Home
Recharge plans

ബിഎസ്എൻഎല്ലിന്റെ 'കൊലച്ചതി'! 107 രൂപയുടെ റീച്ചാർജ് പ്ലാനിന്റെ വാലിഡിറ്റി കുറച്ചു

സാധാരണക്കാരായ വരിക്കാരെ ഞെട്ടിച്ചുകൊണ്ട് ബിഎസ്എൻഎൽ (BSNL) തങ്ങളുടെ ഏറെ പ്രശസ്തവും ജനപ്രിയവുമായ 107 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി ​വെട്ടിക്കുറച്ചിരിക്കുന്നു. ബിഎസ്എൻഎല്ലിന്റെ എൻട്രിലെവൽ പ്രീപെയ്ഡ് പ്ലാൻ എന്ന് വിശേഷിപ്പിക്കുന്ന 107 രൂപ പ്രീപെയ്ഡ് പ്ലാൻ 35 ദിവസ വാലിഡിറ്റിയിലാണ് സേവനങ്ങൾ ലഭ്യമാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ ഇത് വെറും 28 ദിവസ വാലിഡിറ്റിയിലേക്ക് ചുരുക്കിയിരിക്കുന്നു. അ‌തായത് 7 ദിവസത്തെ വാലിഡിറ്റി വെട്ടിക്കുറയ്ക്കപ്പെട്ടിരിക്കുന്നു. വാലിഡിറ്റി നിലനിർത്താനും അ‌ത്യാവശ്യം കോളിങ് നടത്താനും അ‌നുയോജ്യമായ ചെലവ് കുറഞ്ഞ പ്ലാൻ എന്നതായിരുന്നു ഈ പ്ലാനിന്റെ പ്രസക്തി.

വാലിഡിറ്റി വെട്ടിക്കുറച്ചതോടെ യഥാർഥത്തിൽ ഈ പ്ലാനിന്റെ ചെലവ് കൂടുകയാണ് ചെയ്തിരിക്കുന്നത്. 35 ദിവസ വാലിഡിറ്റി ലഭ്യമായിരുന്നപ്പോൾ ഇതിന്റെ പ്രതിദിന ചെലവ് വെറും 3 രൂപ 05 ​പൈസയായിരുന്നു. എന്നാൽ 28 ദിവസമായി വാലിഡിറ്റി കുറച്ചതോടെ പ്രതിദിന ചെലവ് 3 രൂപ 82 ​പൈസയായി ഉയർന്നിട്ടുണ്ട്.

ബിഎസ്എൻഎല്ലിന്റെ 107 രൂപയുടെ റീച്ചാർജ് പ്ലാനിന്റെ വാലിഡിറ്റി കുറച്ചു

വാലിഡിറ്റി കുറച്ചെങ്കിലും ഇതിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങളിൽ മാറ്റം വരുത്തിയിട്ടില്ല. 107 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ പ്ലാൻ പരിഷ്കരണത്തിന് ശേഷം ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: ആകെ 3ജിബി ഡാറ്റ, 200 മിനിറ്റ് സൗജന്യ വോയ്‌സ് കോളിംഗ്, 28 ദിവസ വാലിഡിറ്റി എന്നിവയാണ് ഇനി ഇതിൽ ലഭിക്കുക.

നിശ്ചിത 3ജിബി ഡാറ്റ ഉപയോഗിച്ചതിന് ശേഷം വേഗത 40 കെബിപിഎസായി കുറയുന്നു. ഒരു മാസത്തിൽ തന്നെ രണ്ട് തവണ റീച്ചാർജ് ചെയ്യാൻ ഉപയോക്താക്കളെ നിർബന്ധിതരാക്കുന്ന സ്വകാര്യ ടെലിക്കോം കമ്പനികളുടെ 28 ദിവസ വാലിഡിറ്റി തന്ത്രത്തിലേക്ക് ബിഎസ്എൻഎല്ലും ചുവട് മാറിയതാണോ എന്ന് കരുതേണ്ടിയിരിക്കുന്നു.

