ഷോക്കിങ്! BSNL നിരവധി റീച്ചാർജ് പ്ലാനുകളുടെ വാലിഡിറ്റി വീണ്ടും വെട്ടിക്കുറച്ചു; മാറ്റം വന്ന പ്ലാനുകൾ
പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ തങ്ങളുടെ നിരവധി പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി വീണ്ടും വെട്ടിക്കുറച്ചിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരം പുറത്ത്. രണ്ട് മാസം മുൻപ്, അതായത് സെപ് റ്റംബറിൽ 5 പ്രധാന പ്ലാനുകളുടെ വാലിഡിറ്റി ബിഎസ്എൻഎൽ കുറച്ചിരുന്നു. അതിന് പിന്നാലെ ഇപ്പോൾ നടത്തിയിരിക്കുന്ന പ്ലാൻ പരിഷ്കരണത്തിൽ ഏതാണ്ട് എട്ടോളം പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റിയിലാണ് മാറ്റം ഉണ്ടായിരിക്കുന്നത്. പ്ലാൻ വില ഉയർത്താതെ തന്നെ ഒരു പരോക്ഷ നിരക്ക് വർധനയാണ് ഈ വാലിഡിറ്റി കുറയ്ക്കലിലൂടെ ഉണ്ടായിരിക്കുന്നത്. എന്നിരുന്നാലും ഇപ്പോഴും സ്വകാര്യ ടെലിക്കോം കമ്പനികൾ നൽകുന്നതിനെക്കാൾ വിലക്കുറവിൽ തന്നെയാണ് ഈ ബിഎസ്എൻഎൽ പ്ലാനുകളെത്തുന്നത് എന്നത് വേറെകാര്യം.
ബിഎസ്എൻഎൽ ആനുകൂല്യങ്ങൾ പരിഷ്കരിച്ച പ്ലാനുകൾ: 1499 രൂപ പ്ലാൻ
ബിഎസ്‌എൻഎല്ലിന്റെ 1499 രൂപ പ്രീപെയഡ് പ്ലാൻ ഇതുവരെ 336 ദിവസ വാലിഡിറ്റിയിലാണ് എത്തിയിരുന്നത്. എന്നാലിപ്പോൾ ഇതിലെ വാലിഡിറ്റി 300 ദിവസമായി പുതുക്കിയിരിക്കുന്നു. അതായത് 36 ദിവസ വാലിഡിറ്റി വെട്ടിക്കുറയ്ക്കപ്പെട്ടിരിക്കുന്നു. അൺലിമിറ്റഡ് കോളിങ്, 32ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളാണ് ഇപ്പോൾ ഇതിൽ ലഭ്യമാകുക. വാലിഡിറ്റി കുറച്ചെങ്കിലും ഡാറ്റയുടെ അളവ് കൂട്ടിയിട്ടുണ്ട്. മുൻപ് 24ജിബി ഡാറ്റയാണ് ഇതിൽ ലഭ്യമായിരുന്നത്.

997 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ
മുൻപ് 160 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാൻ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. എന്നാലിപ്പോൾ ഇത് 150 ദിവസ വാലിഡിറ്റിയായി കുറച്ചിരിക്കുന്നു. അതായത് 10 ദിവസ വാലിഡിറ്റി കുറച്ചിരിക്കുന്നു. അൺലിമിറ്റഡ് കോളുകൾ, 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ.
897 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ
180 ദിവസത്തെ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ ലഭ്യമായിരുന്ന 897 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 15 ദിവസ വാലിഡിറ്റി കുറയ്ക്കപ്പെട്ട്, ഇപ്പോൾ 165 ദിവസ വാലിഡിറ്റിയിലാണ് ആനുകൂല്യങ്ങൾ നൽകുന്നത്. വാലിഡിറ്റിക്ക് പുറമേ ഇതിലെ ഡാറ്റയുടെ അളവും കുറച്ചിട്ടുണ്ട്. മുൻപ് 90ജിബി ബൾക്ക് ഡാറ്റ ലഭ്യമായിരുന്നു. ഇപ്പോൾ 24ജിബി ഡാറ്റ മാത്രമാണുള്ളത്. അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ മറ്റ് ആനുകൂല്യങ്ങൾ.

599 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ
84 ദിവസത്തെ വാലിഡിറ്റിയിൽ എത്തിയിരുന്ന ഈ ബിഎസ്എൻഎൽ പ്ലാൻ ഇപ്പോൾ 70 ദിവസ വാലിഡിറ്റിയിലാണ് ആനുകൂല്യങ്ങൾ നൽകുന്നത്. അതായത്, 14 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാനിൽ നിന്ന് കുറയ്ക്കപ്പെട്ടിരിക്കുന്നത്. അൺലിമിറ്റഡ് കോളിങ്, 3ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ.
439 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ
90 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ ലഭ്യമായിരുന്ന ഈ ബിഎസ്എൻഎൽ പ്ലാൻ ഇപ്പോൾ 80 ദിവസത്തെ വാലിഡിറ്റിയിൽ എത്തുന്നു. ബിഎസ്എൻഎല്ലിന്റെ വോയ്സ് ഒൺലി പ്രീപെയ്ഡ് പ്ലാൻ എന്ന പ്രത്യേകത ഈ പ്ലാനിനുണ്ട്. അതായത് ഡാറ്റ ആനുകൂല്യം ഇല്ലാതെ അൺലിമിറ്റഡ് കോളിങ്, 300 എസ്‌എംഎസ് എന്നീ ആനുകൂല്യങ്ങൾ മാത്രമാണ് ഈ പ്ലാനിൽ 80 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുക.
319 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ
65 ദിവസ വാലിഡിറ്റി ഉണ്ടായിരുന്ന ഈ ബിഎസ്എൻഎൽ പ്ലാൻ 5 ദിവസത്തെ വാലിഡിറ്റി കുറയ്ക്കപ്പെട്ട് ഇപ്പോൾ 60 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്, 10ജിബി ഡാറ്റ, 300 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. 10 ജിബിക്ക് ശേഷം ഡാറ്റ വേഗത 40 കെബിപിഎസായി കുറയും.

197 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ
54 ദിവസത്തെ വാലിഡിറ്റിയിൽ എത്തിയിരുന്ന 197 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ഇപ്പോൾ 48 ദിവസ വാലിഡിറ്റിയിൽ ആണ് എത്തുന്ന്. അതായത്, ആറ് ദിവസത്തെ വാലിഡിറ്റി കുറയ്ക്കപ്പെട്ടിരിക്കുന്നു. 300 മിനിറ്റ് വോയ്‌സ് കോളിങ്, 4ജിബി ഹൈസ്പീഡ് ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ.
147 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ
ഈ പ്ലാനിന്റെ വാലിഡിറ്റി നേരത്തെ കുറയ്ക്കപ്പെട്ടതാണ്, ഇപ്പോൾ വരുത്തിയിരിക്കുന്ന മാറ്റം ഡാറ്റയുടെ അളവ് കുറച്ചിരിക്കുന്നു എന്നതാണ്. മുൻപ് 10ജിബി ഡാറ്റ ഉണ്ടായിരുന്നത്, ഇപ്പോൾ 5ജിബിയായി കുറച്ചിരിക്കുന്നു. അൺലിമിറ്റഡ് കോളിങ്, 5ജിബി ഡാറ്റ, 25 ദിവസ വാലിഡിറ്റി എന്നിവയാണ് ഈ പ്ലാനിൽ ഇപ്പോൾ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ.


Click it and Unblock the Notifications








