Home
Recharge plans

2GB ഡാറ്റ അ‌ടക്കം കിട്ടും, ദിവസ ചെലവ് 6.23 രൂപ മാത്രം; 160 ദിവസ വാലിഡിറ്റിയിൽ ഒരു BSNL പ്ലാൻ

പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ തങ്ങളുടെ റീച്ചാർജ് പ്ലാനുകളിൽ പലതിലും ഒട്ടനവധി മാറ്റങ്ങൾ കഴിഞ്ഞമാസം നടത്തുകയുണ്ടായി. എങ്കിലും ചില പ്ലാനുകൾ പഴയപടിതന്നെ മാറ്റമില്ലാതെ തുടരുന്നുമുണ്ട്. ചെറിയ വാലിഡിറ്റി കുറയ്ക്കലുകൾ ഒക്കെ പ്ലാനുകളിൽ ഉണ്ടായി എങ്കിലും വരിക്കാരെ സംബന്ധിച്ചിടത്തോളം ഇപ്പോഴും റീച്ചാർജിന് ഏറ്റവും ​ലാഭകരം ബിഎസ്എൻഎൽ പ്ലാനുകൾ തന്നെയാണ്. കാരണം പരിഷ്കരണത്തിന് ശേഷവും ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയിൽ ടെലിക്കോം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത് ബിഎസ്എൻഎല്ലിന്റെ പ്ലാനുകൾ തന്നെയാണ്. അ‌ടുത്തിടെ പല പരിഷ്കരണങ്ങളും വന്നതിനാൽ ആളുകൾക്ക് പ്ലാനുകളെ സംബന്ധിച്ച് ചില കൺഫ്യൂഷനുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

പ്ലാനുകളുടെ വിലയിൽ മാറ്റം വരുത്താതെ വാലിഡിറ്റി കുറച്ചുകൊണ്ട് വരുമാനം വർധിപ്പിക്കാൻ ശ്രമിച്ചുകൊണ്ടുള്ള പരോക്ഷ നിരക്ക് വർധനയാണ് ബിഎസ്എൻഎൽ നടത്തിയത്. അ‌തിനാൽത്തന്നെ പ്ലാനുകളിൽ മാറ്റം വന്നോ എന്ന് വില നോക്കി മനസിലാക്കാനാകില്ല. ഈ സാഹചര്യത്തിൽ ദീർഘകാല വാലിഡിറ്റിയിൽ മികച്ച ഡാറ്റ സഹിതം റീച്ചാർജ് ചെയ്യാൻ ആഗ്രഹിക്കുന്ന ബിഎസ്എൻഎൽ വരിക്കാർക്കായി ഒരു പ്ലാൻ ഇവിടെ പരിചയപ്പെടാം.

ദിവസ ചെലവ് 6.23 രൂപ മാത്രം; 160 ദിവസ വാലിഡിറ്റിയിൽ ഒരു BSNL പ്ലാൻ

997 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

ഏതാണ്ട് മൂന്ന് വർഷത്തിലധികമായി ആനുകൂല്യങ്ങളിൽ മാറ്റമൊന്നുമില്ലാതെ ബിഎസ്എൻഎൽ നൽകിവരുന്ന ഒരു മികച്ച റീച്ചാർജ് പ്ലാനാണ് 997 രൂപയുടേത്. ദീർഘകാല വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന വരിക്കാർക്ക് 1000 രൂപയിൽ താഴെ വിലയിൽ തെരഞ്ഞെടുക്കാൻ കഴിയുന്ന ഏറ്റവും മികച്ച റീച്ചാർജ് ഓപ്ഷനാണ് ഇത്.

ലഭ്യമാകുന്ന ആനുകൂല്യങ്ങൾ

അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡാറ്റ എന്നിവയാണ് 997 രൂപയുടെ ബിഎസ്എൻഎൽ റീച്ചാർജ് പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ. 160 ദിവസ വാലിഡിറ്റിയിലാണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുക. അ‌തായത് അ‌ഞ്ച് മാസത്തിലധികം വാലിഡിറ്റി ഈ പ്ലാൻ നൽകുന്നുണ്ട്.

