2-3 മാസം സുഖമായി കഴിയാൻ ഇതുമതി! 80 ദിവസം അൺലിമിറ്റഡ് കോളിങ്ങും 2GB പ്രതിദിന ഡാറ്റയുമുള്ള BSNL പ്ലാൻ
ബിഎസ്എൻഎൽ ഉപയോക്താക്കൾ പലരും പലവിധ ടെലിക്കോം ആവശ്യങ്ങൾ ഉള്ളവരാണ്. അവർക്കായി അത്യാവശ്യം ആവശ്യങ്ങളെല്ലാം നിറവേറ്റുന്ന ചില പ്ലാനുകൾ ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുണ്ട്. ഏത് വാലിഡിറ്റിയിലുള്ള പ്ലാൻ ആണ് തനിക്ക് വേണ്ടത് എന്ന് അറിയാത്ത അല്ലെങ്കിൽ സംശയമുള്ള ഉപയോക്താക്കൾ 30 ദിവസ വാലിഡിറ്റിയുള്ള അനുയോജ്യമായ ഒരു പ്ലാൻ കണ്ടെത്തി ഉപയോഗിച്ചുനോക്കുക. അത് തൃപ്തികരമാണ് എന്ന് തോന്നിയാൽ അതേ ആനുകൂല്യങ്ങൾ ദീർഘകാല വാലിഡിറ്റിയിൽ വാഗ്ദാനം ചെയ്യുന്ന പ്ലാനും ബിഎസ്എൻഎല്ലിന് ഉണ്ടാകും, അത് തെരഞ്ഞെടുക്കുക. ഇനി ഏതെങ്കിലും ഒരു മികച്ച പ്ലാൻ തെരഞ്ഞെടുത്താൽ മതി എന്നുള്ള ഉപയോക്താക്കളാണ് എങ്കിൽ അവർക്ക് 485 രൂപയുടെ പ്ലാൻ മികച്ച ഓപ്ഷനായിരിക്കും.
ഒരു ശരാശരി സ്മാർട്ട്ഫോൺ ഉപയോക്താവിന് ഇപ്പോൾ ദിവസം 2ജിബി ഡാറ്റയെങ്കിലും കുറഞ്ഞത് വേണ്ടിവരാറുണ്ട്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യം പ്ലാനിൽ വേണ്ട ഒരു അത്യന്താപേക്ഷിത ഘടകമായിരിക്കും. ഇത് കൂടാതെ എസ്എംഎസ് ആനുകൂല്യവും വേണ്ടിവരും. ഇവയെല്ലാം മൂന്ന് മാസത്തിനടുത്ത് വാലിഡിറ്റിയിൽ ലഭ്യമാക്കുന്ന ഒരു ബിഎസ്എൻഎൽ പ്ലാനാണ് 485 രൂപ പ്ലാൻ.

2ജിബി പ്രതിദിന ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും സഹിതം 30 ദിവസ വാലിഡിറ്റിയിൽ തെരഞ്ഞെടുക്കാവുന്ന പ്ലാനാണ് 199 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ. അതിലെ ആനുകൂല്യങ്ങൾ തന്നെയാണ് 80 ദിവസ വാലിഡിറ്റിയിൽ 485 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. വാലിഡിറ്റി മാത്രമാണ് ഇവിടെ മാറുന്നത്.
485 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 സൗജന്യ എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 80 ദിവസ വാലിഡിറ്റിയിൽ ആണ് ഈ ആനുകൂല്യങ്ങൾ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ലഭ്യമാകുക.

പ്രതിദിനം 6 രൂപ 06 പൈസയാണ് 485 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനായി ഉപയോക്താക്കൾക്ക് ചെലവാകുക. ബിഎസ്എൻഎല്ലിന്റെ സെൽഫ് കെയർ ആപ്പിലും ബിഎസ്എൻഎൽ വെബ്സൈറ്റിലും ഈ പ്രീപെയ്ഡ് പ്ലാൻ ലിസ്റ്റ് ചെയ്തിട്ടുണ്ട്. മുൻപ് സെൽഫ് കെയർ ആപ്പ് വഴി റീച്ചാർജ് ചെയ്യുന്നവർക്ക് ബിഎസ്എൻഎൽ 2 ശതമാനം ഡിസ്കൗണ്ട് നൽകുമായിരുന്നു.
എന്നാലിപ്പോൾ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ 2 ശതമാനം ഡിസ്കൗണ്ട് ഇല്ല. അതിനാൽ ഉപയോക്താക്കൾ യഥാർഥ തുക മുടക്കിത്തന്നെ റീച്ചാർജ് ചെയ്യേണ്ടതുണ്ട്. ഇതേ ആനുകൂല്യങ്ങൾ സ്വകാര്യ ടെലിക്കോം കമ്പനികളിൽ ലഭിക്കണം എങ്കിൽ ഇരട്ടിയിലധികം തുക മുടക്കണം എന്നതാണ് ബിഎസ്എൻഎല്ലിന്റെ ഈ പ്ലാനിന്റെ ഒരു നേട്ടം.
ഉദാഹരണത്തിന് ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോയുടെ 2ജിബി പ്രതിദിന ഡാറ്റ അടക്കമുള്ള ആനുകൂല്യങ്ങൾ അടങ്ങിയ 28 ദിവസ പ്ലാനിന് 349 രൂപയും 84 ദിവസ പ്ലാനിന്റെ ഏറ്റവും കുറഞ്ഞ വിലയുള്ള പ്ലാനിന് 859 രൂപയും നൽകണം. 72 ദിവസ വാലിഡിറ്റിയുള്ള ജിയോ 2ജിബി പ്രതിദിന ഡാറ്റ പ്ലാൻ 749 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ താരതമ്യം വ്യക്തമാക്കുന്നത് സ്വകാര്യ ടെലിക്കോം കമ്പനികൾ ഈടാക്കുന്നതിന്റെ പാതിയോട് അടുത്ത വിലയിൽ മാത്രമാണ് 485 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് എന്നതാണ്. ഇതുകൊണ്ടുകൂടിയാണ് ബിഎസ്എൻഎല്ലിനെ സാധാരണക്കാരുടെ ടെലിക്കോം കമ്പനിയായി പൊതുവിൽ വിശേഷിപ്പിക്കുന്നത്. ഈ മാസം കൊണ്ട് ബിഎസ്എൻഎൽ ഒരുലക്ഷം4ജി ടവറുകൾ എന്ന സ്വപ്നം പൂർത്തിയാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്, അതിനാൽ നെറ്റ്വർക്ക് പ്രശ്നങ്ങൾ ഇനി അധികകാലത്തേക്ക് തുടരില്ല.


Click it and Unblock the Notifications








