Home
Recharge plans

ബെസ്റ്റ് വാലിഡിറ്റി ഓപ്ഷൻ അ‌റിയാതെയാണോ റീച്ചാർജിന് ഒരുങ്ങുന്നത്; ഈ BSNL പ്ലാനിന് ചെലവ് മാസം 136 രൂപ മാത്രം

ഒരു റീച്ചാർജിനായി തയാറെടുക്കുന്ന മൊ​ബൈൽ ഉപയോക്താവ് ആദ്യം അ‌റിഞ്ഞിരിക്കേണ്ടത് തന്റെ ആവശ്യങ്ങളെക്കുറിച്ചും അ‌തിനായി തനിക്ക് മുടക്കാൻ കഴിയുന്ന തുകയെക്കുറിച്ചുമാണ്. ഇത് സ്മാർട്ട്ഫോണുകളുടെ യുഗമാണ്. സ്മാർട്ട്ഫോൺ ഉപയോക്താക്കളിൽ ബഹുഭൂരിപക്ഷവും മികച്ച ഡാറ്റ പിന്തുണയുള്ള റീച്ചാർജ് പ്ലാനുകളാണ് തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നത്. അ‌തേസമയം കുറച്ചുമാത്രം ഡാറ്റ ഉപയോഗമുള്ള ആളുകളും ധാരാളമുണ്ട്. ധാരാളം ഡാറ്റ വേണ്ടവരും കുറച്ച് മാത്രം ഡാറ്റ മതി എന്നുള്ളവരും ഡാറ്റയേ വേണ്ട എന്നുള്ളവരുമൊക്കെ അ‌ടങ്ങുന്നതാണ് ടെലിക്കോം രംഗം. ചില ഉപയോക്താക്കൾ വാലിഡിറ്റി നിലനിർത്താൻ വേണ്ടി മാത്രം റീച്ചാർജ് ചെയ്യാറുണ്ട്. ചിലർക്ക് അ‌ൺലിമിറ്റഡ് കോളിങ് ആനുകൂല്യമാണ് പ്രധാനമായും വേണ്ടത്.

ഇത്തരത്തിൽ ഓരോ ടെലിക്കോം വരിക്കാരന്റെയും ആവശ്യങ്ങൾ വ്യത്യസ്തമായിരിക്കും. ഈ ആവശ്യങ്ങൾക്ക് അ‌നുയോജ്യമായ വിധത്തിൽ തെരഞ്ഞെടുക്കാവുന്ന വിവിധ പ്ലാനുകൾ ടെലിക്കോം കമ്പനികൾ അ‌വതരിപ്പിച്ചിട്ടുണ്ട്. അ‌തിൽ ബിഎസ്എൻഎൽ വരിക്കാർക്ക് ബെസ്റ്റ് വാലിഡിറ്റി ഓപ്ഷനായി തെരഞ്ഞെടുക്കാവുന്ന ഒരു റീച്ചാർജ് പ്ലാൻ ഇവിടെ പരിചയപ്പെടാം. 1499 രൂപ വിലയിലാണ് ഈ പ്ലാൻ എത്തുന്നത്.

ബെസ്റ്റ് വാലിഡിറ്റി ഓപ്ഷൻ അ‌റിയാതെയാണോ റീച്ചാർജിന് ഒരുങ്ങുന്നത്!

ഒരുകാലത്ത് ബിഎസ്എൻഎൽ പലരുടെയും പ്രധാന സിം കാർഡ് ആയിരുന്നു. എന്നാൽ ഡാറ്റ സേവനങ്ങൾ മുഖ്യ സ്ഥാനത്തേക്ക് എത്തിയതോടെ ജിയോ, എയർടെൽ, വിഐ പോലുള്ളവയെ ആളുകൾ പ്രധാന സിം ആയി തെരഞ്ഞെടുക്കുകയും ബിഎസ്എൻഎൽ പലരുടെയും സെക്കൻഡറി സിം ആയി മാറുകയും ചെയ്തു. ഡാറ്റ സേവനങ്ങൾ കാലോചിതമായി പരിഷ്കരിക്കുന്നതിൽ കാണിച്ച അ‌ലംഭാവത്തിന് ബിഎസ്എൻഎല്ലിന് വലിയ വില നൽകേണ്ടിവന്നു.

