Home
Recharge plans

അ‌നുഭവത്തിന്റെ വെളിച്ചത്തിൽ പറയാം, നല്ലതാണ്! BSNL വരിക്കാർ പരീക്ഷിച്ചു നോക്കൂ ഈ കിടിലൻ പ്ലാൻ

സാധാരണക്കാരായ ഉപയോക്താക്കളുടെ ആഗ്രഹം വലിയ ചെലവൊന്നുമില്ലാതെ ടെലിക്കോം സേവനങ്ങൾ ലഭ്യമാകണം എന്നാണ്. ഡാറ്റയും കോളിങ്ങുമൊക്കെ ആവശ്യത്തിന് ലഭ്യമാകുന്നതും എന്നാൽ താങ്ങാനാകുന്ന വിലയിൽ ഉള്ളതുമായ ഒരു പ്ലാൻ. അ‌ങ്ങനെയൊരു പ്ലാൻ തേടുന്നവർ തീർച്ചയായും പരിചയപ്പെട്ടിരിക്കേണ്ട ഒന്നാണ് 347 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ. അ‌തിനാൽത്തന്നെയാകാം, ബിഎസ്എൻഎൽ തങ്ങളുടെ ട്വിറ്റർ (ഇപ്പോൾ എക്സ്) പേജിലൂടെ 347 രൂപയുടെ പ്ലാനിനെ പരിചയപ്പെടുത്തി വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. ഏറെ നാളായി ബിഎസ്എൻഎൽ നൽകിവരുന്ന ഒരു റീച്ചാർജ് ഓപ്ഷനാണ് ഇത്. 54 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാനിലെ സേവനങ്ങൾ ലഭ്യമാകുക.

സ്വന്തം ഉപയോഗത്തിൽ നിന്നുള്ള അ‌നുഭവത്തിന്റെ കൂടി വെളിച്ചത്തിൽ പറഞ്ഞാൽ, ജിയോ അ‌ടക്കമുള്ള സ്വകാര്യ ടെലിക്കോം കമ്പനികളുടെ പ്ലാനുകളെക്കാൾ മികച്ച റീച്ചാർജ് ഓപ്ഷനാണ് 347 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ. വലിയ വില ഇല്ല, എന്നാൽ വേണ്ട സേവനങ്ങളെല്ലാം ആവശ്യത്തിന് ലഭിക്കുകയും ചെയ്യും. അ‌താണ് ഈ പ്ലാനിന്റെ ഏറ്റവും വലിയ പ്രത്യേകത.

നല്ലതാണ്! BSNL വരിക്കാർ പരീക്ഷിച്ചു നോക്കൂ ഈ കിടിലൻ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ പക്കൽ വിവിധ വിലകളിൽ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ധാരാളം പ്ലാനുകൾ ഉണ്ട്. എങ്കിലും അ‌വയിൽ രണ്ട് മാസത്തിനടുത്ത് വാലിഡിറ്റിയിൽ തെരഞ്ഞെടുക്കാവുന്ന മികച്ച റീച്ചാർജ് ഓപ്ഷൻ 347 രൂപയുടെ ഈ പ്ലാനാണ്. മറ്റ് ടെലിക്കോം കമ്പനികൾ ഏതാണ്ട് ഇതേ വിലയിൽ 28 ദിവസ വാലിഡിറ്റിയിൽ നൽകുന്ന ആനുകൂല്യങ്ങളാണ് വെറും 347 രൂപയ്ക്ക് 54 ദിവസ വാലിഡിറ്റിയിൽ ബിഎസ്എൻഎൽ നൽകുന്നത്.

347 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ബിഎസ്എൻഎൽ നൽകുന്ന ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 2ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് 347 രൂപയുടെ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. പ്രതിദിനം 2ജിബി ഡാറ്റ ലഭിക്കുന്ന മികച്ച ബിഎസ്എൻഎൽ പ്ലാൻ എന്ന നിലയിലും 54 ദിവസ വാലിഡിറ്റിയുള്ള പ്ലാൻ എന്ന നിലയിലും ഈ പ്ലാൻ പ്രശസ്തമാണ്.

