Home
Recharge plans

ഇതുകൊണ്ടൊക്കെ കൂടിയാണ് BSNL പിടിച്ചുനിൽക്കുന്നത്! ദീർഘകാല വാലിഡിറ്റി ചീപ് റേറ്റിൽ കിട്ടാൻ ഇത് മതി

ഇന്ത്യൻ ടെലിക്കോം രംഗം ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സംഭവം കഴിഞ്ഞ ദിവസം ഉണ്ടായി. ട്രായിയുടെ ഏറ്റവും പുതിയ പ്രതിമാസ റിപ്പോർട്ടിൽ ബിഎസ്എൻഎൽ മുന്നേറ്റം അ‌ടയാളപ്പെടുത്തിയിരിക്കുന്നു എന്നതായിരുന്നു ആ സംഭവം. 2025 മാർച്ചിൽ ഇന്ത്യയിലെ ടെലിക്കോം കമ്പനികൾ നടത്തിയ പെർഫോമൻസിന്റെ വിലയിരുത്തലായി പുറത്തുവന്ന ട്രായിയുടെ ഈ പ്രതിമാസ റിപ്പോർട്ടിൽ ജിയോ, എയർടെൽ എന്നീ വമ്പന്മാർക്കൊപ്പം പുതിയ വരിക്കാരെ സ്വന്തമാക്കിയ ടെലിക്കോം കമ്പനികളുടെ പട്ടികയിൽ ബിഎസ്എൻഎല്ലും ഇടംപിടിക്കുകയായിരുന്നു. സാധാരണയായി വിഐക്കൊപ്പം വരിക്കാരെ നഷ്ടമാകുന്ന ടെലിക്കോം കമ്പനികളുടെ ലിസ്റ്റിലാണ് ബിഎസ്എൻഎൽ ഇടം പിടിക്കാറുണ്ടായിരുന്നത്. അ‌തിനാൽത്തന്നെ അ‌പ്രതീക്ഷിതമായി ഉണ്ടായ ഈ ബിഎസ്എൻഎൽ മുന്നേറ്റം പലരെയും ആശ്ചര്യപ്പെടുത്തി.

പുതിയ വരിക്കാരെ നേടുന്ന നിലയിലേക്ക് മാറാൻ ബിഎസ്എൻഎല്ലിന് സഹായകമായത് 4ജി വ്യാപനത്തിൽ ഉണ്ടായ മുന്നേറ്റവും അ‌തോടൊപ്പം തന്നെ മികച്ച റീച്ചാർജ് പ്ലാനുകൾ മാന്യമായ വിലയിൽ ലഭ്യമാക്കുന്നു എന്നതുമാണ്. മറ്റ് ടെലിക്കോം കമ്പനികളുടെ പ്ലാനുകളിൽ ഉള്ള അ‌തേ ആനുകൂല്യങ്ങൾ വളരെ തുച്ഛമായ വിലയിലാണ് ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നത്.

ഇതുകൊണ്ടൊക്കെയാണ് BSNL പിടിച്ചുനിൽക്കുന്നത്!

അ‌ത് മാത്രമല്ല, മറ്റ് ടെലിക്കോം കമ്പനികൾ വരിക്കാർക്ക് ലഭ്യമാക്കാൻ തയാറാകാത്ത വിധത്തിലുള്ള പ്ലാനുകളും ആനുകൂല്യങ്ങളും ബിഎസ്എൻഎല്ലിന് ഉണ്ട് എന്നതും ശ്രദ്ധേയമാണ്. അ‌ത്തരത്തിൽ സാധാരണക്കാർക്കൊപ്പം ചേർന്ന് നിന്ന് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനാണ് 897 രൂപയുടെ പ്ലാൻ. ഇത് ഒരു പുതിയ പ്ലാനല്ല, ഏറെ നാളായി ബിഎസ്എൻഎൽ നൽകിവരുന്ന ഒരു പ്ലാനാണ്.

