മറന്നെങ്കിൽ ഓർമിപ്പിക്കാം! 5-6 മാസത്തേക്ക് റീച്ചാർജ് ഒഴിവാക്കാൻ ഈ ഒരു BSNL പ്ലാൻ ആണ് ബെസ്റ്റ്
ഇന്ത്യൻ ടെലിക്കോം മേഖലയിൽ ബിഎസ്എൻഎല്ലിനോളം വരിക്കാരോട് സ്നേഹമുള്ള മറ്റൊരു കമ്പനി ഇല്ലെന്ന് തന്നെ പറയാം. കാരണം അത്രയ്ക്കും വിലക്കുറവിലാണ് ടെലിക്കോം ആനുകൂല്യങ്ങൾ ബിഎസ്എൻഎൽ ലഭ്യമാക്കിയിരിക്കുന്നത്. ഈ സ്നേഹം 5ജി അവതരിപ്പിച്ചതിന് ശേഷവും കണ്ടാൽ മതി എന്നാണ് ഈ സാഹചര്യത്തിൽ പറയാനുള്ളത്. സ്വകാര്യ ടെലിക്കോം കമ്പനികൾ ഈ വർഷം അവസാനത്തോടെ റീച്ചാർജ് പ്ലാനുകൾ വീണ്ടും പരിഷ്കരിച്ചേക്കും എന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ബിഎസ്എൻഎൽ അവർക്കൊപ്പം ഇത്തവണ ചേരുമോ എന്നത് ഇപ്പോൾ ഉറപ്പിച്ച് പറയാനാകില്ല. ഈ വർഷം സെപ്റ്റംബറിൽ ഡൽഹിയിൽ 5ജി ആരംഭിച്ചുകൊണ്ട് ബിഎസ്എൻഎൽ മൊബൈൽ 5ജി സേവനങ്ങൾക്ക് തുടക്കമാകും എന്നാണ് അധികൃതർ പറയുന്നത്.
അടുത്തിടെ ബിഎസ്എൻഎൽ അവതരിപ്പിക്കാൻ പോകുന്ന 5ജി സേവനങ്ങൾക്ക് ക്വാണ്ടം 5ജി അഥവാ Q5G എന്ന് പേര് നൽകിയിരുന്നു. 5ജി അവതരിപ്പിച്ച ശേഷം നിരക്കുകളിൽ മാറ്റം വരുത്താൻ ബിഎസ്എൻഎൽ തയാറാകുമോ എന്നാണ് ഇനി അറിയാനുള്ളത്. സ്വകാര്യ ടെലിക്കോം കമ്പനികളുടെ നിരക്ക് വർധന ഉണ്ടെങ്കിൽ തന്നെ സെപറ്റംബറിന് ശേഷമേ എന്തായാലും ഉണ്ടാകൂ, അടുത്ത വർഷം ആദ്യത്തോടെയാകും പരിഷ്കരണം ഉണ്ടാകുകയെന്നും പറയപ്പെടുന്നു.

എന്തായാലും 5ജി വ്യാപനം ആരംഭിച്ച ശേഷം ബിഎസ്എൻഎല്ലിന് നിലവിലെ നിരക്കുമായി മുന്നോട്ട് പോകാനാകുമോ എന്ന് കണ്ടറിയണം. പേരിനെങ്കിലും ഒരു നിരക്ക് വർധന പ്രതീക്ഷിക്കാൻ വകുപ്പുണ്ട്. കാരണം 5ജി വ്യാപനത്തിനായി വളരെയധികം ഫണ്ട് ആവശ്യമുണ്ട്. നിലവിൽ കേന്ദ്ര സർക്കാർ നൽകുന്ന സാമ്പത്തിക പാക്കേജിന്റെ ബലത്തിലും വസ്തുവകകൾ വിറ്റ് ഫണ്ട് കണ്ടെത്തിയും മറ്റുമൊക്കെയാണ് ബിഎസ്എൻഎൽ 4ജി വ്യാപനവുമായി മുന്നോട്ട് പോകുന്നത്.
ബിഎസ്എൻഎല്ലിന്റെ പ്ലാനുകളും സ്വകാര്യ കമ്പനികളുടെ പ്ലാനുകളും തമ്മിൽ വളരെയധികം വ്യത്യാസമുണ്ട്. ഈ വ്യത്യാസം അൽപ്പം കുറയ്ക്കാൻ ബിഎസ്എൻഎൽ തീരുമാനിച്ചാലും ഒട്ടും അതിശയിക്കാനില്ല എന്നേ പറയാനുള്ളൂ. എന്തായാലും ബിഎസ്എൻഎൽ വരിക്കാരെ സംബന്ധിച്ചിടത്തോളം ലഭ്യമായിട്ടുള്ളതെല്ലാം മികച്ച പ്ലാനുകളാണ്. കൈയിലുള്ള തുകയ്ക്കും ആവശ്യങ്ങൾക്കും അനുയോജ്യമായ പ്ലാനുകൾ തെരഞ്ഞെടുക്കാൻ വരിക്കാർക്ക് സാധിക്കും.

പ്രതിമാസ റീച്ചാർജുകൾ ഒഴിവാക്കി ദീർഘകാല പ്ലാനുകൾ തെരഞ്ഞെടുക്കുന്നത് മികച്ച തീരുമാനമാണ്. ഇടയ്ക്കിടെ റീച്ചാർജിനായി സമയം കണ്ടെത്തേണ്ടിവരുന്നതും മറ്റ് പല ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനും ദീർഘകാല പ്ലാനുകളാണ് അനുയോജ്യം. എന്നാൽ അതിന് നല്ലൊരു തുക ഒന്നിച്ച് ചെലവാക്കേണ്ടിവരും. അത്രയും തുട മുടക്കാൻ താൽപര്യമില്ലാത്തവർക്ക് അർധ വാർഷിക പ്ലാനുകളും പരിഗണിക്കാവുന്നതാണ്.
5- 6 മാസത്തേക്ക് റീച്ചാർജ് ഒഴിവാക്കാനായി ഒറ്റയടിക്ക് വഴിയൊരുക്കുന്ന ഒരു മികച്ച പ്ലാൻ ബിഎസ്എൻഎല്ലിന്റെ പക്കലുണ്ട് 997 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ് അത്. പല ബിഎസ്എൻഎൽ വരിക്കാർക്കും ഈ പ്ലാൻ സുപരിചിതമാണ്. എന്നാൽ അറിയാത്തവർക്കായും ഇതിലെ ആനുകൂല്യങ്ങൾ മറന്നുപോയവർക്കായും അത് ഒരിക്കൽ കൂടി ഇവിടെ പരിചയപ്പെടാം.
997 രൂപയു ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: 160 ദിവസ വാലിഡിറ്റിയിൽ ഈ ബിഎസ്എൻഎൽ പ്ലാൻ വരിക്കാർക്ക് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. അൺലിമിറ്റഡ് വോയിസ് കോൾ, പ്രതിദിനം 2 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ.

അതായത് ഒരു ഉപയോക്താവിന് അത്യാവശ്യം വേണ്ട എല്ലാ ടെലിക്കോം ആനുകൂല്യങ്ങളും മാന്യമായ അളവിൽ 160 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭ്യമാകും. ഇതിന്റെ പ്രതിദിന ചെലവ് പരിശോധിച്ചാൽ ഏകദേശം 6 രൂപ 23 മാത്രമേ വരുന്നുള്ളൂ. പ്രതിമാസ ചെലവ് നോക്കിയാൽ 200 രൂപയ്ക്കടുത്ത് മാത്രം.


Click it and Unblock the Notifications








