Home
Recharge plans

153 രൂപയുടെ റീച്ചാർജ് പ്ലാനിന്റെ വാലിഡിറ്റി BSNL കുറച്ചു; ഇനി ആനുകൂല്യങ്ങൾ ഈ പുതിയ വാലിഡിറ്റിയിൽ

പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) തങ്ങളുടെ താങ്ങാനാകുന്ന വിലയിൽ എത്തുന്ന ഒരു റീച്ചാർജ് പ്ലാനിന്റെ വാലിഡിറ്റി കൂടി ചെറുതായി കുറച്ചിരിക്കുന്നു. 153 രൂപ വിലയിൽ 26 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ നൽകിയിരുന്ന പ്ലാനിന്റെ വാലിഡിറ്റിയാണ് കുറച്ചിരിക്കുന്നത്. അ‌ടുത്തിടെയായി നിരവധി പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി ബിഎസ്എൻഎൽ കുറച്ചിരുന്നു. അ‌തിൽ ഏറ്റവും ഒടുവിൽ പുറത്തുവന്ന മാറ്റമാണ് ഈ 153 രൂപയുടെ പ്ലാനിൽ ഇപ്പോൾ കാണാനാകുന്നത്. ഇതിന് മുൻപ് 147 രൂപ, 107 രൂപ, 197 രൂപ എന്നിങ്ങനെ പല പ്ലാനുകളുടെയും വാലിഡിറ്റി ബിഎസ്എൻഎൽ കുറച്ചിരുന്നു.

വാലിഡിറ്റി കുറച്ചതിൽ കുറ്റം പറയാൻ പറ്റില്ല

ബിഎസ്എൻഎൽ ഇപ്പോൾ 153 രൂപയുടെ പ്ലാനിന്റെ വാലിഡിറ്റി കുറച്ചതിനെയും ഇതിന് മുൻപ് വിവിധ പ്ലാനുകളുടെ വാലിഡിറ്റി കുറച്ചതിനെയും കുറ്റം പറയാൻ പറ്റില്ല. കാരണം ഉപയോക്താക്കൾക്ക് ബുദ്ധിമുട്ട് അ‌ധികം ഉണ്ടാകാത്ത വിധത്തിലുള്ള പ്ലാൻ പരിഷ്കരണമാണ് ബിഎസ്എൻഎൽ ഇവിടെ നടത്തിയിരിക്കുന്നത്. പ്രത്യക്ഷത്തിൽ ഈ പ്ലാനുകളുടെ വിലയിൽ മാറ്റം വരുന്നില്ല എങ്കിലും പ്രതിദിന ചെലവ് കൂടുന്നു.

153 രൂപയുടെ റീച്ചാർജ് പ്ലാനിന്റെ വാലിഡിറ്റി BSNL കുറച്ചു

എന്തിന് വാലിഡിറ്റി കുറച്ചു

സ്വകാര്യ കമ്പനികൾ കഴിഞ്ഞ വർഷം ജൂ​ലൈയിൽ നിരക്ക് കുത്തനെ ഉയർത്തിയപ്പോൾ ബിഎസ്എൻഎൽ മാത്രമാണ് നിരക്കുകളിൽ മാറ്റം വരുത്താതിരുന്നത്. ഇപ്പോൾ കാണുന്ന പല ബിഎസ്എൻഎൽ പ്ലാനുകളും വർഷങ്ങളായി അ‌തേ വിലയിൽ ഇവിടെ ഉള്ളവയാണ്. നിരക്കുകൾ വർധിപ്പിച്ചതോടെ സ്വകാര്യ കമ്പനികളുടെ വരുമാനം പല മടങ്ങ് വർധിച്ചു. എന്നാൽ നിരക്ക് കൂട്ടാത്തത് ബിഎസ്എൻഎല്ലിന് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

നിരക്ക് പ്രത്യക്ഷത്തിൽ കൂട്ടാൻ ബിഎസ്എൻഎല്ലിന് സാധിക്കുന്നില്ല. എങ്കിലും വരിക്കാർക്ക് കാര്യമായ ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിൽ വരുമാന വർധന മാർഗങ്ങൾ നടപ്പാക്കാൻ ബിഎസ്എൻഎൽ ആഗ്രഹിക്കുന്നു. അ‌തിന്റെ ഭാഗമായാണ് വിവിധ റീച്ചാർജ് പ്ലാനുകൾ ഇപ്പോൾ വിലയിൽ മാറ്റം വരുത്താതെ പരിഷ്കരിക്കുകയും വാലിഡിറ്റി കുറയ്ക്കുകയും ചെയ്യുന്നത്. വാലിഡിറ്റി കുറയ്ക്കുന്നതിലൂടെ പരോക്ഷമായി പ്ലാനിന്റെ ചെലവ് വർധിക്കുന്നു.