മറ്റ കമ്പനികൾ മികച്ച വേഗതയിൽ ഡാറ്റ നൽകി വരിക്കാരുടെ ജനസമ്മതി നേടിയെടുത്തു. എന്നാൽ ബിഎസ്എൻഎല്ലിന് മികച്ച ഡാറ്റ സേവനങ്ങൾ ലഭ്യമാക്കാനായില്ല, എന്നുമാത്രമല്ല, ഉണ്ടായിരുന്ന സൽപ്പേര് അ‌തുമൂലം ചീത്തപ്പേരായി മാറുകയും ചെയ്തു. പലരും ബിഎസ്എൻഎൽ സിം ഉപേക്ഷിക്കുകയും ചിലർ ഉപേക്ഷിക്കാൻ കഴിയാത്തതിനാൽ സെക്കൻഡറി സിം ആക്കി മാറ്റുകയും ചെയ്തു.

ബെസ്റ്റ് വാലിഡിറ്റി ഓപ്ഷൻ അ‌റിയാതെയാണോ റീച്ചാർജിന് ഒരുങ്ങുന്നത്!

എന്തായാലും കുറഞ്ഞ വിലയിൽ സിം വാലിഡിറ്റി നിലനിർത്തി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്ന വിഐ വരിക്കാർക്കും, കുറഞ്ഞ അ‌ളവിൽ ഡാറ്റയും എന്നാൽ അ‌ൺലിമിറ്റഡ് കോളിങ് സൗകര്യം സഹിതം ദീർഘകാല വാലിഡിറ്റി തേടുന്ന ബിഎസ്എൻഎൽ വരിക്കാർക്കും ഒരേപോലെ അ‌നുയോജ്യമായ ഒരു പ്ലാനാണ് 1499 രൂപയുടെ ബിഎസ്എൻഎൽ റീച്ചാർജ് പ്ലാൻ.

1499 രൂപയുടെ പ്ലാൻ നൽകുന്ന ആനുകൂല്യങ്ങൾ

അ‌ൺലിമിറ്റഡ് കോളിങ്, ആകെ 24ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് 1499 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 336 ദിവസ വാലിഡിറ്റിയിലാണ് ഈ ബിഎസ്എൻഎൽ പ്ലാൻ എത്തുന്നത്. ഈ പ്ലാനിന്റെ പ്രതിദിന ചെലവ് ഏകദേശം 4.46 രൂപ വരും.

പ്രതിമാസ അ‌ടിസ്ഥാനത്തിൽ നോക്കിയാൽ ഏതാണ്ട് മൂന്ന് മാസം വാലിഡിറ്റിയിൽ എത്തുന്ന 1499 രൂപയുടെ പ്ലാനിനായി ഉപയോക്താവിന് പ്രതിമാസം ഏകദേശം 136 രൂപയാണ് ചെലവാകുന്നത്. അ‌തിനാൽത്തന്നെ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം മാന്യമായ നിരക്കിൽ മികച്ച വാലിഡിറ്റി സഹിതം അ‌ൺലിമിറ്റഡ് കോളിങ് ആനുകൂല്യം ആസ്വദിക്കാൻ കഴിയുന്ന ഒരു നല്ല റീച്ചാർജ് പ്ലാനാണ് 1499 രൂപയുടേത്.

ബെസ്റ്റ് വാലിഡിറ്റി ഓപ്ഷൻ അ‌റിയാതെയാണോ റീച്ചാർജിന് ഒരുങ്ങുന്നത്!

ബിഎസ്എൻഎല്ലിന്റെ തന്നെ അ‌ൺലിമിറ്റഡ് കോളിങ് സഹിതം എത്തുന്ന പ്രതിമാസ പ്ലാനിന് ഏകദേശം 150 രൂപയ്ക്കടുത്ത് ചെലവ് വരും. സ്വകാര്യ കമ്പനികളുടെ കാര്യമെടുത്താൽ അ‌ടിസ്ഥാന പ്ലാനിന് ഏകദേശം 200 രൂപയ്ക്കടുത്ത് ആണ് വില. ആ നിലയ്ക്ക് നോക്കിയാലും 1499 രൂപയുടെ ബിഎസ്എൻഎൽ റീച്ചാർജ് പ്ലാൻ ലാഭകരമായ ഒരു മികച്ച വാലിഡിറ്റി പ്ലാനാണ്.

More from GizBot

Best Mobiles in India

English summary
Those looking for a BSNL recharge option with the best validity can consider the Rs 1499 prepaid plan. The main benefits of the Rs 1499 BSNL plan are unlimited calling, a total of 24GB data, and 100 SMS per day. This BSNL plan comes with a validity of 336 days. The daily cost of this plan is approximately Rs 4.46.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X