പഴയ നമ്പർ വെറുതേ കളയേണ്ട! വെറും 197 രൂപയ്ക്ക് 70 ദിവസ വാലിഡിറ്റി നൽകി BSNL
ഇന്ത്യയിൽ ഇപ്പോൾ ടെലിക്കോം ഉപയോക്താക്കളിൽ വളരെയധികം പേർ ഒന്നിലധികം സിം കാർഡുകൾ ഉപയോഗിക്കുന്നുണ്ട്. അതിൽ കൂടുതൽ പേരുടെയും ഇപ്പോഴത്തെ സെക്കൻഡറി സിം ബിഎസ്എൻഎൽ (BSNL) ആയിരിക്കും. വർഷങ്ങൾക്ക് മുൻപ് സ്വന്തമാക്കിയ ബിഎസ്എൻഎൽ സിം ആയിരിക്കും ഇത്. ഇപ്പോൾ സെക്കൻഡറി ആയെങ്കിലും ഒരുകാലത്ത് മെയിൻ ആയി ഉപയോഗിച്ചുകൊണ്ടിരുന്നതും ഈ ബിഎസ്എൻഎൽ നമ്പർ തന്നെയായിരിക്കും. എന്നാൽ സ്മാർട്ട്ഫോണുകൾ വ്യാപകമാകുകയും ഡാറ്റ സേവനങ്ങൾ കൂടുതലായി ആളുകൾ ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തതോടെ ബിഎസ്എൻഎൽ സിം കാർഡുകളുടെ പവർ കുറഞ്ഞു. കാരണം ആളുകൾ ജിയോ, എയർടെൽ, വിഐപോലുള്ള ടെലിക്കോം കമ്പനികളുടെ സിം കാർഡ് സ്വന്തമാക്കാൻ തുടങ്ങി.
എന്നാൽ ഇങ്ങനെ മറ്റ് കമ്പനികളുടെ സിം കാർഡ് ഉപയോഗിച്ച് തുടങ്ങിയപ്പോഴും നിരവധി പേർ തങ്ങളുടെ ആദ്യ ബിഎസ്എൻഎൽ സിം ഉപേക്ഷിക്കാതെ കൂടെക്കൂട്ടി, മറ്റു ചിലർ നമ്പർ നഷ്ടമാകാതിരിക്കാൻ ഇഷ്ടപ്പെട്ട ടെലിക്കോം കമ്പനിയുടെ കണക്ഷനിലേക്ക് ആ നമ്പർ പോർട്ട് ചെയ്തു. എന്നാൽ പോർട്ട് ചെയ്യാതെ പഴയ നമ്പർ സഹിതം ബിഎസ്എൻഎൽ സിം ഇപ്പോഴും സെക്കൻഡറി സിം ആയി ഉപയോഗിക്കുന്നവർ ഏറെയുണ്ട്.

ബിഎസ്എൻഎല്ലോ ജിയോയോ എയർടെലോ തുടങ്ങി കമ്പനി ഏതുമാകട്ടെ, ഒരു സിം വാലിഡിറ്റി നിലനിർത്തണമെങ്കിൽ നിശ്ചിത ഇടവേളകളിൽ റീച്ചാർജ് അനിവാര്യമാണ്. അതല്ലെങ്കിൽ നിലവിലെ പോളിസി പ്രകാരം നിശ്ചിത ദിവസത്തിന് ശേഷം ആ നമ്പർ കണക്ഷൻ വിച്ഛേദിക്കാനും പിന്നീട് ആ നമ്പർ മറ്റൊരാൾക്ക് അനുവദിക്കാനും ടെലിക്കോം കമ്പനികൾക്ക് അധികാരമുണ്ട്.
ബിഎസ്എൻഎൽ സിം ഉള്ളവരെ സംബന്ധിച്ചിടത്തോളം, അവർ അത് മെയിൻ സിം ആയി ഉപയോഗിച്ചാലും സെക്കൻഡറി സിം ആയി ഉപയോഗിച്ചാലും വാലിഡിറ്റി നിലനിർത്താൻ കുറഞ്ഞ ചെലവിൽ മികച്ച നിരവധി റീച്ചാർജ് ഓപ്ഷനുകൾ ലഭ്യമാണ് എന്ന് കാണാൻ സാധിക്കും. മറ്റ് ടെലിക്കോം കമ്പനികളുടെ പക്കൽ ഇതിന് സമാനമായ പ്ലാൻ കണ്ടെത്താൻ കഴിയില്ല എന്ന പ്രത്യേകതയുമുണ്ട്.

