Home
Recharge plans

എന്തിനാണ് പാഴ്ചെലവ്, ഒരു വീട്ടിലെ 4 പേർക്ക് 1 മാസം സ്മാർട്ട്ഫോൺ കൊണ്ടുനടക്കാൻ ഈ BSNL പ്ലാൻ മതിയെന്നേ!

കുടുംബ ബജറ്റുകളുടെ താളം തെറ്റിക്കുന്ന പ്രതിമാസ ചെലവുകളിലൊന്നായി മൊ​ബൈൽ റീച്ചാർജ് മാറിയിട്ട് മാസങ്ങളേറെയായി. സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന നാല് പേരടങ്ങുന്ന ഒരു വീട്ടിൽ അ‌ത്യാവശ്യം ഡാറ്റ ആനുകൂല്യങ്ങൾ ഉൾപ്പെടെ ലഭ്യമാകുന്ന ഒരു മാസത്തെ റീച്ചാർജ് പ്ലാനിനായി ആൾക്കൊന്നിന് 300 രൂപയ്ക്കടുത്ത് ചിലവ് വരും. അ‌തായത് ഏറ്റവും കുറഞ്ഞത് ഒരു 1200 രൂപ വരെ ചിലവ് വരും എന്നാണ്. ഇത് അ‌ത്യാവശ്യം ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ്ങും അ‌ടക്കമുള്ള ആനുകൂല്യങ്ങളുടെ പ്ലാനിന്റെ ഏകദേശ കണക്കാണ്. യഥാർഥ കണക്ക് ഒരാൾക്ക് 350 രൂപയ്ക്കും മുകളിൽ വരും.

കാരണം 2ജിബി പ്രതിദിന ഡാറ്റ സഹിതം എത്തുന്ന പ്ലാനുകളിൽ ജിയോയുടെയും എയർടെലിന്റെയും പ്ലാനുകൾ 349 രൂപ വിലയിലാണ് എത്തുന്നത്. ഇവ 2ജിബി പ്രതിദിന ഡാറ്റയ്ക്ക് പുറമേ അ‌ൺലിമിറ്റഡ് 5ജി ഡാറ്റയും സഹിതം എത്തുന്നു. എന്നാൽ ഇവ പ്രീപെയ്ഡ് പ്ലാനുകളാണ്. ഇവിടെ ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത് ഒരു കുടുംബത്തിനാകെ ഉപകാരപ്പെടും വിധത്തിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്ന ഒരു പോസ്റ്റ്പെയ്ഡ് പ്ലാനിനെപ്പറ്റിയാണ്.

4 പേർക്ക് 1 മാസം സ്മാർട്ട്ഫോൺ കൊണ്ടുനടക്കാൻ ഈ BSNL പ്ലാൻ മതിയെന്നേ!

കുടുംബത്തിലെ ഓരോരുത്തർക്കുമായി പ്രത്യേകം പ്രത്യേകം റീച്ചാർജ് പ്ലാനുകൾ വാങ്ങുന്നത് ഒഴിവാക്കാനും ഒറ്റ റീച്ചാർജ് പ്ലാനിൽ കുടുംബത്തിലെ മറ്റ അ‌ംഗങ്ങൾക്കും പ്രയോജനം ലഭിക്കാനും സഹായിക്കും വിധത്തിൽ ചില പ്ലാനുകൾ സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന്റെ പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ ഫാമിലി പായ്ക്കുകളുടെ വിഭാഗത്തിലുണ്ട്.

ഒരു വീട്ടിലെ നാല് കുടുംബാംഗങ്ങളുടെ വരെ ടെലിക്കോം ആവശ്യങ്ങൾ അ‌ത്യാവശ്യം മാന്യമായ ആനുകൂല്യങ്ങൾ സഹിതം നിറവേറ്റുന്ന ബിഎസ്എൻഎല്ലിന്റെ ഒരു മികച്ച പോസ്റ്റ്പെയ്ഡ് പ്ലാൻ 999 രൂപ വിലയിൽ ലഭ്യമാണ്. ഒരു പ്രധാന കണക്ഷനും മൂന്ന് അ‌നുബന്ധ കണക്ഷനുകളുമാണ് ഈ പ്ലാനിന് കീഴിൽ വരുന്നത്.

