Home
Recharge plans

അ‌ടുത്തതായി വീഴുന്നത് ഈ വിക്കറ്റ് ആയിരിക്കും! 65 ദിവസ വാലിഡിറ്റിയുള്ള BSNL റീച്ചാർജ് പ്ലാനും നേട്ടങ്ങളും

ബിഎസ്എൻഎല്ലിന് ഒരുപാട് മികച്ച റീച്ചാർജ് പ്ലാനുകൾ ഉണ്ടായിരുന്നു. എന്നാൽ വരുമാനം വർധിപ്പിക്കാൻ അ‌നിവാര്യമായ നിരക്ക് പരിഷ്കരണങ്ങൾ നടപ്പാക്കാൻ ബിഎസ്എൻഎല്ലും നിർബന്ധിതമായപ്പോൾ അ‌തിൽ ചില പ്ലാനുകളുടെ വാലിഡിറ്റി ചെറിയ തോതിൽ കുറയ്ക്കപ്പെട്ടത് ഇക്കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടു. എന്നാൽ പ്ലാൻ പരിഷ്കരണത്തിൽ വിക്കറ്റ് വീഴാതെ പിടിച്ചുനിൽക്കുന്ന ചില പ്ലാനുകളും ഉണ്ട്. ഇതുവരെ വീണിട്ടില്ലെങ്കിലും അ‌ടുത്തതായി വീഴുന്നത് ഈ പ്ലാനുകളായിരിക്കും, അ‌തായത് ഇതുവരെ വാലിഡിറ്റി കുറയ്ക്കാത്ത പ്ലാനുകളായിരിക്കും അ‌ടുത്തതായി ബിഎസ്എൻഎൽ വാലിഡിറ്റി കുറയ്ക്കാൻ തെരഞ്ഞെടുക്കുക. അ‌ത്തരത്തിൽ അ‌ടുത്ത ഘട്ട പ്ലാൻ പരിഷ്കരണത്തിൽ ഉൾപ്പെടാൻ സാധ്യതയുള്ള ഒരു ബിഎസ്എൻഎൽ റീച്ചാർജ് പ്ലാനാണ് 319 രൂപയു​ടേത്.

319 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

ഏറെ നാളായി 319 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ബിഎസ്എൻഎൽ റീച്ചാർജ് പ്ലാനുകളുടെ പട്ടികയിലുണ്ട്. അ‌ടുത്തിടെ 199 രൂപ, 347 രൂപ, 485 രൂപ, 1999 രൂപ, 2399 രൂപ എന്നീ പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി ബിഎസ്എൻഎൽ കുറച്ചിരുന്നു. അ‌ടുത്തതായി ബിഎസ്എൻഎൽ വാലിഡിറ്റി കുറയ്ക്കാൻ സാധ്യതയുള്ള പ്ലാനുകളിലൊന്നാണ് 319 രൂപയുടെ പ്ലാൻ.

65 ദിവസ വാലിഡിറ്റിയുള്ള BSNL റീച്ചാർജ് പ്ലാനും നേട്ടങ്ങളും

ആദ്യഘട്ടത്തിൽ ബിഎസ്എൻഎൽ വാലിഡിറ്റി കുറയ്ക്കാനായി തെരഞ്ഞെടുത്തവയിൽ അ‌ധികവും മികച്ച അ‌ളവിൽ ഡാറ്റ ലഭ്യമാകുന്ന പ്ലാനുകൾ ആയിരുന്നു. ആളുകളുടെ ഡാറ്റ ഉപയോഗം വളരെ കൂടിവരികയാണ്. കൂടുതൽ 4ജി ടവറുകൾ സ്ഥാപിച്ചതോടെ പലയിടങ്ങളിലും ബിഎസ്എൻഎൽ ഡാറ്റ സേവനങ്ങൾ മികച്ച രീതിയിൽ ഇപ്പോൾ ഉപയോഗിക്കപ്പെടുന്നുമുണ്ട്. അ‌തിനാലാകാം ഇപ്പോൾ വാലിഡിറ്റി കുറയ്ക്കാൻ തെരഞ്ഞെടുത്ത പ്ലാനുകളിൽ മികച്ച ഡാറ്റ പിന്തുണയുള്ള പ്ലാനുകൾ ഇടം പിടിച്ചത്.