897 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: കുറഞ്ഞ വിലയിൽ പരമാവധി വാലിഡിറ്റി, ആ വാലിഡിറ്റി കാലയളവിലേക്ക് ന്യായമായ ആനുകൂല്യങ്ങൾ ഇതാണ് 897 രൂപയുടെ പ്ലാൻ. കുറച്ചുകൂടി വിശദമായി പറഞ്ഞാൽ അ‌ൺലിമിറ്റഡ് വോയിസ് കോളിങ് സൗകര്യം, ആകെ 90ജിബി ബൾക്ക് ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ.

ഇതുകൊണ്ടൊക്കെയാണ് BSNL പിടിച്ചുനിൽക്കുന്നത്!

180 ദിവസ വാലിഡിറ്റിയിൽ ആണ് ഈ ബിഎസ്എൻഎൽ പ്ലാൻ എത്തുന്നത്. ഈ പ്ലാനിന്റെ പ്രതിദിന ചെലവ് വെറും 4 രൂപ 98 ​പൈസ മാത്രമാണ്. ബൾക്ക് ഡാറ്റ ലഭിക്കുന്ന ഈ പ്ലാനിൽ, നിശ്ചിത 90ജിബി ഡാറ്റ ഉപയോഗിച്ചു തീർന്നാൽ തുടർന്ന് എഫ്യുപി പ്രകാരം ഡാറ്റ വേഗത 40kbps ആയി കുറയും.

വെറും 1000 രൂപയിൽ താഴെ വിലയിൽ ഇത്ര മികച്ച ആനുകൂല്യങ്ങൾ സഹിതം 180 ദിവസ വാലിഡിറ്റി ലഭിക്കുന്ന ഒരു പ്ലാൻ മറ്റൊരു ടെലിക്കോം കമ്പനിയും ഇന്ത്യയിൽ ലഭ്യമാക്കിയിട്ടില്ല. അ‌തുകൊണ്ടാണ്, മറ്റുള്ളവർ നൽകാൻ മടിക്കുന്ന ആനുകൂല്യങ്ങളും ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട് എന്ന് മുൻപ് സൂചിപ്പിച്ചത്.

ഇപ്പോൾ റീച്ചാർജ് ചെയ്യാൻ ഒരുങ്ങുന്ന ബിഎസ്എൻഎൽ വരിക്കാർ നിർബന്ധമായും അ‌റിഞ്ഞിരിക്കേണ്ട മറ്റൊരു വിവരം കൂടിയുണ്ട്. മാതൃദിനത്തിന്റെ ഭാഗമായി ബിഎസ്എൻഎൽ ചില ഓഫറുകൾ ലഭ്യമാക്കിയിട്ടുണ്ട് എന്നതാണ് അ‌ത്. രണ്ട് വിധത്തിലാണ് ഈ ഓഫറുകൾ എത്തുന്നത്. ഒന്ന് 5 ശതമാനം ഡിസ്കൗണ്ടിന്റെ രൂപത്തിൽ. രണ്ടാമത്തേത് രണ്ട് പ്രീപെയ്ഡ് പ്ലാനുകളിൽ ലഭ്യമാകുന്ന അ‌ധിക വാലിഡിറ്റിയുടെ രൂപത്തിൽ.

ഇതുകൊണ്ടൊക്കെയാണ് BSNL പിടിച്ചുനിൽക്കുന്നത്!

2399 രൂപ, 997 രൂപ, 599 രൂപ എന്നീ വിലകളിലുള്ള ബിഎസ്എൻഎൽ പ്രീപയ്ഡ് പ്ലാനുകൾക്കാണ് മാതൃദിന ഓഫറിന്റെ ഭാഗമായി 5 ശതമാനം ഡിസ്കൗണ്ട് ലഭിക്കുക. 1999 രൂപ, 1499 രൂപ എന്നീ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളിലാണ് എക്സ്ട്രാ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ ലഭ്യമാകുക. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിലും വെബ്​സൈറ്റിലും ഈ പ്ലാനുകൾ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
BSNL has launched a recharge plan priced at Rs 897. The main benefits of this plan are unlimited voice calling facility, total 90GB bulk data, and 100 SMS per day. This BSNL plan comes with a validity of 180 days. The daily cost of this plan is just Rs 4.98 paise.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X