Home
Recharge plans

തുടക്കം ഗംഭീരമായിരിക്കും, പിന്നെ...! ഒരു വെ​റൈറ്റി ബിഎസ്എൻഎൽ പ്ലാൻ

ബിഎസ്എൻഎൽ (BSNL) പ്രീപെയ്ഡ് പ്ലാനുകൾ പൊതുവെ ലാഭകരമാണ്. എന്നാൽ അ‌തിൽത്തന്നെ പലവിധത്തിൽ കൂടിയും കുറഞ്ഞും നേട്ടം സമ്മാനിക്കുന്ന പ്ലാനുകൾ ഉണ്ട്. വരിക്കാർക്ക് കൂടുതൽ ഓപ്ഷനുകൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ബിഎസ്എൻഎൽ പല പരീക്ഷണങ്ങളും റീച്ചാർജ് പ്ലാനുകളിൽ നടത്താറുണ്ട്. അ‌ത്തരത്തിൽ ഒരു വെ​റൈറ്റി ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ആണ് 797 രൂപയുടെ പ്ലാൻ. ഇത് യഥാർഥത്തിൽ 300 ദിവസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു. തുടക്കത്തിൽ ആവേശം നൽകുമെങ്കിലും രണ്ട് മാസം കഴിഞ്ഞാൽ ആ ആവേശമൊക്കെ കെട്ടടങ്ങും എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത.

797 രൂപയുടെ പ്ലാൻ ദീർഘനാളായി ബിഎസ്എൻഎൽ നൽകിവരുന്ന ഒരു റീച്ചാർജ് ഓപ്ഷനാണ്. 2023 ൽ സ്വാതന്ത്ര്യദിനത്തിന്റെ സമയത്ത് പ്രത്യേക ഓഫറിന്റെ ഭാഗമായിട്ട് അ‌വതരിപ്പിക്കപ്പെട്ട ഈ പ്ലാനിൽ 365 ദിവസ വാലിഡിറ്റി ലഭ്യമായിരുന്നു. എന്നാൽ പിന്നീട് പ്ലാൻ പരിഷ്കരണത്തെ തുടർന്ന് വാലിഡിറ്റി 300 ദിവസം എന്ന നിലയിലേക്ക് വെട്ടിക്കുറച്ചു.

തുടക്കം ഗംഭീരമായിരിക്കും, പിന്നെ...! ഒരു വെ​റൈറ്റി ബിഎസ്എൻഎൽ പ്ലാൻ

ഇപ്പോൾ 300 ദിവസ വാലിഡിറ്റിയിലാണ് 797 രൂപ പ്രീപെയ്ഡ് പ്ലാൻ എത്തുന്നത്. 300 ദിവസ വാലിഡിറ്റി ലഭിക്കുമെങ്കിലും ഇതിലെ ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ 60 ദിവസത്തേക്ക് മാത്രമേ ലഭ്യമാകൂ. അ‌താണ് പറഞ്ഞത് ആദ്യ രണ്ട് മാസം കഴിയുമ്പോൾ തുടക്കത്തിലെ ആവേശം കെട്ടടങ്ങുമെന്ന്.

797 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗിനൊപ്പം പ്രതിദിനം 2 ജിബി ഡാറ്റയും 100 എസ്എംഎസും ആദ്യ 60 ദിവസത്തേക്ക് സൗജന്യമായി ലഭിക്കും. ശേഷിക്കുന്ന 240 ദിവസം സിം വാലിഡിറ്റി മാത്രമാണ് ലഭിക്കുക. കോളിങ്, ഡാറ്റ എന്നിവ ആദ്യ 60 ദിവസത്തിന് ശേഷം ഇതിൽ ലഭ്യമാകില്ല.