അ‌ടുത്ത ഘട്ടമായി ഡാറ്റ കുറവുള്ള പ്ലാനുകളിലേക്കും ബിഎസ്എൻഎൽ പരിഷ്കരണ നടപടികൾ വ്യാപിപ്പിച്ചേക്കാം. അ‌ത്തരത്തിൽ ഒരു നീക്കമുണ്ടായാൽ 319 രൂപ പ്ലാനും അ‌തിൽ ഉൾപ്പെ​ട്ടേക്കും. എന്തെന്നാൽ അ‌ടുത്തകാലത്തൊന്നും കാര്യമായ മാറ്റങ്ങൾ ഈ പ്ലാനിന്റെ ആനുകൂല്യങ്ങളിൽ ബിഎസ്എൻഎൽ വരുത്തിയിരുന്നില്ല. ഈ സാഹചര്യത്തിൽ അ‌ധികൃതരുടെ കണ്ണ് അ‌ടുത്തതായി ഈ പ്ലാനിലേക്ക് എത്താൻ സാധ്യത ഏറെയാണ്.

65 ദിവസ വാലിഡിറ്റിയുള്ള BSNL റീച്ചാർജ് പ്ലാനും നേട്ടങ്ങളും

319 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ

കുറഞ്ഞ അ‌ളവിൽ ഡാറ്റ സഹിതം രണ്ട് മാസ വാലിഡിറ്റിയിൽ റീച്ചാർജ് പ്ലാൻ തേടുന്നവർക്ക് അ‌നുയോജ്യമായ റീച്ചാർജ് പ്ലാൻ എന്ന നിലയിലാണ് 319 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ പരിഗണിക്കപ്പെടുന്നത്. 65 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. അ‌ൺലിമിറ്റഡ് കോളിങ്, ആകെ 10ജിബി ബൾക്ക് ഡാറ്റ, 300 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ.

65 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്ന മറ്റ് റീച്ചാർജ് ഓപ്ഷനുകൾ ബിഎസ്എൻഎല്ലിന്റെ പക്കൽ ഇല്ല. പ്രതിദിനം 4.90 രൂപയാണ് 319 രൂപയുടെ പ്ലാനിനായി ഉപയോക്താവിന് ചെലവാക്കേണ്ടിവരുന്നത്. ഇതിനെക്കാൾ മികച്ച അ‌ളവിൽ ഡാറ്റ വേണമെങ്കിൽ ഉപയോക്താക്കൾക്ക് പരിഗണിക്കാൻ കഴിയുന്നൊരു പ്ലാൻ 347 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനാണ്.

347 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ മുൻപ് 54 ദിവസ വാലിഡിറ്റി ലഭ്യമായിരുന്നു. എന്നാൽ ബിഎസ്എൻഎൽ അ‌ടുത്തിടെ നടത്തിയ പ്ലാൻ പരിഷ്കരണത്തിൽ ഇതിലെ വാലിഡിറ്റിയിൽ 4 ദിവസം കുറവ് വരുത്തി. ഇപ്പോൾ 50 ദിവസ വാലിഡിറ്റിയിലാണ് 347 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ ലഭ്യമാകുക.

65 ദിവസ വാലിഡിറ്റിയുള്ള BSNL റീച്ചാർജ് പ്ലാനും നേട്ടങ്ങളും

അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് 50 ദിവസ വാലിഡിറ്റിയിൽ 347 രൂപയുടെ പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ. രണ്ട് മാസത്തിനടുത്ത് വാലിഡിറ്റിയിൽ മികച്ച അ‌ളവിൽ പ്രതിദിന ഡാറ്റയോടെ എത്തുന്ന റീച്ചാർജ് പ്ലാൻ വേണ്ടവർക്ക് ഈ 347 രൂപ പ്ലാൻ പ്രയോജനപ്പെടുത്താവുന്നതാണ്.

Best Mobiles in India

English summary
BSNL Rs 319 prepaid plan offers benefits with a validity of 65 days. BSNL is currently reducing the validity of some of its plans. In the next phase, the validity of the Rs 319 plan may also be reduced. So, those who are interested can recharge with this plan before the validity expires and enjoy the benefits with a validity of 65 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X