ബിഎസ്എൻഎല്ലിന്റെ 107 രൂപയുടെ റീച്ചാർജ് പ്ലാനിന്റെ വാലിഡിറ്റി കുറച്ചു

അ‌തേസമയം വാലിഡിറ്റി കുറച്ചു എങ്കിലും ഇപ്പോഴും ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന പ്രതിമാസ എൻട്രിലെവൽ പ്രീപെയ്ഡ് പ്ലാൻ എന്ന് പറയാവുന്നത് ബിഎസ്എൻഎല്ലിന്റെ 107 രൂപ പ്ലാൻ തന്നെയാണ്. വിഐക്ക് 99 രൂപയുടെ പ്ലാൻ ഉണ്ടെങ്കിലും അ‌ത് 15 ദിവസ വാലിഡിറ്റിയിലാണ് ലഭ്യമാകുക.

അ‌തേസമയം ധാരാളം ഡാറ്റ ഉപയോഗിക്കുന്ന ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് സന്തോഷം നൽകുന്ന ഒരു പ്രഖ്യാപനവും ബിഎസ്എൻഎൽ നടത്തിയിട്ടുണ്ട്. ഫ്ലാഷ് സെയിലിന്റെ ഭാഗമായി 400 രൂപയ്ക്ക് 400ജിബി ഡാറ്റ 40 ദിവസത്തേക്ക് ലഭ്യമാക്കുന്ന ഓഫർ ജൂ​ലൈ 7 വരെ നീട്ടി എന്നതാണ് അ‌ത്. നേരത്തെ ഇത് ജൂ​ലൈ 1 വരെ മാത്രമേ ലഭ്യമാകൂ എന്നാണ് അ‌റിയിച്ചിരുന്നത്.

ബിഎസ്എൻഎൽ 4ജി വ്യാപനം അ‌തിവേഗം പുരോഗമിക്കുന്നുണ്ട് എന്നതും പ്രതീക്ഷയ്ക്ക് വക നൽകുന്ന കാര്യമാണ്. ഇതിനകം 90000 4ജി ടവറുകൾ ബിഎസ്എൻഎൽ സ്വന്തമാക്കി. അ‌തിന്റെ ആഘോഷമെന്ന നിലയിലാണ് ഇപ്പോൾ ഫ്ലാഷ്​ സെയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ​ഹൈദരാബാദിൽ ബിഎസ്എൻഎൽ തങ്ങളുടെ 5ജി FWA സേവനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്.

ബിഎസ്എൻഎല്ലിന്റെ 107 രൂപയുടെ റീച്ചാർജ് പ്ലാനിന്റെ വാലിഡിറ്റി കുറച്ചു

സെപ്റ്റംബറോടെ ഡൽഹിയിൽ 5ജി ആരംഭിച്ചുകൊണ്ട് മൊ​ബൈൽ ഉപയോക്താക്കൾക്കായുള്ള ബിഎസ്എൻഎൽ 5ജി വ്യാപനത്തിന് തുടക്കമാകും എന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. ഒരുലക്ഷം 4ജി ടവറുകൾ എന്ന നേട്ടം വരുംദിവസങ്ങളിൽ തന്നെ ബിഎസ്എൻഎൽ സ്വന്തമാക്കും. ഈ ഒരുലക്ഷം ടവറുകളുടെ പ്രവർത്തനം വിലയിരുത്തിയിട്ടാകും 5ജി വ്യാപനം ആരംഭിക്കുക.

എന്നാൽ 5ജി വ്യാപനത്തിന് ആവശ്യമായ നടപടികളെല്ലാം വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രധാന നഗരങ്ങളിലും നടക്കുന്നുണ്ട്. ബിടിഎസ് സ്ഥാപിക്കുന്നത് അ‌ടക്കം പുരോഗമിക്കുകയാണ്. ​കേരളത്തിൽ കൊല്ലത്തും ബിടിഎസ് സ്ഥാപിക്കുന്നുണ്ട് എന്നാണ് കഴിഞ്ഞ ദിവസം ഒരു ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ 5ജി വ്യാപനം സംബന്ധിച്ച പ്രതികരണത്തിൽ പറഞ്ഞത്. അ‌തിനാൽ ഡൽഹിക്ക് പിന്നാലെ 5ജി എത്തുന്ന നഗരങ്ങളിൽ കേരളത്തിൽ നിന്നുള്ള നഗരങ്ങളും പ്രതീക്ഷിക്കാം.

More from GizBot

Best Mobiles in India

English summary
BSNL has reduced the validity of its popular Rs 107 prepaid plan. BSNL's entry-level prepaid plan, the Rs 107 prepaid plan, used to offer 35 days of validity. But now it has been reduced to just 28 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X