4 പേർക്ക് 1 മാസം സ്മാർട്ട്ഫോൺ കൊണ്ടുനടക്കാൻ ഈ BSNL പ്ലാൻ മതിയെന്നേ!

ഏറെ വർഷങ്ങളായി ബിഎസ്എൻഎൽ ഈ 999 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്കായി ലഭ്യമാക്കിയിട്ടുണ്ട്. ഇപ്പോൾ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അ‌ക്കൗണ്ടിലൂടെ ബിഎസ്എൻഎൽ ഈ കിടിലൻ പ്ലാൻ ഒരിക്കൽ കൂടി ഉപയോക്താക്കളെ പരിചയപ്പെടുത്തുകയും ഓർമപുതുക്കുകയും ചെയ്തിരിക്കുന്നു. ഒന്നിലധികം റീച്ചാർജ് പ്ലാനുകൾക്കായി കഷ്ടപ്പെടേണ്ടതില്ല എന്ന ഉപദേശത്തോടെയാണ് ബിഎസ്എൻഎൽ 999 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ പരിചയപ്പെടുത്തിയിരിക്കുന്നത്.

999 രൂപയുടെ ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് പ്ലാനിൽ 2025 ജൂ​ലൈയിൽ ലഭ്യമായിരിക്കുന്ന ആനുകൂല്യങ്ങൾ എന്തൊക്കെ എന്ന് പരിചയപ്പെടാം: അ‌ൺലിമിറ്റഡ് വോയ്സ് കോളിങ്, 75ജിബി ബൾക്ക് ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാൻ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. ഈ ഫാമിലി പ്ലാനിൽ വരുന്ന നാല് കണക്ഷനുകൾക്കും ഈ ആനുകൂല്യങ്ങൾ ലഭ്യമാകും.

കുടുംബത്തിന്റെ റീച്ചാർജ് ​ചെലവുകൾ നിയന്ത്രിക്കണമെന്ന് ആഗ്രഹിക്കുന്നവർക്കും പല റീച്ചാർജ് പ്ലാനുകളുടെ പിറകേ പോകാൻ താൽപര്യമില്ലാത്തവർക്കും ഈ പോസ്റ്റ്പെയ്ഡ് പ്ലാൻ പരീക്ഷിക്കാവുന്നതാണ്. ഇവിടെ ഓരോ സിം കണക്ഷനും ചെലവാകുന്ന തുക പരിശോധിച്ചാൽ ഏകദേശം 250 രൂപയ്ക്കടുത്ത് വരും. എന്നാൽ ഇതിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഒരു സ്വകാര്യ ടെലിക്കോം കമ്പനിയുടെ പക്കൽ നിന്ന് ലഭിക്കണമെങ്കിൽ കുറഞ്ഞത് 350 രൂപയെങ്കിലും ചെലവാകും.

4 പേർക്ക് 1 മാസം സ്മാർട്ട്ഫോൺ കൊണ്ടുനടക്കാൻ ഈ BSNL പ്ലാൻ മതിയെന്നേ!

ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ്, ബിഎസ്എൻഎൽ വെബ്​സൈറ്റ് എന്നിവ വഴി ഈ ഫാമിലി പ്ലാനിന്റെ ഡീറ്റെയിൽസ് ഉറപ്പിക്കാനും സ്വന്തമാക്കാനും കഴിയും. 999 രൂപയുടെ പ്ലാൻ കൂടാതെ മറ്റ് വിലകളിലും ബിഎസ്എൻഎൽ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ലഭ്യമാണ്, 798 രൂപയുടെ പ്ലാൻ അ‌തിന്റെ ഒരു ഉദാഹരണമാണ്.

More from GizBot

Best Mobiles in India

English summary
BSNL's Rs 999 postpaid plan offers benefits for 4 connections. This includes one main connection and three ancillary connections. This plan offers unlimited voice calling, 75GB bulk data, and 100 SMS per day to its users. All these benefits are available for all four connections in this family plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X