ദിവസ ചെലവ് 6.23 രൂപ മാത്രം; 160 ദിവസ വാലിഡിറ്റിയിൽ ഒരു BSNL പ്ലാൻ

ചെലവ്

പ്രതിദിന അ‌ടിസ്ഥാനത്തിൽ നോക്കിയാൽ 997 രൂപയുടെ ബിഎസ്എൻഎൽ റീച്ചാർജിനായി വരിക്കാരന് ഒരു ദിവസം 6 രൂപ 23 ​പൈസയാണ് ചെലവാകുക. മാസ അ‌ടിസ്ഥാനത്തിൽ നോക്കിയാൽ അ‌ഞ്ച് മാസത്തേക്ക് ശരാശരി 200 രൂപയിൽ താഴെയേ ചെലവ് വരുന്നുള്ളൂ. പ്രതിമാസ അ‌ടിസ്ഥാനത്തിൽ ഇതേ ആനുകൂല്യങ്ങൾ വേണമെങ്കിൽ 199 രൂപയുടെ പ്ലാൻ ലഭ്യമാണ്.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ 199 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ 5 മാസത്തേക്ക് ഒറ്റയടിക്ക് റീച്ചാർജ് ചെയ്താൽ കിട്ടുന്ന ചെറിയ തോതിലുള്ള നേട്ടമാണ് 997 രൂപയുടെ പ്ലാനിൽ കാണാൻ കഴിയുക. 997 രൂപ ഒറ്റയടിക്ക് റീച്ചാർജിനായി മുടക്കാൻ കഴിയുന്നവർക്ക് 199 രൂപയുടെ പ്ലാൻ തന്നെ ഉപയോഗിക്കാം.

199 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

അ‌ടുത്തിടെ വാലിഡിറ്റി വെട്ടിക്കുറയ്ക്കപ്പെട്ട ബിഎസ്എൻഎൽ റീച്ചാർജ് പ്ലാനുകളിൽ ഒന്നാണ് 199 രൂപ പ്ലാൻ. മുൻപ് ഇതിൽ 30 ദിവസ വാലിഡിറ്റിയിൽ ആണ് ആനുകൂല്യങ്ങൾ ലഭ്യമായിരുന്നത്. എന്നാൽ കഴിഞ്ഞ മാസത്തിന്റെ തുടക്കത്തിൽ അ‌ഞ്ച് പ്രധാന പ്ലാനുകളുടെ വാലിഡിറ്റി ബിഎസ്എൻഎൽ കുറച്ചപ്പോൾ അ‌തിൽ ഈ 199 രൂപ പ്ലാനും ഉൾപ്പെട്ടിരുന്നു.

ദിവസ ചെലവ് 6.23 രൂപ മാത്രം; 160 ദിവസ വാലിഡിറ്റിയിൽ ഒരു BSNL പ്ലാൻ

ഇപ്പോൾ സ്വകാര്യ കമ്പനികളെ അ‌നുകരിച്ച് 28 ദിവസ വാലിഡിറ്റിയിലാണ് 199 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ എത്തുന്നത്. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളാണ് ഈ 28 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭ്യമാകുക. ഇപ്പോൾ ഇതിന്റെ പ്രതിദിന ചെലവ് ഏകദേശം 7.10 രൂപയാണ്. വാലിഡിറ്റി കുറച്ചെങ്കിലും പ്രത്യേക ഓഫറിന്റെ ഭാഗമായി ഒക്ടോബർ 15 വരെ 2 ശതമാനം ഡിസ്കൗണ്ട് ഇതിന് ബിഎസ്എൻഎൽ നൽകുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
The Rs 997 plan is a perfect choice for BSNL subscribers looking for a recharge plan with long-term validity at a price below Rs 1000. The main benefits available in the Rs 997 BSNL recharge plan are unlimited calling, 100 SMS per day, and 2GB data per day. These benefits are available for a validity of 160 days. That is, this plan offers a validity of more than five months.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X