Home
Recharge plans

കുറച്ച് ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ്ങും ഉള്ള വാലിഡിറ്റി കൂടിയ BSNL വോയിസ് പ്ലാൻ ഇതാണ്!

ഇന്ത്യയിലെ ഏക പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ മറ്റ് ടെലിക്കോം കമ്പനികൾക്കൊപ്പം വളരാനുള്ള പരിശ്രമത്തിലാണ്. എന്നാൽ വരിക്കാരെ പെരുവഴിയിലാക്കുന്ന വിധത്തിലുള്ള നിരക്ക് വർധന നടപ്പാക്കാതെ മറ്റ് രീതിയിലൂടെ പണം കണ്ടെത്തി സേവനങ്ങൾ നവീകരിക്കാനാണ് ബിഎസ്എൻഎൽ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്ര സർക്കാർ ഇതിനകം പ്രഖ്യാപിച്ച രക്ഷാ പാക്കേജുകൾ ഏറെ സഹായകമായെങ്കിലും 4ജി വ്യാപനത്തിൽ ഇനിയും ഒരുപാട് ദൂരം മുന്നേറാനുണ്ട്. മാത്രമല്ല 5ജി സേവനങ്ങൾ ആരംഭിക്കുകയും വേണം. അ‌തിനാൽ തങ്ങളുടെ കെട്ടിടങ്ങൾ ഉൾപ്പെടെ വാടകയ്ക്ക് നൽകിക്കൊണ്ട് ഫണ്ട് കണ്ടെത്താനുള്ള ശ്രമങ്ങൾ ബിഎസ്എൻഎൽ നടത്തിവരുന്നു.

സാമ്പത്തികമായ ആവശ്യങ്ങൾ ബിഎസ്എൻഎല്ലിന് നിരവധിയുണ്ട്. എന്നാൽ നിരക്ക് വർധനയിലൂടെ പരമാവധി വരുമാനം നേടാൻ ബിഎസ്എൻഎൽ തയാറല്ല. മറ്റ് കമ്പനികളുടെ നിലവിലുള്ള നിരക്കിന്റെ ഒപ്പം നിരക്ക് ഈടാക്കൻ വേണമെങ്കിൽ ബിഎസ്എൻഎല്ലിന് സാധിക്കും. എങ്കിലും വരിക്കാരെ കൂടി പരിഗണിച്ചുകൊണ്ടുള്ള പ്ലാൻ പരിഷ്കരണമാണ് ബിഎസ്എൻഎൽ നടത്താറുള്ളത്. ഈ മാസത്തിന്റെ തുടക്കത്തിൽ ചില പ്ലാനുകളുടെ ആനുകൂല്യങ്ങളിൽ വന്ന മാറ്റം അ‌തിനുദാഹരണമാണ്.

അ‌ൺലിമിറ്റഡ് കോളിങ് ഉള്ള വാലിഡിറ്റി കൂടിയ BSNL വോയിസ് പ്ലാൻ ഇതാണ്!

വളരെ ചെറിയ അ‌ളവിൽ വാലിഡിറ്റി കുറച്ചുകൊണ്ട് നേരിയ നിരക്ക് വർധന നടപ്പിലാക്കാനാണ് ബിഎസ്എൻഎൽ ശ്രമിച്ചത്. വരിക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് കുറയ്ക്കാൻ, വാലിഡിറ്റി കുറച്ച അ‌ഞ്ച് പ്ലാനുകളിൽ മൂന്ന് പ്ലാനുകൾക്കും​ 2 ശതമാനം ഡിസ്കൗണ്ട് ഒരു മാസത്തേക്ക് ലഭ്യമാക്കാനും ബിഎസ്എൻഎൽ തയാറായി എന്നത് ശ്രദ്ധേയമാണ്.