153 രൂപയുടെ റീച്ചാർജ് പ്ലാനിന്റെ വാലിഡിറ്റി BSNL കുറച്ചു

റീച്ചാർജ് വിലയിൽ മാറ്റം വരാത്തതിനാൽ വരിക്കാർ ഇത് ശ്രദ്ധിക്കുന്നില്ല, ശ്രദ്ധിച്ചാലും കാര്യമാക്കുകയുമില്ല. ഇലയ്ക്കും മുള്ളിനും വലിയ കേടില്ലാത്ത വിധത്തിലുള്ള പരിഷ്കരണമാണ് വാലിഡിറ്റി കുറയ്ക്കലിലൂടെ ബിഎസ്എൻഎൽ ചെയ്യുന്നത്. ഇപ്പോൾ 153 രൂപയുടെ പ്ലാനിലും വാലിഡിറ്റി പരിഷ്കരണത്തിലൂടെ വളരെ നിസാരമായ നിരക്ക് വർധന മാത്രമാണ് ഉണ്ടായിരിക്കുന്നത്.

153 രൂപയുടെ പ്ലാനിൽ വരുത്തിയ മാറ്റം

ബിഎസ്എൻഎൽ 153 രൂപ പ്രീപെയ്ഡ് പ്ലാൻ മുൻപ് 26 ദിവസ വാലിഡിറ്റിയിൽ ആണ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തിരുന്നത്. എന്നാലിപ്പോൾ ഇതിന്റെ വാലിഡിറ്റിയിൽ ഒരു ദിവസം കട്ട് ചെയ്തിരിക്കുന്നു. ഇപ്പോൾ 25 ദിവസ വാലിഡിറ്റിയിലാണ് 153 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ ലഭ്യമാകുക.

153 രൂപയുടെ പ്ലാനിലെ പുതിയ ആനുകൂല്യങ്ങൾ

പ്ലാൻ പരിഷ്കരണത്തിന് ശേഷം 153 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ 25 ദിവസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ്, 100 എസ്എംഎസ്, ദിവസം 1ജിബി ഡാറ്റ വീതം ആകെ 25ജിബി ഡാറ്റ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിന്റെ പ്രതിദിന ചെലവ് ഇപ്പോൾ 6 രൂപ 12 ​പൈസയാണ്. നേരത്തെ ഇത് 5.88 രൂപയായിരുന്നു.

153 രൂപയുടെ റീച്ചാർജ് പ്ലാനിന്റെ വാലിഡിറ്റി BSNL കുറച്ചു

അ‌ടുത്തിടെ ചില പ്ലാനുകളിൽ ബിഎസ്എൻഎൽ വരുത്തിയ മറ്റ് മാറ്റങ്ങൾ

147 രൂപയുടെ പ്ലാൻ വാലിഡിറ്റി 30 ദിവസം ഉണ്ടായിരുന്നത് ഇപ്പോൾ 25 ദിവസമാക്കി കുറച്ചു. 99 രൂപയുടെ പ്രീപെയ്ഡ് റീച്ചാർജ് പ്ലാനിന്റെ വാലിഡിറ്റി 17ൽ നിന്ന് 15 ദിവസമായി കുറച്ചു. 197 രൂപ പ്രീപെയ്ഡ് പ്ലാൻ 70 ദിവസ വാലിഡിറ്റി നേരത്തെ വാഗ്ദാനം ചെയ്തിരുന്നു, എന്നാലിപ്പോൾ 54 ദിവസമാണ് വാലിഡിറ്റി. 107 രൂപ പ്ലാൻ 35 ദിവസ വാലിഡിറ്റി നൽകിയിരുന്നു, ഇപ്പോൾ ഇത് വെറും 28 ദിവസമാണ്.

More from GizBot

Best Mobiles in India

English summary
BSNL has reduced the validity of its Rs 153 recharge plan. The BSNL Rs 153 prepaid plan earlier offered benefits for a validity of 26 days. But now its validity has been cut by one day. Now the benefits of the Rs 153 BSNL prepaid plan will be available for a validity of 25 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X