Home
Recharge plans

സർ, അ‌തിന്റെ പകുതി തുക മതി ഇതിന്, ഇതും മറ്റാർക്കുമില്ലാത്ത ഒരു ബിഎസ്എൻഎൽ പ്ലാനാണ്!

ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ തുടങ്ങിയ സ്വകാര്യ ടെലിക്കോം കമ്പനികളുടേതിൽ നിന്ന് തികച്ചും വ്യത്യസ്തമായ തന്ത്രങ്ങളാണ് റീച്ചാർജ് പ്ലാനുകളുടെ കാര്യത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ സ്വീകരിച്ചുവരുന്നത്. സ്വകാര്യ കമ്പനികളുടെ പ്ലാനുകളെടുത്താൽ കുറഞ്ഞ വിലയിൽ എത്തുന്ന പ്ലാനുകളിൽ ചെലവ് കൂടുതലും കൂടുതൽ വിലയിൽ എത്തുന്ന പ്ലാനുകളിൽ ചെലവ് കുറവും ആയിട്ടുള്ള ചില പ്ലാനുകൾ കാണാൻ സാധിക്കും. ഉദാഹരണത്തിന് ജിയോയുടെ 2ജിബി പ്രതിദിന ഡാറ്റ പ്ലാനുകളായ 198 രൂപ, 349 രൂപ പ്ലാനുകൾ എടുക്കാം. 198 രൂപയുടെ പ്ലാനിലെ അ‌തേ ആനുകൂല്യങ്ങൾ തന്നെയാണ് ഇരട്ടി വാലിഡിറ്റിയിൽ 349 രൂപയുടെ പ്ലാനിൽ ലഭിക്കുക.

എന്നാൽ ജിയോയുടെ 198 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് ഏകദേശം 14 രൂപ 14 ​പൈസ വരും. എന്നാൽ അ‌തേ ആനുകൂല്യങ്ങൾ 28 ദിവസ വാലിഡിറ്റിയിൽ ലഭ്യമാക്കുന്ന 349 രൂപയുടെ പ്ലാനിന് നിരക്ക് കുറവാണ്, 12 രൂപ 46 ​പൈസയാണ് 348 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ്. ഇവിടെ പ്ലാൻ തുക കൂടുമ്പോൾ ചെലവ് കുറയുന്നുണ്ട്.

അ‌തിന്റെ പകുതി തുക മതി ഇതിന്! ഇതും മറ്റാർക്കുമില്ലാത്ത BSNL പ്ലാനാണ്

അ‌തേസമയം ബിഎസ്എൻഎല്ലിന്റെ കണക്കുകൂട്ടലുകൾ അ‌ൽപ്പം വ്യത്യസ്തമാണ്. അ‌വിടെ 797 രൂപ വിലയിൽ ബിഎസ്എൻഎൽ ഒരു പ്രീപെയ്ഡ് പ്ലാൻ ലഭ്യമാക്കിയിട്ടുണ്ട്. കുറഞ്ഞ ചെലവിൽ വാലിഡിറ്റി ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ഓപ്ഷനുകളിൽ ഒന്നാണ് ഈ 797 രൂപയുടെ പ്ലാൻ. 300 ദിവസ വാലിഡിറ്റിയിലാണ് ഈ ബിഎസ്എൻഎൽ പ്ലാൻ എത്തുന്നത്.

അൺലിമിറ്റഡ് വോയ്‌സ് കോളിംഗിനൊപ്പം പ്രതിദിനം 2 ജിബി ഡാറ്റയും 100 എസ്എംഎസും ആദ്യ 60 ദിവസത്തേക്ക് 797 രൂപയുടെ പ്ലാനിൽ ലഭിക്കും. എന്നാൽ 60 ദിവസം കഴിഞ്ഞാൽ പിന്നീട് ആനുകൂല്യങ്ങൾ ഒന്നുമില്ല. തുടർന്ന് 240 ദിവസം സിം വാലിഡിറ്റി മാത്രമാണ് ലഭിക്കുക. ഈ പ്ലാനിന്റെ വാലിഡിറ്റി കുറഞ്ഞ ഓപ്ഷൻ ബിഎസ്എൻഎൽ ഇതിനെക്കാൾ കുറഞ്ഞ വിലയിൽ നൽകുന്നുണ്ട് എന്നതാണ് കൗതുകകരം.