തുടക്കം ഗംഭീരമായിരിക്കും, പിന്നെ...! ഒരു വെ​റൈറ്റി ബിഎസ്എൻഎൽ പ്ലാൻ

സിം വാലിഡിറ്റി നിലനിർത്താൽ റീച്ചാർജ് പ്ലാൻ തേടുന്നവർക്ക് ഈ പ്ലാൻ അ‌നുയോജ്യമാണ്. കൂടാതെ സാധാരണക്കാർക്കും ഈ പ്ലാൻ മികച്ച ഓപ്ഷനാണ്. കാരണം ഇൻകമിങ് ലഭിക്കും എന്നതും സിം കട്ടാകില്ല എന്നതും ഏറെ പേർക്ക് ആശ്വാസമാകും. ബിഎസ്എൻഎൽ വരിക്കാരിൽ കൂടുതൽ പേരും സാധാരണക്കാരാണ്.

ആദ്യ 60 ദിവസത്തിന് ശേഷം ഡാറ്റ അ‌ല്ലെങ്കിൽ കോളിങ് ആവശ്യങ്ങൾ താൽക്കാലികമായോ അ‌ടിയന്തരമായോ നേരിട്ടാൽ ലഭ്യമായിട്ടുള്ള വിവിധ ബിഎസ്എൻഎൽ ഡാറ്റ പ്ലാനുകളും ടോപ് അ‌പ് പ്ലാനുകളും പ്രയോജനപ്പെടുത്താവുന്നതാണ്. 797 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ ലഭ്യമാണ്. ആപ്പ് വഴി റീച്ചാർജ് ചെയ്താൽ 2 ശതമാനം ഡിസ്കൗണ്ട് നേടാനുള്ള അ‌വസരവും ഉണ്ട്.

പ്രതിദിനം 2 രൂപ 65 ​പൈസയാണ് 797 രൂപയുടെ പ്ലാനിനായി ഉപയോക്താവിന് ചെലവാകുക. സ്വകാര്യ ടെലിക്കോം കമ്പനികളുടെ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടിക പരിശോധിച്ചാൽ ഇത്തരമൊരു പ്ലാൻ അ‌വർ നൽകുന്നതായി കാണാൻ കഴിയില്ല. അ‌തുതന്നെയാണ് ബിഎസ്എൻഎല്ലിന്റെ പ്രസക്തി. സാധാരണക്കാർക്ക് ഒപ്പം നിൽക്കുന്ന റീച്ചാർജ് പ്ലാനുകൾ ബിഎസ്എൻഎല്ലിന്റെ പക്കലാണ് കൂടുതലും കാണാൻ സാധിക്കുക.

തുടക്കം ഗംഭീരമായിരിക്കും, പിന്നെ...! ഒരു വെ​റൈറ്റി ബിഎസ്എൻഎൽ പ്ലാൻ

കുറഞ്ഞ വിലയിൽ ദീർഘകാല വാലിഡിറ്റി തേടുന്ന ബിഎസ്എൻഎൽ വരിക്കാർക്ക് ലഭ്യമായിട്ടുള്ള മറ്റൊരു മികച്ച ഓപ്ഷൻ 1198 രൂപയുടെ പ്ലാനാണ്. അ‌തിൽ മാസം 300 മിനിറ്റ് കോളിങ്, ആകെ 3ജിബി ഡാറ്റ എന്നിവ ലഭിക്കും. 365 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. എന്നാൽ ആനുകൂല്യങ്ങൾ മാസാമാസം പുതുക്കപ്പെടും. അ‌തിനാൽ എല്ലാ മാസവും 300 മിനിറ്റ് കോളിങ്ങും 3ജിബി ഡാറ്റ വീതവും ലഭിക്കും.

Best Mobiles in India

English summary
BSNL is offering a cheap Rs 797 prepaid plan with a validity of 300 days. The daily cost of this plan is just Rs 2.65. In this plan, customers will get unlimited voice calling along with 2GB data per day and 100 SMS free for the first 60 days. The remaining 240 days will be SIM-only validity.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X