ബാങ്കിൽ പണം സൂക്ഷിക്കുന്നതു പോലെയാണ് ഇത്! വർഷം മുഴുവൻ ഡാറ്റ കിട്ടുന്ന BSNL പ്ലാൻ
ബാങ്കിൽ പണം സൂക്ഷിക്കുന്നതുകൊണ്ട് നമുക്കുള്ള ഒരു നേട്ടം പണം സുരക്ഷിതമായി കൂടെയുണ്ടാകും. ആവശ്യമുള്ളപ്പോൾ എടുക്കാം എന്നതാണ്. ടെലിക്കോം റീച്ചാർജിലേക്ക് വന്നാൽ ബാങ്കിൽ പണം നിക്ഷേപിക്കുന്നതിന് തുല്യമായ വിധത്തിൽ, ഡാറ്റ പിന്തുണ ഉറപ്പാക്കാൻ സഹായിക്കുന്ന ഒരു പ്ലാൻ ബിഎസ്എൻഎൽ (BSNL) ഉപയോക്താക്കൾക്ക് ലഭ്യമാണ്. 1515 രൂപയുടെ ഡാറ്റ പ്ലാൻ ആണ് അത്. സ്മാർട്ട്ഫോൺ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഡാറ്റ വളരെ അത്യന്താപേക്ഷിതമാണ്. ഡാറ്റയില്ലാത്ത സ്മാർട്ട്ഫോൺ ഒരു സ്മാർട്ട്ഫോണല്ല എന്നുതന്നെ പറയാം. ആളുകളുടെ ഡാറ്റ ഉപയോഗം ദിനംപ്രതി വർധിച്ച് വരികയാണ്. ഈ സാഹചര്യത്തിൽ ബിഎസ്എൻഎൽ വരിക്കാരും ശക്തമായ ഡാറ്റ പിന്തു ആഗ്രഹിക്കാറുണ്ട്.
ഉപയോക്താക്കൾ ഉപയോഗിക്കുന്നത് ഏത് റീച്ചാർജ് പ്ലാനും ആകട്ടെ, വർഷം മുഴുവൻ ഡാറ്റ പിന്തുണ ഉറപ്പാക്കാൻ ധൈര്യപൂർവം തെരഞ്ഞെടുക്കാവുന്ന പ്ലാനാണ് 1515 രൂപയുടെ പ്ലാൻ. വാലിഡായിട്ടുള്ള ഒരു പ്രീപെയ്ഡ് പ്ലാൻ ഉപയോഗിക്കുന്ന ബിഎസ്എൻഎൽ വരിക്കാർക്ക് മാത്രമേ ഈ ഡാറ്റ പ്ലാൻ തെരഞ്ഞെടുക്കാൻ സാധിക്കൂ.

ബിഎസ്എൻഎല്ലിന് ഡാറ്റ സഹിതം വിവിധ വാലിഡിറ്റികളിൽ ലഭ്യമാകുന്ന ധാരാളം പ്രീപെയ്ഡ് പ്ലാനുകൾ ഉണ്ട്. പ്രതിദിന ഡാറ്റയുള്ള പ്ലാനാണ് ഉപയോഗിക്കുന്നത് എങ്കിൽപ്പോലും കുറഞ്ഞ വിലയിൽ വർഷം മുഴുവൻ ആവശ്യത്തിന് ഡാറ്റ പിന്തുണ ഉറപ്പാക്കാൻ 1515 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താവിനെ സഹായിക്കുന്നു.
ബിഎസ്എൻഎൽ 1515 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാക്കിയിരിക്കുന്ന ആനുകൂല്യങ്ങൾ: ഇത് ഒരു ഡാറ്റ പ്ലാൻ ആണ്. ഡാറ്റ മാത്രമാണ് ഈ പ്ലാനിൽ ലഭ്യമാകുക. 365 ദിവസ വാലിഡിറ്റിയിൽ പ്രതിദിനം 2ജിബി ഡാറ്റ ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു.

ഇവിടെ അൺലിമിറ്റഡ് ഡാറ്റ എന്ന് ബിഎസ്എൻഎൽ പറയുന്നുണ്ട് എങ്കിലും ഇതിന് ഫെയർ യൂസേജ് പോളിസി (FUP) പരിധി ബാധകമാണ്. അതായത് ദിവസവും 2ജിബി പ്രതിദിന ഡാറ്റ പരിധി പിന്നിട്ട് കഴിഞ്ഞാൽ ഇതിലെ ഡാറ്റ വേഗത 40kbps ആയി കുറയും. ഈഡാറ്റ പ്ലാൻ ഒരു തവണ ചെയ്തുകഴിഞ്ഞാൽ വർഷം മുഴുവൻ ഡാറ്റ ലഭ്യമാകും.
1515 രൂപയുടെ ഈ ബിഎസ്എൻഎൽ ഡാറ്റ പ്ലാനിന്റെ പ്രതിദിന ചെലവ് 4 രൂപ 65 പൈസയാണ്. ബിഎസ്എൻഎൽ ആപ്പ് വഴിയും വെബ്സൈറ്റ് വഴിയും ഈ പ്ലാൻ തെരഞ്ഞെടുക്കാൻ സാധിക്കും. മറ്റൊരു ടെലിക്കോം കമ്പനിയും ഇത്ര ചീപ് റേറ്റിൽ വർഷം മുഴുവൻ ഡാറ്റ ലഭ്യമാക്കുന്ന ഇത്തരമൊരു പ്ലാൻ വാഗ്ദാനം ചെയ്യുന്നില്ല.
ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം ആകെ 6 ഡാറ്റ പ്ലാനുകളാണ് ബിഎസ്എൻഎൽ പ്രീപെയ്ഡ് വരിക്കാർക്ക് ലഭ്യമായിട്ടുള്ളത്. അതിൽ ഏറ്റവും വില കൂടിയ പ്ലാനാണ് 1515 രൂപയുടെ ഡാറ്റ പ്ലാൻ. ഏറ്റവും കുറഞ്ഞ വിലയിലുള്ള ബിഎസ്എൻഎൽ ഡാറ്റ പ്ലാനിന് 16 രൂപയാണ് വില.

58 രൂപ, 198 രൂപ, 251 രൂപ, 411 രൂപ എന്നിവയാണ് മറ്റ് ബിഎസ്എൻഎൽ പ്രീപെയ്ഡ് ഡാറ്റ പ്ലാനുകൾ. 16 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ പ്ലാൻ 2ജിബി ഡാറ്റ ഒരു ദിവസ വാലിഡിറ്റിയിൽ വാഗ്ദാനം ചെയ്യുന്നു. 7 ദിവസം, 40 ദിവസം, 60 ദിവസം, 90 ദിവസം എന്നീ വാലിഡിറ്റികളിൽ വ്യത്യസ്ത അളവ് ഡാറ്റ മറ്റ് ബിഎസ്എൻഎൽ ഡാറ്റ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications







