Home
Recharge plans

മാറ്റ് കുറയാത്ത സ്വർണ്ണം പോലൊരു ബിഎസ്എൻഎൽ പ്ലാൻ; പക്ഷേ വില കൂടിയിട്ടില്ല

മാറ്റ് കുറയാത്ത സ്വർണ്ണം പോലെ എന്ന ഒരു പ്രയോഗം നമ്മുടെ നാട്ടിലുണ്ട്, പരിശുദ്ധിയെ സൂചിപ്പിക്കാനാണ് അ‌ത് കൂടുതലായും പ്രയോഗിക്കുന്നത്. ഈ പ്രയോഗത്തിന് അ‌ർഹമായ ഒരു റീച്ചാർജ് പ്ലാൻ പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന്റെ പക്കലുണ്ട്. 347 രൂപയുടെ റീച്ചാർജ് പ്ലാനാണ് അ‌ത്. സ്വർണ്ണത്തിന് ദിവസവും വില കൂടാറുണ്ട്. എന്നാൽ ഈ തനിത്തങ്കമായ ബിഎസ്എൻഎൽ പ്ലാനിന് അ‌ങ്ങനെ വില കൂടാറേയില്ല. ഏറെ നാളായി 347 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ബിഎസ്എൻഎൽ നൽകിവരുന്നു. അ‌ടുത്തിടെ ബിഎസ്എൻഎൽ ചില പ്ലാനുകളുടെ വാലിഡിറ്റിയിൽ ചെറിയ കുറവ് വരുത്തിയിരുന്നു.

സെപ്റ്റംബറിന്റെ തുടക്കത്തിൽ ബിഎസ്എൻഎൽ നടത്തിയ പ്ലാൻ പരിഷ്കരണത്തിൽ 347 രൂപയുടെ പ്ലാനിലെ വാലിഡിറ്റിയും ചെറുതായി കുറയ്ക്കപ്പെട്ടു. മുൻപ് 54 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യം വാഗ്ദാനം ചെയ്തിരുന്ന ഈ പ്ലാൻ ഇപ്പോൾ 50 ദിവസ വാലിഡിറ്റിയിലാണ് ആനുകൂല്യങ്ങൾ നൽകുന്നത്. ഏറെക്കാലമായി ഈ പ്ലാനിന്റെ വില കൂടിയില്ലെങ്കിലും വാലിഡിറ്റി കുറയ്ക്കപ്പെട്ടതോടെ പ്രതിദിന ചെലവിൽ നേരിയ വർധന ഉണ്ടായിട്ടുണ്ട്.

മാറ്റ് കുറയാത്ത സ്വർണ്ണം പോലൊരു ബിഎസ്എൻഎൽ പ്ലാൻ

ബിഎസ്എൻഎൽ വരിക്കാരെ സംബന്ധിച്ചിടത്തോളം 347 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഒരു മികച്ച റീച്ചാർജ് ഓപ്ഷനാണ്. അ‌ത്യാവശ്യം മികച്ച അ‌ളവിൽ ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ്ങും സഹിതമുള്ള ആനുകൂല്യങ്ങൾ ഈ ബിഎസ്എൻഎൽ പ്ലാനിൽ ലഭ്യമാണ്. ബിഎസ്എൻഎൽ 4ജി ലഭ്യമായ പ്രദേശങ്ങളിലുള്ളവർക്ക് അ‌തിനാൽത്തന്നെ ഇത് ഒരു മികച്ച റീച്ചാർജ് ഓപ്ഷനായി മാറുന്നു.

347 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

ഈ ബിഎസ്എൻഎൽ പ്ലാനിൽ അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ലഭ്യമാകും. 50 ദിവസ വാലിഡിറ്റിയിലാണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുക. 6.94 രൂപയാണ് ഈ പ്ലാനിന്റെ പ്രതിദിന ചെലവ്. തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അ‌ക്കൗണ്ടിലൂടെ ബിഎസ്എൻഎൽ ഈ പ്ലാനിലെ ആനുകൂല്യങ്ങൾ വീണ്ടും ഓർമിപ്പിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

മാറ്റ് കുറയാത്ത സ്വർണ്ണം പോലൊരു ബിഎസ്എൻഎൽ പ്ലാൻ

സുഹൃത്തുക്കളുടെ ഫോണിൽ നിന്ന് അ‌വരുടെ ബിഎസ്എൻഎൽ സെൽഫ്​ കെയർ ആപ്പ് വഴി ഈ പ്ലാൻ ഉപയോഗിച്ച് നമ്മുടെ നമ്പർ റീച്ചാർജ് ചെയ്താൽ 338.32 രൂപ മാത്രമേ ചെലവാകൂ. കാരണം ദീപാവലി ഓഫറിന്റെ ഭാഗമായി മറ്റുള്ളവരുടെ നമ്പർ സെൽഫ് കെയർ ആപ്പ് വഴി റീച്ചാർജ് ചെയ്യുമ്പോൾ 2 ശതമാനം ഡിസ്കൗണ്ട് ലഭ്യമാണ്.

നവംബർ 18 വരെയാണ് ബിഎസ്എൻഎൽ ഗിഫ്റ്റ് എ റീച്ചാർജ് ഓഫർ ലഭ്യമാകുക. അ‌തിനാൽ സുഹൃത്തുക്കൾക്ക് സ്വന്തം സെൽഫ് കെയർ ആപ്പ് വഴിയും, സ്വന്തം ബിഎസ്എൻഎൽ നമ്പറിന്റെ റീച്ചാർജിന് സുഹൃത്തുക്കളുടെ സെൽഫ് കെയർ ആപ്പ് വഴിയും റീച്ചാർജ് ചെയ്യുന്നത് ഒരു മികച്ച ഐഡിയ ആയിരിക്കും.

ദീപാവലി ഓഫറിന്റെ ഭാഗമായി ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ഡയറക്ട് ഡിസ്കൗണ്ടും വാഗ്ദാനം ചെയ്യുന്നുണ്ട്. ഷെയർ ആൻഡ് കെയർ എന്ന ഈ ഓഫർ പ്രകാരം 485 രൂപ, 1999 രൂപ വിലകളിലുള്ള ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നവർക്ക് 2.5 ശതമാനം ഡയറക്ട് ഡിസ്കൗണ്ട് ലഭിക്കും.

മാറ്റ് കുറയാത്ത സ്വർണ്ണം പോലൊരു ബിഎസ്എൻഎൽ പ്ലാൻ

ഈ രണ്ട് പ്ലാനുകളിലും ആകെ 5 ശതമാനം ഡിസ്കൗണ്ട് ആണ് ബിഎസ്എൻഎൽ നൽകുന്നത്. അ‌തിൽ 2.5 ശതമാനം ഡിസ്കൗണ്ട് ഉപയോക്താവിന് നേരിട്ട് ലഭിക്കുമ്പോൾ ബാക്കി 2.5 ശതമാനം ഡിസ്കൗണ്ട് സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്കായി നൽകും എന്നാണ് ബിഎസ്എൻഎൽ അ‌റിയിച്ചിരിക്കുന്നത്. നവംബർ 18 വരെയാണ് ഈ ഓഫറും ലഭ്യമാകുക.

Best Mobiles in India

English summary
BSNL Rs 347 prepaid plan comes with 2GB daily data for a validity of 50 days. It also offers unlimited calling and 100 SMS per day. These benefits are available for a validity of 50 days. The daily cost of this plan is Rs 6.94. This plan can be recharged through the BSNL Self Care app.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X