വരിക്കാരെ കൂടെ നിർത്താൻ ബിഎസ്എൻഎൽ വളരെയധികം ശ്രദ്ധിക്കുന്നുണ്ട് എന്നും അതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിച്ച് നൽകുന്നുണ്ട് എന്നും അതിന്റെ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടിക നോക്കിയാൽ മനസിലാകും. കുറഞ്ഞ ചെലവിൽ വാലിഡിറ്റി ദീർഘകാല നിലനിർത്താൻ അനുയോജ്യമായ ഒന്നിലധികം പ്രീപെയ്ഡ് പ്ലാനുകൾ ബിഎസ്എൻഎല്ലിന് ഉണ്ട്. അതിൽ 200 രൂപയിൽ താഴെ വിലയിൽ ലഭ്യമായ ഒരു മികച്ച പ്ലാനാണ് 197 രൂപയുടേത്.
197 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: 70 ദിവസ വാലിഡിറ്റി ചീപ് റേറ്റിൽ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഈ പ്ലാനിന്റെ പ്രധാന പ്രത്യേകത. ആദ്യ 15 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങ് സൗകര്യം, ദിവസം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡാറ്റ എന്നീ ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭ്യമാണ്, എങ്കിലും ഇതൊക്കെ ഒരു അധിക ആനുകൂല്യം എന്ന നിലയിൽ കണ്ടാൽ മതി.
197 രൂപയ്ക്ക് 70 ദിവസ വാലിഡിറ്റി ലഭിക്കുന്നു എന്നത് തന്നെ വലിയ കാര്യം. മറ്റൊരു വിധത്തിൽ നോക്കിയാൽ ഇതിൽ ആദ്യ 15 ദിവസം ലഭിക്കുന്ന ആനുകൂല്യങ്ങൾ തന്നെ 197 രൂപയ്ക്ക് ലാഭമാണ്, അപ്പോൾ 70 ദിവസം വാലിഡിറ്റി കൂടി അതിൽ ലഭിക്കുന്നു എന്നത് കുറഞ്ഞ ചെലവിൽ സിം വാലിഡിറ്റി നിലനിർത്താൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം മികച്ച ഡീൽ ആണ്.

ബിഎസ്എൻഎൽ സെക്കൻഡറി സിം ആയി ഉപയോഗിക്കുന്നവർക്ക് മാത്രമല്ല, സാധാരണക്കാരായ ബിഎസ്എൻഎൽ വരിക്കാർക്കും ഈ 197 രൂപയുടെ പ്ലാൻ ലാഭകരമാണ്. കാരണം കുറഞ്ഞ വിലയിൽ രണ്ട് മാസത്തിന് മുകളിൽ വാലിഡിറ്റി ലഭിക്കുന്നു, ഒപ്പം ഇൻകമിങ് കോളുകൾ ലഭ്യമാകുകയും ചെയ്യും. പല സാധാരണക്കാരുടെ വീടുകളിലും പ്രായമായ പലർക്കും ആവശ്യം ഇത്തരം പ്ലാനാണ്. അത് നൽകാൻ ബിഎസ്എൻഎല്ലിന് കഴിയുന്നു എന്നത് നിസാരകാര്യമല്ല!


Click it and Unblock the Notifications








