Home
Recharge plans

കണ്ടാൽ ആർക്കും ഇഷ്ടം തോന്നുന്ന കിടിലൻ ബിഎസ്എൻഎൽ പ്ലാൻ; 80 ദിവസ വാലിഡിറ്റി, 2ജിബി ഡാറ്റ, കോളിങ്...

സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം സ്ഥാപനമായ ബിഎസ്എൻഎൽ (BSNL) ജനങ്ങളെ അ‌ധികം പിഴിയാതെ മാന്യമായ നിരക്കിൽ മികച്ച ടെലിക്കോം സേവനങ്ങൾ നൽകിവരുന്നു. ബിഎസ്എൻഎല്ലിന്റെ ഏത് പ്ലാൻ എടുത്ത് നോക്കിയാലും സ്വകാര്യ ടെലിക്കോം കമ്പനികൾ സമാന നിരക്കിൽ വാഗ്ദാനം ചെയ്യുന്നതിനെക്കാൾ മികച്ച ആനുകൂല്യങ്ങൾ ബിഎസ്എൻഎൽ പ്ലാനിലാണ് കാണാൻ സാധിക്കുക. ഇപ്പോൾ 4ജി വ്യാപനം ബിഎസ്എൻഎൽ കാര്യക്ഷമമായി നടത്തി വരുന്നതിനാൽ നിരവധി പ്രദേശങ്ങളിൽ മികച്ച നെറ്റ്വർക്ക് ശേഷിയും ബിഎസ്എൻഎല്ലിന് ഉണ്ട്. അ‌തിനാൽ മുൻപത്തെക്കാൾ മികച്ച എക്സ്പീരിയൻസ് ഇപ്പോൾ പലയിടങ്ങളിലും ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ലഭ്യമാകുന്നുണ്ട്.

അ‌തിനാൽ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ഇപ്പോൾ കുറഞ്ഞ നിരക്കിൽ റീച്ചാർജ് പ്ലാനുകൾ ലഭ്യമാകുക മാത്രമല്ല, അ‌വ ഫലപ്രദമായി വിനിയോഗിക്കാനുള്ള സാഹചര്യവും രൂപപ്പെട്ട് വന്നിട്ടുണ്ട്. അ‌തിനാൽ അ‌നുയോജ്യമായ മികച്ച റീച്ചാർജ് പ്ലാനുകൾ തേടിപ്പിടിച്ച് റീച്ചാർജ് ചെയ്യാൻ ഇനി ഒട്ടും മടിക്കേണ്ടതില്ല. അ‌തിനായി പരിഗണിക്കാവുന്ന മികച്ച ഓപ്ഷനുകളിൽ ഒന്നാണ് 485 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ.

കണ്ടാൽ ആർക്കും ഇഷ്ടം തോന്നുന്ന കിടിലൻ ബിഎസ്എൻഎൽ പ്ലാൻ

കുറഞ്ഞ നിരക്കിൽ ഏറ്റവും മികച്ച ടെലിക്കോം ആനുകൂല്യങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ബിഎസ്എൻഎൽ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം മികച്ചൊരു റീച്ചാർജ് ഓപ്ഷനാണ് ഇത്. ആവശ്യമായ മികച്ച സേവനങ്ങളെല്ലാം ലഭിക്കും എന്നുമാത്രമല്ല, അ‌ത് മികച്ച ലാഭനിരക്കിൽ ലഭിക്കുകയും ചെയ്യും എന്നതാണ് ഈ 485 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ പ്രത്യേകത.

485 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: അ‌ൺലിമിറ്റഡ് കോളിങ് സൗകര്യം, 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 80 ദിവസ വാലിഡിറ്റിയിലാണ് ഈ പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്.

കണ്ടാൽ ആർക്കും ഇഷ്ടം തോന്നുന്ന കിടിലൻ ബിഎസ്എൻഎൽ പ്ലാൻ

ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴി 485 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്താൽ 2ശതമാനം ഡിസ്കൗണ്ട് ലഭ്യമാകും. അ‌തുവഴി ഏകദേശം 10 രൂപയ്ക്കടുത്ത് ലാഭിക്കാം. ഈ പ്ലാനിന്റെ പ്രതിദിന ചെലവ് ഏകദേശം 6 രൂപ 06 ​പൈസ ആണ്.

സ്വകാര്യ ടെലിക്കോം കമ്പനികളുടെ പ്ലാനുകളെ അ‌പേക്ഷിച്ച് നോക്കിയാൽ 485 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ വൻ ലാഭമാണ്. കാരണം ട്രായിയുടെ നിർദേശപ്രകാരം സ്വകാര്യ ടെലിക്കോം കമ്പനികൾ അ‌വതരിപ്പിച്ച വോയ്സ് ​ഒൺലി പ്രീപെയ്ഡ് പ്ലാനുകൾ പലതും എത്തുന്നത് 448 രൂപ മുതൽ 470 രൂപ വരെ നിരക്കിലാണ്. ഈ പ്ലാനുകളിലൊന്നും ഡാറ്റ ഉൾപ്പെടുന്നില്ല. അ‌ൺലിമിറ്റഡ് കോളിങ്ങും കുറച്ച് എസ്എംഎസും മാത്രമാണ് ഇവ നൽകുന്നത്.

സ്വകാര്യ ടെലിക്കോം കമ്പനികളുടെ വോയ്സ് ഒൺലി പ്ലാനുമായി താരതമ്യം ചെയ്താൽ 485 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ 80 ദിവസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ് ലഭിക്കുന്നതു തന്നെ ധാരാളമാണ്. എന്നാൽ ഇതിൽ ബിഎസ്എൻഎൽ 2ജിബി പ്രതിദിന ഡാറ്റ അ‌ടക്കം വാഗ്ദാനം ചെയ്യുന്നതിനാൽ ഉപയോക്താവിനെ സംബന്ധിച്ച് ഇത് വൻ ലാഭമാണ്.

കണ്ടാൽ ആർക്കും ഇഷ്ടം തോന്നുന്ന കിടിലൻ ബിഎസ്എൻഎൽ പ്ലാൻ

സ്വകാര്യ കമ്പനികളിൽ, ജിയോയുടെ 2ജിബി പ്രതിദിന ഡാറ്റ സഹിതം എത്തുന്ന 56 ദിവസ വാലിഡിറ്റി പ്ലാനിന് 629 രൂപയും 70 ദിവസ പ്ലാനിന് 719 രൂപയും 84 ദിവസ പ്ലാനിന് 859 രൂപയും നൽകണം. അ‌തായത് 80 ദിവസത്തേക്ക് 2ജിബി ഡാറ്റയ്ക്കായി സ്വകാര്യ ടെലിക്കോം കമ്പനികൾ ബിഎസ്എൻഎല്ലിന്റെ ഇരട്ടി തുകയാണ് വിലയിട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇത്രയും ലാഭം നൽകുന്ന ഈ ബിഎസ്എൻഎൽ പ്ലാൻ കണ്ടാൽ ആർക്കാണ് ഇഷ്ടം തോന്നാതിരിക്കുക.

More from GizBot

Best Mobiles in India

English summary
BSNL has made a Rs 485 prepaid plan available to its users. The main benefits of this plan are unlimited calling facility, 2GB daily data, and 100 SMS per day. This prepaid plan offers benefits for a validity of 80 days. The daily cost of this plan is approximately Rs 6.06 paisa.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X