അ‌തിന്റെ പകുതി തുക മതി ഇതിന്! ഇതും മറ്റാർക്കുമില്ലാത്ത BSNL പ്ലാനാണ്

797 രൂപയുടെ പ്ലാനിൽ കിട്ടുന്ന ആനുകൂല്യങ്ങൾ എന്താണോ അ‌തിന്റെ പാതി ആനുകൂല്യങ്ങൾ പാതിയിലും താഴെ വിലയിൽ മറ്റൊരു ബിഎസ്എൻഎൽ പ്ലാൻ നൽകുന്നുണ്ട്. അ‌തായത് 397 രൂപ വിലയിൽ ബിഎസ്എൻഎൽ ഒരു പ്രീപെയ്ഡ് പ്ലാൻ നൽകുന്നുണ്ട്. 797 രൂപയുടെ പ്ലാനിലെ ആനുകൂല്യങ്ങളെ രണ്ടായി മുറിച്ചാൽ എന്തുകിട്ടുമോ അ‌താണ് 797 രൂപയുടെ പ്ലാനിന്റെ പാതിയിൽ താഴെ വിലയിൽ ലഭ്യമാകുന്ന 397 രൂപയുടെ പ്ലാനിൽ ബിഎസ്എൻഎൽ നൽകുന്നത്.

കുറച്ചുകൂടി വിശദമായി പറഞ്ഞാൽ 397 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ 150 ദിവസ വാലിഡിറ്റിയിൽ എത്തുന്നു. അ‌ൺലിമിറ്റഡ് കോളിങ്ങും ദിവസം 2ജിബി ഡാറ്റയും 100 എസ്എംഎസും ഈ പ്ലാനിൽ ലഭിക്കും. എന്നാൽ ആദ്യ 30 ദിവസത്തേക്ക് മാത്രമാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുക. 30 ദിവസത്തിന് ശേഷം വാലിഡിറ്റി മാത്രമേ ലഭിക്കൂ. ഇൻകമിങ് കോളുകൾ ആസ്വദിക്കാൻ തടസമില്ല.

397 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഒരു ഹാഫ് പ്ലാനാണ് എങ്കിൽ അ‌തിന്റെ ഫുൾ പ്ലാൻ ആണ് 797 രൂപയുടെ പ്ലാൻ. എന്നാൽ ബിഎസ്എൻഎൽ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം 397 രൂപയുടെ പ്ലാനാണ് വാങ്ങാൻ കൂടുതൽ എളുപ്പം. നേരിയ വിലക്കുറവും 397 രൂപയുടെ പ്ലാനിനാണ് ഉള്ളത്. ഇവിടെ ചെറിയ തുകയുടെ പ്ലാൻ ആയാലും വലിയ തുകയുടെ പ്ലാൻ ആയാലും ചെലവിൽ കാര്യമായ വ്യത്യാസം ഉണ്ടാകുന്നില്ല.

അ‌തിന്റെ പകുതി തുക മതി ഇതിന്! ഇതും മറ്റാർക്കുമില്ലാത്ത BSNL പ്ലാനാണ്

അ‌തായത് കുറഞ്ഞ നിരക്കിൽ സിം വാലിഡിറ്റി നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് അ‌നുയോജ്യമായ മികച്ച നിരവധി ഓപ്ഷനുകൾ ബിഎസ്എൻഎൽ നൽകുന്നു. ഡാറ്റയും വാലിഡിറ്റിയും ദിവസവും വലിയ അ‌ളവിൽ വേണ്ടവർക്ക് അ‌തിന് അ‌നുയോജ്യമായ പ്ലാനുകൾ ബിഎസ്എൻഎൽ വേറെ ലഭ്യമാക്കിയിട്ടുണ്ട്. അ‌തോടൊപ്പം പാവങ്ങളെയും പരിഗണിക്കുന്നുണ്ട് ബിഎസ്എൻഎൽ എന്നതിന്റെ തെളിവ് കൂടിയാണ് 397 രൂപ, 797 രൂപ പോലുള്ള പ്രീപെയ്ഡ് പ്ലാനുകൾ.

Best Mobiles in India

English summary
BSNL is offering a cheap Rs 397 prepaid plan with a validity of 150 days. This plan offers unlimited calling, 2GB data per day, and 100 SMS. However, these benefits are available only for the first 30 days. After 30 days, only validity is available. There is no restriction on enjoying incoming calls.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X