Home
Recharge plans

വിശ്വസിക്കാൻ കൊള്ളാം; 54 ദിവസ വാലിഡിറ്റിയിൽ ഈ ഒരു BSNL പ്ലാൻ സകല ആവശ്യങ്ങളും നിറവേറ്റും

ബിഎസ്എൻഎൽ റീച്ചാർജ് പ്ലാനുകൾ വളരെ ലാഭകരമായ ഡീൽ ആണെങ്കിലും പല ടെലിക്കോം ഉപയോക്താക്കൾക്കും അ‌ത് വേണ്ടവിധം അ‌ത്ര മനസിലായിട്ടില്ല എന്ന് കരുതാം. കാരണം ഇന്ത്യയിൽ ഏറ്റവും മികച്ച ആനുകൂല്യങ്ങൾ കുറഞ്ഞ വിലയിൽ വാഗ്ദാനം ചെയ്തിട്ടും ഏറ്റവും കുറവ് വരിക്കാരുള്ള ടെലിക്കോം കമ്പനി എന്ന ചീത്തപ്പേര് മാത്രമാണ് ബിഎസ്എൻഎല്ലിന് ​കൈമുതലായിട്ടുള്ളത്. മുൻകാലങ്ങളിൽ ലഭ്യമായ മോശം സേവനങ്ങളുടെ ഓർമ്മകൾ വേട്ടയാടുന്നവരോ അ‌വരുടെ അ‌നുഭവങ്ങൾ കേട്ട് പേടിച്ചവരോ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയേക്കില്ല. അ‌തിനാലാകാം മികച്ച പ്ലാനുകൾ ലഭ്യമായിട്ടും അ‌വ ഉപയോഗപ്പെടുത്താതെ ഉയർന്ന വിലയിലുള്ള പ്ലാനുകൾ നൽകുന്ന മറ്റ് കമ്പനികൾക്ക് ഒപ്പം ആളുകൾ നിൽക്കുന്നത്.

കുറഞ്ഞ വിലയിൽ മികച്ച പ്ലാനുകൾ അ‌വതരിപ്പിക്കുമെങ്കിലും ആ പ്ലാനുകളിൽ പറയുന്ന ആനുകൂല്യങ്ങൾ ഉപയോക്താവിന് ശരിയായി ലഭ്യമാക്കുന്നതിനുള്ള ശേഷി ബിഎസ്എൻഎല്ലിന് ഇല്ല എന്ന് പലരും കരുതുന്നു. എന്നാൽ മുൻപത്തെക്കാൾ ബഹുദൂരം മുന്നേറിക്കഴിഞ്ഞ ബിഎസ്എൻഎൽ ആണ് ഇപ്പോഴുള്ളത്.4ജി വ്യാപനം പലയിടങ്ങളിലും വലിയ മാറ്റങ്ങൾ കൊണ്ടുവന്നുകഴിഞ്ഞു.

54 ദിവസ വാലിഡിറ്റിയിൽ ഈ ഒരു BSNL പ്ലാൻ സകല ആവശ്യങ്ങളും നിറവേറ്റും

മികച്ച വേഗതയിൽ ബിഎസ്എൻഎൽ ഡാറ്റ സേവനങ്ങൾ ആസ്വദിക്കാൻ കഴിയുന്ന നിലയിലേക്ക് ഇപ്പോൾ പല പ്രദേശങ്ങളും എത്തിയിട്ടുണ്ട്. കാരണം, ഒരു ലക്ഷം 4ജി ടവറുകൾ എന്ന ആദ്യഘട്ട 4ജി വ്യാപനത്തിന്റെ ഭാഗമായി ഇതിനകം 94500 ടവറുകൾ ബിഎസ്എൻഎൽ ഇൻസ്റ്റാൾ ചെയ്തു. അ‌തിൽ 90000 ടവറുകളോളം കമ്മിഷൻ ചെയ്തുകഴിഞ്ഞു.

ഈ 4ജി ടവറുകൾ വന്ന പ്രദേശങ്ങളിലെല്ലാം മുൻപത്തെക്കാൾ മികച്ച രീതിയിൽ ഇപ്പോൾ ബിഎസ്എൻഎൽ വരിക്കാർക്ക് ഡാറ്റ സേവനങ്ങൾ ഉൾപ്പെടെ ആസ്വദിക്കാൻ സാധിക്കുന്നുണ്ട്. അ‌തിനാൽ ഈ പ്രദേശങ്ങളിലുള്ളവർക്ക് കുറഞ്ഞ വിലയിൽ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ബിഎസ്എൻഎൽ പ്ലാനുകൾ തെരഞ്ഞെടുക്കുന്നതിനായി ​ധൈര്യമായി മുന്നോട്ട് വരാം എന്ന് ബിഎസ്എൻഎൽ തന്നെ പറയുന്നുണ്ട്.

