രണ്ട് മാസത്തേക്ക് അൺലിമിറ്റഡ് കോളിങ്ങും 10GB ഡാറ്റയും ചീപ് റേറ്റിൽ; ബിഎസ്എൻഎല്ലിന്റെ സിംപിൾ പ്ലാൻ
ബിഎസ്എൻഎല്ലിന് കിടിലൻ പ്ലാനുകൾ അനവധി ഉണ്ടെങ്കിലും പലതും അത്ര പ്രശസ്തമല്ല. അതായത് മികച്ച ആനുകൂല്യങ്ങൾ ചീപ് റേറ്റിൽ വാഗ്ദാനം ചെയ്യുമെങ്കിലും അവയെപ്പറ്റി വരിക്കാർക്ക് അത്ര അറിവ് ഉണ്ടായിരിക്കണമെന്നില്ല. ഉപയോക്താക്കളെ തങ്ങളുടെ പ്ലാനുകൾ പരിചയപ്പെടുത്താൻ ഇപ്പോൾ ബിഎസ്എൻഎൽ സാമൂഹികമാധ്യമങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. എങ്കിലും അവ പലപ്പോഴും പോപ്പുലർ പ്ലാനുകൾ മാത്രമായിരിക്കും. അവിടെയും തഴയപ്പെടുന്ന ചില പ്ലാനുകൾ ബിഎസ്എൻഎല്ലിന്റെ പക്കലുണ്ട്. അവ എല്ലാവർക്കും ഉപയോഗപ്പെടുന്നതായിരിക്കില്ല. എന്നാൽ എല്ലാ വിഭാഗം ആളുകൾക്കും അനുയോജ്യമായ പ്ലാനുകൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി അത്തരം പ്ലാനുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നു എന്നുമാത്രം.
രണ്ട് മാസത്തെ വാലിഡിറ്റിയിൽ മികച്ച റീച്ചാർജ് പ്ലാൻ വേണ്ട ഉപയോക്താക്കൾക്ക് പരിഗണിക്കാവുന്ന ഒരു മികച്ച റീച്ചാർജ് ഓപ്ഷനാണ് 319 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. ഇത് 65 ദിവസ വാലിഡിറ്റിയിൽ ആണ് എത്തുന്നത്. പ്രധാനമായും കോളിങ് സൗകര്യം കേന്ദ്രീകരിച്ച് എത്തുന്ന ഒരു പ്ലാൻ ആണിത്.

319 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് കോളിങ്, ആകെ 10ജിബി ഡാറ്റ, 300 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 65 ദിവസ വാലിഡിറ്റിയിൽ ആണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുക. ഈ വാലിഡിറ്റിയിൽ ലഭ്യമായിട്ടുള്ള മറ്റ് അധികം പ്രീപെയ്ഡ് പ്ലാനുകൾ ബിഎസ്എൻഎല്ലിന് ഇല്ല.
319 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ് 4 രൂപ 90 പൈസയാണ്. മുമ്പ് ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഉപയോഗിച്ച് റീച്ചാർജ് ചെയ്യുമ്പോൾ 2ശതമാനം ഡിസ്കൗണ്ട് ലഭിക്കുന്നതിനാൽ 312 രൂപ 62 പൈസ നൽകിയാൽ മതിയായിരുന്നു. എന്നാലിപ്പോൾ ബിഎസ്എൻഎൽ 2 ശതമാനം ഡിസ്കൗണ്ട് എന്ന ഓഫർ പിൻവലിച്ചതിനാൽ മുഴുവൻ തുകയും നൽകേണ്ടിവരും.

ഇനി ഡിസ്കൗണ്ട് സഹിതം ലഭ്യമാകുന്ന ബിഎസ്എൻഎൽ പ്ലാനുകൾ തന്നെ വേണമെങ്കിൽ മാതൃദിന ഓഫറിന്റെ ഭാഗമായി ബിഎസ്എൻഎൽ 5 ശതമാനം ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്ന മൂന്ന് പ്ലാനുകൾ പരിഗണിക്കാവുന്നതാണ്. 2399 രൂപ, 997 രൂപ, 599 രൂപ ബിഎസ്എൻഎൽ പ്ലാനുകളിലാണ് ഈ ഓഫർ ലഭ്യമാകുക.
മേയ് 11ന് ആയിരുന്നു മാതൃദിനം എങ്കിലും മേയ് 7 മുതൽ 14 വരെയുള്ള ഏഴ് ദിവസ കാലയളവിനുള്ളിൽ റീച്ചാർജ് ചെയ്യുന്നവർക്കാണ് ഈ ഓഫർ ലഭ്യമാകുക. 2399 രൂപയുടെ പ്ലാൻ ആണ് റീച്ചാർജിനായി തെരഞ്ഞെടുക്കുന്നത് എങ്കിൽ 5 ശതമാനം ഡിസ്കൗണ്ടിന് ശേഷം 2279 രൂപ നൽകിയാൽ മതി (120 രൂപ ലാഭം).
997 രൂപയുടെ പ്ലാൻ തെരഞ്ഞെടുത്താൽ, ഡിസ്കൗണ്ടിന് ശേഷം 947 രൂപ നൽകിയാൽ മതി (50 രൂപയുടെ ലാഭം). 599 രൂപയുടെ പ്ലാൻ തെരഞ്ഞെടുത്താൽ 569 രൂപ നൽകിയാൽ മതി (30 രൂപയുടെ ലാഭം). ഡിസ്കൗണ്ട് ഓഫർ മാത്രമല്ല, എക്സ്ട്രാ വാലിഡിറ്റിയും മാതൃദിന ഓഫറിന്റെ ഭാഗമായി ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

ബിഎസ്എൻഎൽ 1999 രൂപ, 1499 രൂപ പ്ലാനുകളിലാണ് എക്സ്ട്രാ വാലിഡിറ്റി ഓഫർ ലഭ്യമാകുക. യഥാർഥത്തിൽ 1999 രൂപയുടെ പ്ലാനിൽ 365 ദിവസ വാലിഡിറ്റിയിലാണ് ആനുകൂല്യങ്ങൾ ലഭിക്കുക. പക്ഷേ നിലവിൽ മാതൃദിന ഓഫർ ഉള്ളതിനാൽ മേയ് 14ന് ഉള്ളിൽ ഈ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നവർക്ക് 380 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ ലഭിക്കും. അതേപോലെ 1499 രൂപയുടെ പ്ലാനിൽ 365 ദിവസ വാലിഡിറ്റി ലഭിക്കും. എന്നാൽ മേയ് 14ന് ശേഷമാണ് ഇത് ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നത് എങ്കിൽ യഥാർഥത്തിലുള്ള 336 ദിവസ വാലിഡിറ്റിയായിരിക്കും കിട്ടുക.


Click it and Unblock the Notifications