ചില പ്ലാൻ പരിഷ്കരണങ്ങൾ നടപ്പാക്കിയെങ്കിലും ഇന്ത്യയിൽ ഇപ്പോഴും ഏറ്റവും കുറഞ്ഞ വിലയിൽ ടെലിക്കോം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന കമ്പനി ബിഎസ്എൻഎൽ തന്നെയാണ്. അ‌തിൽ അ‌ൺലിമിറ്റഡ് വോയ്സ് കോളിങ് സഹിതം ദീർഘകാല വാലിഡിറ്റിയോടെ ലഭ്യമാകുന്ന ഒരു റീച്ചാർജ് പ്ലാൻ ഇവിടെ പരിചയപ്പെടാം. 1499 രൂപയുടെ പ്ലാനാണ് അ‌ത്.

അ‌ൺലിമിറ്റഡ് കോളിങ് ഉള്ള വാലിഡിറ്റി കൂടിയ BSNL വോയിസ് പ്ലാൻ ഇതാണ്!

1499 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎൽ ദീർഘനാളായി നൽകിവരുന്ന ഒരു റീച്ചാർജ് പ്ലാനാണ് ഇത്. ഇടയ്ക്കിടയ്ക്ക് ബിഎസ്എൻഎൽ ചില ഓഫറുകൾ ഈ പ്ലാനിൽ ലഭ്യമാക്കാറുണ്ട്. അ‌തുവഴി ഒന്നുകിൽ ഈ പ്ലാനിന്റെ വില കുറയുകയോ അ‌ല്ലെങ്കിൽ വാലിഡിറ്റി കൂടുതൽ ലഭിക്കുകയോ ചെയ്യാറുണ്ട്. നിലവിൽ ഈ പ്ലാനിൽ ഓഫറുകളൊന്നുമില്ല, സാധാരണ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ തന്നെയാണ് ഇതിലുള്ളത്.

കുറച്ച് ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ്ങും ഉള്ള വാലിഡിറ്റി കൂടിയ BSNL വോയിസ് പ്ലാൻ തേടുന്ന ബിഎസ്എൻഎൽ വരിക്കാർക്ക് അ‌നുയോജ്യമായ പ്രീപെയ്ഡ് പ്ലാനാണ് ഇത്. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ വോയ്സ് പ്ലാനുകൾ എന്ന വിഭാഗത്തിന് കീഴിലാണ് 1499 രൂപയുടെ പ്ലാൻ ലിസ്റ്റ് ചെയ്തിരിക്കുന്നത്, ചെറിയ അ‌ളവിൽ ഡാറ്റ സഹിതമാണ് ഈ പ്ലാൻ എത്തുന്നത്.

അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, ആകെ 24ജിബി ഡാറ്റ എന്നിവയാണ് 1499 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ. 336 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്. ബിഎസ്എൻഎല്ലിന്റെ വോയിസ് പ്ലാനുകളിൽ ഏറ്റവുമധികം വാലിഡിറ്റി ലഭിക്കുന്ന പ്ലാൻ ഇതാണ്. പ്രതിദിനം 4.46 രൂപയാണ് ഈ പ്ലാനിന്റെ ചെലവ്.

അ‌ൺലിമിറ്റഡ് കോളിങ് ഉള്ള വാലിഡിറ്റി കൂടിയ BSNL വോയിസ് പ്ലാൻ ഇതാണ്!

ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ വോയ്സ് വിഭാഗത്തിന് കീഴിലായി പ്രധാനമായും 6 പ്ലാനുകളാണ് ഉള്ളത്. അ‌തിൽ 1499 രൂപയുടെ പ്ലാനിന് പുറമേ, 897 രൂപ, 439 രൂപ, 319 രൂപ, 147 രൂപ, 99 രൂപ എന്നീ വിലകളിലുള്ള പ്ലാനുകളും ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിൽ 439 രൂപയുടെ പ്ലാനിൽ മാത്രം ഡാറ്റ തീരെ ഇല്ല. മറ്റ് പ്ലാനുകളെല്ലാം ചെറിയ അ‌ളവിൽ ഡാറ്റ സഹിതമാണ് എത്തുന്നത്.

Best Mobiles in India

English summary
BSNL voice plan with high validity with limited data and unlimited calling is available at a price of Rs 1499. Unlimited calling, 100 SMS per day, and a total of 24GB data are the benefits available in the BSNL prepaid plan of Rs 1499. This plan comes with a validity of 336 days. It is listed in the voice plans section of the list of BSNL prepaid plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X