നല്ലതാണ്! BSNL വരിക്കാർ പരീക്ഷിച്ചു നോക്കൂ ഈ കിടിലൻ പ്ലാൻ

മറ്റ് ടെലിക്കോം കമ്പനികളുടെ വരിക്കാർക്ക് തങ്ങൾ എത്ര ഉയർന്ന വിലയിലാണ് ആനുകൂല്യങ്ങൾ വാങ്ങുന്നത് എന്ന ബോധമുദിക്കാൻ ഈ 347 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ പരിചയപ്പെട്ടിരിക്കുന്നത് നല്ലതാണ്. ദിവസവും 2ജിബി ഡാറ്റ അ‌ടക്കം ലഭ്യമാകുന്ന 347 രൂപയുടെ ഈ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ് വെറും 6 രൂപ 42 ​പൈസ മാത്രമാണ്.

Take a Poll

ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴിയാണ് 347 രൂപയുടെ പ്ലാൻ റീച്ചാർജ് ചെയ്യുന്നത് എങ്കിൽ 2 ശതമാനം ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ ഈ പ്ലാൻ വെറും 340 രൂപ 06 ​പൈസ വിലയിൽ ലഭ്യമാകും. 5ജി ബിഎസ്എൻഎൽ അ‌വതരിപ്പിച്ചിട്ടില്ലാത്തതിനാൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഉൾപ്പെടുന്നില്ല എന്നത് മാത്രമാകും ഈ പ്ലാനിന് എതിരേ ചൂണ്ടിക്കാണിക്കാൻ കഴിയുന്ന ഏക കുറ്റം.

ബിഎസ്എൻഎല്ലിന്റെ ഡാറ്റ വേഗതയെക്കുറിച്ച് മുൻപ് പല ആക്ഷേപങ്ങളും നിലനിന്നിരുന്നു. എന്നാൽ 4ജി വ്യാപനം പുരോഗമിച്ചതോടെ ഡാറ്റ സേവനങ്ങളുടെ നിലവാരത്തിൽ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. മികച്ച വേഗതയിൽ (5ജിയാണ് എന്ന് അ‌വകാശപ്പെടുന്ന കമ്പനികളുടെ ചിലസമയത്തെ സേവന നിലവാരത്തെക്കാൾ മികച്ച രീതിയിൽ) ബിഎസ്എൻഎൽ 4ജി ലഭ്യമാകുന്ന പ്രദേശങ്ങൾ ഇന്ന് കേരളത്തിലുണ്ട്.

നല്ലതാണ്! BSNL വരിക്കാർ പരീക്ഷിച്ചു നോക്കൂ ഈ കിടിലൻ പ്ലാൻ

അ‌തിനാൽത്തന്നെ ബിഎസ്എൻഎൽ 4ജി ലഭ്യമായിട്ടുള്ള പ്രദേശങ്ങളിലെ ഉപയോക്താക്കൾക്ക് ​ധൈര്യമായി കണ്ണും പൂട്ടി റീച്ചാർജ് ​ചെയ്യാവുന്ന ഒരു മികച്ച റീച്ചാർജ് ഓപ്ഷനാണ് 347 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ ഈ പ്ലാൻ ലഭ്യമാണ്. അ‌തേസമയം വാർഷിക പ്ലാനുകൾ തെരഞ്ഞെടുക്കാനാണ് താൽപര്യമെങ്കിൽ ഇപ്പോൾ ഹോളി ധമാക്ക ഓഫർ ലഭ്യമാകുന്ന പ്ലാനുകൾ തെരഞ്ഞെടുക്കുക. മാർച്ച് 31 വരെയാണ് ഹോളി ഓഫർ ലഭിക്കുക.

More from GizBot

Best Mobiles in India

English summary
BSNL Rs 347 prepaid plan offers benefits with a validity of 54 days. This plan is a great option to get the best telecom benefits at a low price. The main benefits of the Rs 347 plan are unlimited calling, 2GB data per day, and 100 SMS per day. This plan is also famous as the best BSNL plan that offers 2GB data per day.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X