Home
Recharge plans

5G അ‌വതരിപ്പിക്കാൻ പോകുന്ന ബിഎസ്എൻഎല്ലിന്റെ 60 ദിവസ വാലിഡിറ്റിയുള്ള കിടിലൻ പ്ലാൻ

വിമർശകരുടെ കണ്ണുതള്ളിക്കുന്ന ഡാറ്റ വേഗത ​കൈവരിക്കാനുള്ള തയാറെടുപ്പിലാണ് സർക്കാൻ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ. 5ജി അ‌വതരിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ന്യൂഡൽഹിയിലെ തിരഞ്ഞെടുത്ത വെണ്ടർമാരുമായി 5 ജി എസ്എ (സ്റ്റാൻഡലോൺ) പരീക്ഷിക്കാൻ ബിഎസ്എൻഎൽ പദ്ധതിയിടുന്നു. ഇതിനായുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. 1 ലക്ഷം ​സൈറ്റുകളിൽ 4ജി എത്തിക്കാനായി ടിസിഎസിന്റെ നേതൃത്വത്തിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന 4ജി വ്യാപനം ഈ വർഷം ജൂണോടുകൂടി പൂർത്തിയാകും. ഇതിനകം ഏതാണ്ട് 65000-ൽ അ‌ധികം 4ജി ടവറുകൾ ബിഎസ്എൻഎല്ലിനായി ടിസിഎസ് സജ്ജമാക്കിയിട്ടുണ്ട്. ശേഷിക്കുന്നവ ജൂണിന് മുൻപ് ​പൂർത്തിയാക്കും.

4ജി, 5ജി സേവനങ്ങൾ ശക്തമാക്കിക്കൊണ്ട് ടെലിക്കോം രംഗത്ത് പഴയ പ്രതാപത്തിലേക്ക് ഉയരാനാണ് ബിഎസ്എൻഎൽ ശ്രമിക്കുന്നത്. 4ജിയും 5ജിയും എത്തുമ്പോഴും കുറഞ്ഞ നിരക്കിലുള്ള പ്രീപെയ്ഡ് പ്ലാനുകൾ കൂടി അ‌തേപടി തുടരാൻ കഴിഞ്ഞാൽ മറ്റ് ടെലിക്കോം കമ്പനികൾക്ക് വൻ വെല്ലുവിളിയായി മാറാൻ ബിഎസ്എൻഎല്ലിന് കഴിയുമെന്ന് പൊതുവിൽ വിലയിരുത്തപ്പെടുന്നു.

5G അ‌വതരിപ്പിക്കാൻ പോകുന്ന ബിഎസ്എൻഎല്ലിന്റെ 60 ദിവസ പ്ലാൻ

കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്ന കാര്യത്തിൽ എല്ലാ ബിഎസ്എൻഎൽ പ്ലാനും ശ്രദ്ധപുലർത്തുന്നു. വരിക്കാർക്ക് അ‌വരുടെ ആവശ്യങ്ങൾക്കനുസരിച്ച് തെരഞ്ഞെടുക്കാവുന്ന നിരവധി റീച്ചാർജ് ഓപ്ഷനുകൾ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തിൽ 60 ദിവസ വാലിഡിറ്റിയിൽ തെരഞ്ഞെടുക്കാവുന്ന ഒരു മികച്ച റീച്ചാർജ് പ്ലാനാണ് 345 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ.

345 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ താരത​മ്യേന പുതിയ പ്ലാനാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ബിഎസ്എൻഎൽ ഈ പ്രീപെയ്ഡ് പ്ലാൻ അ‌വതരിപ്പിച്ചത്. ചെറിയ അളവിലുള്ള ഡാറ്റയും ഇടത്തരം വാലിഡിറ്റിയും വേണ്ട ആളുകൾക്ക് ഉപയോഗിക്കാൻ പാകത്തിലാണ് 345 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ എത്തുന്നത്.

5G അ‌വതരിപ്പിക്കാൻ പോകുന്ന ബിഎസ്എൻഎല്ലിന്റെ 60 ദിവസ പ്ലാൻ

345 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 1ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 60 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുക. FUP (ന്യായമായ ഉപയോഗ നയം) പ്രകാരം നിശ്ചിത ഡാറ്റയുടെ ഉപഭോഗത്തിന് ശേഷം, ഡാറ്റ വേഗത 40 Kbps ആയി കുറയും.

സ്വകാര്യ ടെലിക്കോം കമ്പനികൾ 1ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും 60 ദിവസ വാലിഡിറ്റിയിൽ 1ജിബി പ്രതിദിന ഡാറ്റ ഉൾപ്പെടെ ലഭ്യമാകുന്ന പ്ലാനുകൾ ഇല്ല. മാത്രമല്ല, സ്വകാര്യ ടെലിക്കോം കമ്പനികളുടെ 1ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാൻ 28 ദിവസത്തേക്ക് ലഭ്യമാകുന്നതിന് പോലും കുറഞ്ഞത് 250 രൂപ നൽകണം.

എന്നാലിവിടെ ബിഎസ്എൻഎൽ വെറും 345 രൂപയ്ക്കാണ് ദിവസവും 1ജിബി ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ്ങും ​60 ദിവസത്തേക്ക് നൽകുന്നത് എന്നത് ശ്രദ്ധേയമാണ്. മറ്റൊരു പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ, കൂടുതൽ അ‌ളവിൽ പ്രതിദിന ഡാറ്റയുള്ള പ്ലാനാണ് വേ​ണ്ടത് എങ്കിൽ 345 രൂപയുടെ പ്ലാനിനെക്കാൾ വെറും 2 രൂപ ബിഎസ്എൻഎല്ലിന് അ‌ധികം നൽകിയാൽ മതി എന്നതാണ്.

5G അ‌വതരിപ്പിക്കാൻ പോകുന്ന ബിഎസ്എൻഎല്ലിന്റെ 60 ദിവസ പ്ലാൻ

അ‌തായത് 347 രൂപ വിലയിലും ഒരു ബിഎസ്എൻഎൽ പ്ലാൻ ലഭ്യമാണ്. അ‌ത് 54 ദിവസ വാലിഡിറ്റിയിലാണ് എത്തുന്നത്. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ 347 രൂപ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ഇവിടെ 345 രൂപ പ്ലാനിന്റെ പ്രതിദിന ചെലവ് വെറും 5.75 രൂപയാണ്. 347 രൂപ പ്ലാനിന്റെ ചെലവ് വെറും 6.42 രൂപയും.

More from GizBot

Best Mobiles in India

English summary
The Rs 345 prepaid plan is a great recharge plan that BSNL users can choose from with a validity of 60 days. The main benefits of this plan are unlimited calling, 1GB data per day, and 100 SMS per day. After the consumption of the specified data as per FUP (Fair Usage Policy), the data speed will be reduced to 40 Kbps.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X