ബിഎസ്എൻഎല്ലിന്റെ ഏറ്റവും മികച്ച 2 മാസ പ്ലാൻ; ദിവസവും 2GB ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും ചീപ് റേറ്റിൽ
പൊതുമേഖലാ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ഏറ്റവും മികച്ച റീച്ചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് എന്ന് ഏതാണ്ട് എല്ലാവർക്കും തന്നെ അറിയാവുന്ന കാര്യമാണ്. ഉപയോക്താക്കളുടെ പോക്കറ്റ് കീറാതെ ടെലിക്കോം സേവനം നൽകുക എന്ന ദൗത്യം നിറവേറ്റിവരുന്ന ബിഎസ്എൻഎൽ തങ്ങളുടെ നെറ്റ്വർക്ക് ശേഷി ഉയർത്തുന്ന പ്രവൃത്തികളും ഇപ്പോൾ ഊർജ്ജിതമായി നടപ്പാക്കുന്നുണ്ട്. ഈ മാസത്തോടൂകൂടി ബിഎസ്എൻഎല്ലിന്റെ 4ജി വ്യാപനത്തിന്റെ ആദ്യഘട്ടം പൂർത്തിയാകും എന്ന് കരുതപ്പെടുന്നു. അതായത് ലക്ഷ്യമിട്ട ഒരുലക്ഷം 4ജി സൈറ്റുകൾ പൂർണ്ണമായി പ്രവർത്തന സജ്ജമാകും.
ഒരുലക്ഷം 4ജി സൈറ്റുകൾ എന്നത് ഇന്ത്യമുഴുവൻ 4ജി ലഭ്യമാകാൻ പര്യാപ്തമായ ഒന്നല്ല എന്ന് ബിഎസ്എൻഎല്ലിനും അറിയാം. രാജ്യവ്യാപകമായി 4ജി അവതരിപ്പിക്കുക എന്ന ലക്ഷ്യത്തിലെ ഒരു നാഴികക്കല്ല് മാത്രമാണ് ഒരുലക്ഷം 4ജി ടവറുകൾ. ഈ ലക്ഷ്യം കൈവരിച്ചാലും തുടർന്നും കൂടുതൽ 4ജി ടവറുകൾ സ്ഥാപിക്കാൻ ബിഎസ്എൻഎൽ നടപടി തുടങ്ങിയിട്ടുണ്ട്.

ഒപ്പം 5ജി സേവനങ്ങളുടെ ആരംഭവും ബിഎസ്എൻഎൽ ഈ മാസം തന്നെ നടത്തും എന്ന് റിപ്പോർട്ടുകളുണ്ട്. ആദ്യഘട്ടമെന്ന നിലയിൽ ഡൽഹിയിൽ ആകും ബിഎസ്എൻഎൽ 5ജി ആരംഭിക്കുക. തുടർന്ന് രാജ്യത്തെ മറ്റ് പ്രധാന ടെലിക്കോം സർക്കിളുകളിലേക്ക് വ്യാപിപ്പിക്കും. അതേസമയം 5ജി എത്തിയാലും നിരക്കുകൾ നിലവിലെ നിലയിൽ തുടരും എന്നാണ് ബിഎസ്എൻഎൽ ഇതുവരെ സൂചന നൽകിയിട്ടുള്ളത്.
ബിഎസ്എൻഎല്ലിന്റെ റീച്ചാർജ് പ്ലാനുകളിലേക്ക് വന്നാൽ, ബിഎസ്എൻഎൽ വരിക്കാർക്ക് ഏതാണ്ട് രണ്ട് മാസത്തിനടുത്ത് വാലിഡിറ്റിയിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്ന ഒരു മികച്ച റീച്ചാർജ് ഓപ്ഷൻ ഇവിടെ പരിചയപ്പെടുത്തുന്നു. 347 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ് അത്. ഇത് 54 ദിവസ വാലിഡിറ്റിയിൽ ആണ് ടെലിക്കോം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്.

347 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് കോളിംഗ്, ദിവസം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡാറ്റ, 54 ദിവസ വാലിഡിറ്റി എന്നിവയാണ് 347 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 347 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ് പരിശോധിച്ചാൽ ഏകദേശം 6 രൂപ 42 പൈസ മാത്രമേ വരുന്നുള്ളൂ.
ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴിയും ഔദ്യോഗിക വെബ്സൈറ്റ് വഴിയും ഈ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യാം. ഇപ്പോൾ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ 2 ശതമാനം ഡിസ്കൗണ്ട് നൽകുന്നില്ല, മുൻപ് അങ്ങനെ ഒരു ഡിസ്കൗണ്ട് ലഭ്യമായിരുന്നപ്പോൾ ഈ പ്ലാനിനായി വെറും 340 രൂപ നൽകിയാൽ മതിയായിരുന്നു.
സ്വകാര്യ കമ്പനികളുടെ 2ജിബി പ്രതിദിന ഡാറ്റയുള്ള പ്രീപെയ്ഡ് പ്ലാനുകളുമായി താരതമ്യം ചെയ്ത് നോക്കിയാൽ ഈ ബിഎസ്എൻഎൽ പ്ലാനിന്റെ മൂല്യം കൂടുതൽ വ്യക്തമാകും. ഈ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ 28 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്നതിന് പോലും സ്വകാര്യ കമ്പനികളുടെ നിരക്ക് 350 രൂപയ്ക്ക് അടുത്തുവരും.

അതായത് മറ്റ് കമ്പനികൾ ഒരു മാസത്തെ റീച്ചാർജ് പ്ലാനിന്റെ വിലയിൽ നൽകുന്ന ആനുകൂല്യങ്ങൾ ഇവിടെ അതേ വിലയ്ക്ക് രണ്ട് മാസത്തിനടുത്ത് വാലിഡിറ്റിയിൽ ഉപയോക്താക്കൾക്ക് കിട്ടുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ സ്വകാര്യ കമ്പനികളുടെ വരിക്കാർ ഒരു മാസം റീച്ചാർജിനായി ചെലവഴിക്കുന്ന തുക ഉണ്ടെങ്കിൽ ബിഎസ്എൻഎൽ വരിക്കാർക്ക് രണ്ട് മാസം സുഖ സുന്ദരമായി കഴിഞ്ഞുകൂടാം.


Click it and Unblock the Notifications