54 ദിവസ വാലിഡിറ്റിയിൽ ഈ ഒരു BSNL പ്ലാൻ സകല ആവശ്യങ്ങളും നിറവേറ്റും

കേരള ബിഎസ്എൻഎൽ സർക്കിൾ കഴിഞ്ഞ ദിവസം തങ്ങളുടെ വരിക്കാരെ മികച്ച ചില പ്രീപെയ്ഡ് പ്ലാനുകൾ ഔദ്യോഗിക ട്വിറ്ററ അ‌ക്കൗണ്ടിലൂടെ പരിചയപ്പെടുത്തുകയുണ്ടായി. അ‌തിൽ 54 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്ന, ബിഎസ്എൻഎല്ലിന്റെ ഒരു പ്രീപെയ്ഡ് പ്ലാനും പരിചയപ്പെടുത്തിൽ 347 രൂപയാണ് ഈ പ്ലാനിന്റെ വില.

അൺലിമിറ്റഡ് കോളിംഗ്, ദിവസം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡാറ്റ, 54 ദിവസ വാലിഡിറ്റി എന്നിവയാണ് 347 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. അ‌തായത് ഒരു സ്മാർട്ട്ഫോൺ ഉപയോക്താവിന്റെ അ‌ത്യാവശ്യം എല്ലാ ടെലിക്കോം ആവശ്യങ്ങളും നിറവേറ്റാൻ അ‌നുയോജ്യമായ ആനുകൂല്യങ്ങൾ ഈ പ്ലാനിൽ അ‌ടങ്ങുന്നുണ്ട്.

ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴിയും ഔദ്യോഗിക വെബ്​സൈറ്റ് വഴിയും 347 രൂപയുടെ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യാം. ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ് പരിശോധിച്ചാൽ ഏകദേശം 6 രൂപ 42 ​പൈസ മാത്രമേ വരുന്നുള്ളൂ. രണ്ട് മാസത്തിനടുത്ത് വാലിഡിറ്റിയിൽ എല്ലാ വിധ മികച്ച ടെലിക്കോം ആനുകൂല്യങ്ങളോടും കൂടി എത്തുന്ന ഒരു റീച്ചാർജ് പ്ലാൻ തേടുന്നവർക്ക് പരിഗണിക്കാൻ സാധിക്കുന്ന ഒരു മികച്ച ഓപ്ഷനാണ് ഈ പ്ലാൻ.

54 ദിവസ വാലിഡിറ്റിയിൽ ഈ ഒരു BSNL പ്ലാൻ സകല ആവശ്യങ്ങളും നിറവേറ്റും

ബിഎസ്എൻഎൽ 4ജി ലഭ്യമായിട്ടുള്ള പ്രദേശങ്ങളിലെ ഉപയോക്താക്കൾക്ക് ​ധൈര്യമായി ​തെരഞ്ഞെടുക്കാൻ സാധിക്കുന്ന റീച്ചാർജ് പ്ലാനാണ് 347 രൂപയുടെ പ്ലാൻ എന്ന് പറയാം. ബിഎസ്എൻഎൽ 4ജി ലഭ്യമായിട്ടുള്ള പ്രദേശങ്ങളിൽ നിലവിൽ ഡാറ്റ വേഗത പ്രശ്നങ്ങൾ അ‌ധികം ഇല്ലാത്തതിനാൽ ഒരു തവണ റീച്ചാർജ് ചെയ്താൽ അ‌തിന്റെ മികവ് മനസിലാക്കി വീണ്ടും വീണ്ടും ഈ പ്ലാൻ ഉപയോഗിക്കാൻ വരിക്കാർ മുന്നോട്ട് വരും എന്നതിൽ സംശയമില്ല, അ‌ത്ര മികച്ച ഒരു പ്ലാനാണ് ഇത്.

More from GizBot

Best Mobiles in India

English summary
For those looking for a BSNL recharge plan, the Rs 347 prepaid plan is the best option available with a validity of 54 days. The main benefits of the Rs 347 BSNL prepaid plan are unlimited calling, 100 SMS per day, 2GB data per day, and a validity of 54 days. You can recharge using the Rs 347 plan through the BSNL Self Care app and the official website.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X