ഇതിൽക്കൂടുതൽ ഇനി എന്ത് വേണം! ബിഎസ്എൻഎൽ സിം ഉള്ളവർ ചെയ്യേണ്ട മികച്ച റീച്ചാർജ് പ്ലാൻ
ജിയോ, എയർടെൽ അടക്കമുള്ള വമ്പൻ ടെലിക്കോം കമ്പനികളോട് ഏറ്റുമുട്ടുമ്പോഴും 4ജി പോലും ഇല്ലാത്ത ബിഎസ്എൻഎൽ (BSNL) എന്ന സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനി പിടിച്ചു നിൽക്കുന്നത് അവരുടെ പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകളുടെ ബലത്തിലാണ്. സ്വകാര്യ ടെലിക്കോം കമ്പനികൾ നൽകുന്നതിനെക്കാൾ വളരെ കുറഞ്ഞ വിലയിൽ ബിഎസ്എൻഎൽ ടെലിക്കോം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട് എന്നത് നാട്ടിലെ ഏതാണ്ട് എല്ലാവർക്കും തന്നെ അറിയാവുന്ന കാര്യമാണ് (ഇതേപ്പറ്റി വലിയ ധാരണയില്ലാത്ത ആളുകളും കുറവല്ല). കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ട്രായിയുടെ നിർദേശം പാലിച്ച്, വോയ്സ് ഒൺലി പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിക്കുന്നതിന്റെ തിരക്കിലായിരുന്നു സ്വകാര്യ ടെലിക്കോം കമ്പനികൾ.
വോയ്സ് ഒൺലി പ്ലാനുകൾ അവതരിപ്പിക്കാൻ സ്വകാര്യ കമ്പനികളെല്ലാം പല തവണ കൂട്ടലും കുറയ്ക്കലും നടത്തി, അതിന് ശേഷം ചില പ്ലാനുകൾ അവതരിപ്പിച്ചെങ്കിലും പ്രതിഷേധങ്ങളെ തുടർന്ന് മുൻപ് അവതരിപ്പിച്ച പ്ലാനുകൾ പിൻവലിക്കുകയും അൽപ്പം കൂടി മയപ്പെടുത്തിയെന്ന് വരുത്തി പുതിയ പ്ലാനുകൾ അവതരിപ്പിക്കുകയും ചെയ്തു.

എന്നാൽ ബിഎസ്എൻഎല്ലിനെ സംബന്ധിച്ച് ഇത്തരം ആശയക്കുഴപ്പങ്ങൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. വരിക്കാരിൽ നിന്ന് എങ്ങനെ കാശ് പിഴിയാം എന്ന ലക്ഷ്യം മുൻ നിർത്തി തീരുമാനങ്ങളെടുക്കുന്ന ശീലം ബിഎസ്എൻഎല്ലിനില്ല. അതിനാൽത്തന്നെ ഒരു പ്ലാൻ അവതരിപ്പിക്കാൻ ബിഎസ്എൻഎല്ലിന് അധികം ആലോചിക്കേണ്ടിവരുന്നില്ല. ട്രായി ഇത്തരമൊരു പ്ലാൻ ആലോചിക്കുന്നതിന് മുൻപ് തന്നെ വോയ്സും എസ്എംഎസും മാത്രം അടങ്ങുന്ന പ്ലാനുകൾ അവതരിപ്പിച്ച്, അവ ഇപ്പോഴും നൽകിപ്പോരുന്ന കമ്പനിയാണ് ബിഎസ്എൻഎൽ.
വരിക്കാർക്ക് വേണ്ടത് മാന്യമായ നിരക്കിൽ നൽകുന്നതിൽ ബിഎസ്എൻഎൽ പണ്ട് മുതലേ പ്രാഗത്ഭ്യം പ്രകടിപ്പിക്കാറുണ്ട് എന്നതിന് ഉദാഹരണമായിരുന്നു 439 രൂപയുടെ ബിഎസ്എൻഎൽ വോയ്സ് ഒൺലി പ്ലാൻ. ഇത്തരത്തിൽ വരിക്കാർക്ക് മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന വേറെയും പ്ലാനുകൾ ബിഎസ്എൻഎല്ലിന്റെ പക്കലുണ്ട്. അതിൽ ഒരു മികച്ച പ്ലാനാണ് 997 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ.

997 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോൾ സൗകര്യം, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 160 ദിവസ വാലിഡിറ്റിയിൽ ആണ് ഈ പ്രീപെയ്ഡ് പ്ലാൻ എത്തുന്നത്. ഇതോടൊപ്പം ചില അധിക ആനുകൂല്യങ്ങളും ഉണ്ട്.
997 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ അധിക ആനുകൂല്യങ്ങൾ: ബിഎസ്എൻഎൽ ട്യൂൺസ്, ഹാർഡി ഗെയിംസ്, ചാലഞ്ചസ് അരീന ഗെയിംസ്, അസ്ട്രോടെൽ ആൻഡ് ഗെയിംഓൺ സർവീസ്, ഗെയിമിയം, ലിസ്റ്റിൻ പോഡ്കാസ്റ്റ് സർവീസ്, സിങ് മ്യൂസിക്, വൗവ് എന്റർടെയ്ൻമെന്റ എന്നിവയാണ് പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ ഈ പ്ലാനിൽ ലഭ്യമാകുക.
ഏതാണ്ട് അഞ്ച് മാസത്തിൽ കൂടുതൽ കാലയളവിലേക്ക് ഏറ്റവും മികച്ച ടെലിക്കോം ആനുകൂല്യങ്ങൾ ഏറ്റവും മാന്യമായ വിലയിൽ ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ലഭ്യമാക്കുന്നു. പ്രതിദിനം 6 രൂപ 23 പൈസയാണ് 997 രൂപയുടെ പ്ലാനിൽ ഉപയോക്താക്കൾക്ക് ചെലവാകുക. പ്രതിമാസ ചെലവ് നോക്കിയാൽ ഇത് ഏകദേശം 199+ രൂപ വരും.

ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഉപയോഗിച്ച് 997 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ റീച്ചാർജ് ചെയ്താൽ 20 രൂപ ഡിസ്കൗണ്ടും ലഭിക്കും. കാരണം 249 രൂപയ്ക്ക് മുകളിലുള്ള റീച്ചാർജുകൾക്ക് 2 ശതമാനം ഡിസ്കൗണ്ട് ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ ലഭ്യമാണ്. അതിനാൽ 997 രൂപയുടെ പ്ലാനിന് ആപ്പിൽ വെറും 977 രൂപ 06 പൈസ നൽകിയാൽ മതി, അവിടെയും ഉപയോക്താവിന് പണം ലാഭിക്കാം.


Click it and Unblock the Notifications








