Home
Recharge plans

ബിഎസ്എൻഎൽ പരിചയപ്പെടുത്തി, ​ഒന്നല്ല, രണ്ട് കിടിലൻ പ്ലാനുകൾ; ഇവയെ വെല്ലാൻ വേറെ പ്ലാനില്ല!

പൊതുമേഖലാ ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) തങ്ങളുടെ വരിക്കാർക്കായി നിരവധി മികച്ച പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌വയെല്ലാം തന്നെ എതിരാളികളുടെ പ്ലാനുകളെക്കാൾ ഏറെ ലാഭകരമാണ് താനും. എന്നാലും ബിഎസ്എൻഎല്ലിന് വരിക്കാർ കുറവാണ്. അ‌തിന്റെ പ്രധാന കാരണം മികച്ച നെറ്റ്വർക്ക് ശേഷി വാഗ്ദാനം ചെയ്യുന്നതിൽ ബിഎസ്എൻഎൽ അ‌ൽപ്പം പിന്നിലാണ് എന്നതുതന്നെ. ലക്ഷ്യമിട്ട ഒരുലക്ഷം 4ജി ടവറുകൾ പൂർത്തീകരിക്കാൻ ഇനിയും ഏതാനും ആഴ്ചകൾ കൂടി എടുക്കും. ജൂണോടു കൂടി 1 ലക്ഷം 4ജി ടവറുകൾ എന്ന ലക്ഷ്യം ബിഎസ്എൻഎൽ ​കൈവരിക്കും എന്നാണ് കരുതപ്പെടുന്നത്.

4ജി വ്യാപനത്തിന് പിന്നാലെ ഉടൻ തന്നെ 5ജി അ‌വതരിപ്പിച്ച് തുടങ്ങുമെന്നും ബിഎസ്എൻഎൽ അ‌ധികൃതർ ഇതിനകം അ‌റിയിച്ചിട്ടുണ്ട്. മികച്ച പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്ന ബിഎസ്എൻഎൽ അ‌ത് ഉപയോഗിക്കാൻ പാകത്തിൽ മികച്ച നെറ്റ്വർക്ക് ശേഷിയും ​കൈവരിച്ചാൽ വരിക്കാർ കുതിച്ചുയരും എന്ന കാര്യം ഉറപ്പാണ്.

ബിഎസ്എൻഎൽ പരിചയപ്പെടുത്തി, ​ഒന്നല്ല, രണ്ട് കിടിലൻ പ്ലാനുകൾ

മറ്റ് കമ്പനികൾ വാഗ്ദാനം ചെയ്യുന്നതിനെക്കാൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ തങ്ങൾക്ക് ഉണ്ട് എന്നത് ബിഎസ്എൻഎല്ലിന്റെ കരുത്താണ്. ഈ പ്ലാൻ എല്ലാവരിലേക്കും എത്തിക്കാൻ ബിഎസ്എൻഎൽ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളും ഉപയോഗപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം തങ്ങളുടെ രണ്ട് മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ബിഎസ്എൻഎൽ ഔദ്യോഗിക ട്വിറ്റർ അ‌ക്കൗണ്ടിലൂടെ പരിചയപ്പെടുത്തി.

1999 രൂപ, 1499 രൂപ വിലകളിൽ ലഭ്യമായിട്ടുള്ള പ്രീപെയ്ഡ് പ്ലാനുകളാണ് ബിഎസ്എൻഎൽ കഴിഞ്ഞ ദിവസങ്ങളിൽ പരിചയപ്പെടുത്തിയത്. ഇവ രണ്ടും ഏറെ നാളായി ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ ഉള്ളവയാണ്. ദീർഘകാല വാലിഡിറ്റിയിൽ ടെലിക്കോം ആനുകൂല്യങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് അ‌നുയോജ്യമായ പ്ലാനുകൾ ആണിവ.

ബിഎസ്എൻഎൽ പരിചയപ്പെടുത്തി, ​ഒന്നല്ല, രണ്ട് കിടിലൻ പ്ലാനുകൾ

1499 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: ഇന്ത്യയിലെ റീച്ചാർജ് പ്ലാനുകളിൽ ഏറെ വേറിട്ടുനിൽക്കുന്ന ഒരു പ്ലാനാണ് ഇത്. 336 ദിവസ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനിലെ ആനുകൂല്യങ്ങൾ ലഭ്യമാകുക. അ‌ൺലിമിറ്റഡ് കോളിങ് സൗകര്യം, 24ജിബി ബൾക്ക് ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവ ഇതിൽ ലഭ്യമാകും.

ഡാറ്റ ആവശ്യം കുറവും കോളിങ് ആവശ്യം പ്രധാനമായും വേണ്ടവരുമായ ടെലിക്കോം ഉപയോക്താക്കൾക്ക് അ‌നുയോജ്യമായ ദീർഘകാല റീച്ചാർജ് പ്ലാൻ ആണിത്. ഒരു ദിവസം ഏകദേശം 4 രൂപ 46 ​പൈസ മാത്രമാണ് 1499 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനായി ബിഎസ്എൻഎൽ ഉപയോക്താവിന് ചെലവാകുക. പ്രതിമാസ അ‌ടിസ്ഥാനത്തിൽ ചെലവ് കണക്കാക്കിയാൽ ഏകദേശം 136 രൂപ 27 ​പൈസ വരും.

ബിഎസ്എൻഎൽ 1999 രൂപ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ: 365 ദിവസ വാലിഡിറ്റിയിൽ എത്തുന്ന ഒരു ബിഎസ്എൻഎൽ വാർഷിക പ്രീപെയ്ഡ് പ്ലാനാണ് ഇത്. അ‌ൺലിമിറ്റഡ് കോളിങ്, ആകെ 600ജിബി ബൾക്ക് ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ.

ബിഎസ്എൻഎൽ പരിചയപ്പെടുത്തി, ​ഒന്നല്ല, രണ്ട് കിടിലൻ പ്ലാനുകൾ

ഇത് ഒരു ബൾക്ക് ഡാറ്റ പ്ലാൻ ആണ് എന്നത് ഉപയോക്താവിന് നേട്ടമാണ്. കാരണം ബൾക്ക് ഡാറ്റ പ്ലാനുകൾ ഉപയോക്താക്കൾക്ക് മുടക്കുന്ന കാശ് പൂർണ്ണമായും മുതലാക്കാൻ അ‌നുയോജ്യമായ പ്ലാനുകളാണ്. ഇതിൽ ഡാറ്റ ഉപയോഗിക്കാതെ പാഴായിപ്പോകുന്നത് ഒഴിവാക്കാനാകും. 1999 രൂപ പ്ലാനിന്റെ പ്രതിദിന ചെലവ് കണക്കാക്കിയാൽ ഏതാണ്ട് 5 രൂപ 47 ​​പൈസ മാത്രമേ വരൂ. ഇതിലും ഉയർന്ന വാലിഡിറ്റിയിൽ ഉള്ള റീച്ചാർജ് പ്ലാൻ ആവശ്യമുള്ളവർക്കായി 2399 രൂപയുടെ പ്ലാനും ബിഎസ്എൻഎൽ ലഭ്യമാക്കിയിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
BSNL Rs 1499 and Rs 1999 prepaid plans offer benefits with long validity. Of these, the Rs 1499 plan offers benefits with a validity of 336 days. It offers only 24GB of data in total, but it also includes unlimited calling. The Rs 1999 plan offers benefits with a validity of 365 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X