ന് ഉപയോഗിക്കണം. ഒരു ദിവസം കാര്യമായി ഡാറ്റ ഉപയോഗിക്കാന കഴിഞ്ഞില്ലെങ്കിൽ അത് പാഴായിപ്പോകുകയാണ് പതിവ്.
247 രൂപ പ്ലാൻ കൂടാതെ 239 രൂപ നിരക്കിലും ബിഎസ്എൻഎൽ പ്ലാൻ ലഭ്യമാണ്. ദിവസ അടിസ്ഥാനത്തിൽ ഡാറ്റ ആവശ്യമുള്ളവരെ സംബന്ധിച്ചിടത്തോളം 247 രൂപയുടെ പ്ലാനിനെക്കാൾ ലാഭം 239 രൂപയുടെ പ്ലാനാണ്. കാരണം പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 239 രൂപ പ്ലാനിൽ ലഭ്യമാണ്.

അതായത് 239 രൂപയുടെ പ്ലാനിൽ ആകെ 60ജിബി ഡാറ്റ ലഭിക്കും. എന്നാൽ 247രൂപ പ്ലാനിൽ ആകെ 50ജിബി ഡാറ്റയേ ലഭിക്കുന്നുള്ളൂ. അളവ് നോക്കിയാൽ 239 രൂപ പ്ലാനാണ് ലാഭം. എന്നാൽ ഒരു ദിവസം 2ജിബി ഡാറ്റയിൽ കൂടിയ അളവിൽ ഡാറ്റ വേണ്ട ഉപയോക്താക്കൾക്ക് 247 രൂപ പ്ലാൻ തന്നെയാണ് മികച്ച ഓപ്ഷൻ.


Click it and Unblock the Notifications








