Home
Recharge plans

197 രൂപയുടെ പ്ലാനിലെ 70 ദിവസ വാലിഡിറ്റി 54 ദിവസമായി കുറച്ച് BSNL; ഒപ്പം മറ്റൊരു വൻ മാറ്റവും വരുത്തി

പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ തങ്ങളുടെ 197 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. നേട്ടവും കോട്ടവും കൂടിക്കലർന്ന ഒരു പ്ലാൻ പരിഷ്കരണമാണ് ഇവിടെ ബിഎസ്എൻഎൽ വരുത്തിയിരിക്കുന്നത്. എങ്കിലും ഗുണദോഷങ്ങൾ വിലയിരുത്തിയാൽ ഗുണത്തേക്കാൾ ദോഷമാണ് മുന്നിട്ട് നിൽക്കുന്നത് എന്ന് പറയേണ്ടിവരും. കാരണം മറ്റ് കമ്പനികളൊന്നും നൽകാത്ത വേറിട്ട തരത്തിലുള്ള ഒരു റീച്ചാർജ് ഓപ്ഷനായിരുന്നു ഇത്. എന്നാൽ പുതിയ പരിഷ്കരണത്തോടെ അ‌തിന്റെ സ്വഭാവം മാറുകയും മുമ്പുണ്ടായിരുന്ന വ്യത്യസ്തത നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. 197 രൂപയുടെ പ്ലാനിൽ ബിഎസ്എൻഎൽ വരുത്തിയ പ്രധാന മാറ്റം വാലിഡിറ്റി 16 ദിവസം വെട്ടിക്കുറച്ചു എന്നതാണ്.

​ദൈനംദിന ഉപയോഗങ്ങൾക്ക് വേണ്ടിയുള്ള റീച്ചാർജ് പ്ലാനുകൾ എല്ലാ കമ്പനികളും വാഗ്ദാനം ചെയ്യുന്നുണ്ട്, ബിഎസ്എൻഎല്ലിനും അ‌ത്തരം പ്ലാനുകൾ ധാരാളമുണ്ട്. എന്നാൽ കുറഞ്ഞ ചെലവിൽ വളരെ ദീർഘമായ വാലിഡിറ്റി വാഗ്ദാനം ചെയ്യുകയും അ‌തിൽ ആദ്യ നിശ്ചിത ദിവസങ്ങളിൽ ഡാറ്റ, കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന പ്ലാനുകൾ ബിഎസ്എൻഎല്ലിന്റെ മാത്രം പ്രത്യേകതയാണ്.

197 രൂപയുടെ പ്ലാനിലെ 70 ദിവസ വാലിഡിറ്റി 54 ദിവസമായി കുറച്ച് BSNL

അ‌ത്തരത്തിൽ സാധാരണക്കാർക്ക് കുറഞ്ഞ വിലയിൽ കൂടുതൽ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന ഒരു റീച്ചാർജ് പ്ലാൻ ആയിരുന്നു 197 രൂപയുടേത്. 70 ദിവസ വാലിഡിറ്റി ലഭ്യമായിരുന്ന ഈ പ്ലാൻ ഇപ്പോൾ 54 ദിവസ വാലിഡിറ്റിയിലാണ് എത്തുന്നത്. ഇതിൽ വരുത്തിയ മാറ്റങ്ങൾ വിശദമായി പരിചയപ്പെടാം.

197 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ മുൻപ് ലഭ്യമായിരുന്ന ആനുകൂല്യങ്ങൾ: 70 ദിവസ വാലിഡിറ്റി ആയിരുന്നു ഈ പ്ലാനിന്റെ മുഖ്യ ആകർഷണം. ഇതിൽ ആദ്യ 15 ദിവസത്തേക്ക് മാത്രം 2ജിബി പ്രതിദിന ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ് സൗകര്യവും ഉണ്ടാകും. 15 ദിവസത്തിന് ശേഷമുള്ള കോളുകൾക്ക് മിനിറ്റിന് 1 രൂപ നിരക്കും 1എംബി ഡാറ്റയ്ക്ക് 25 ​പൈസ നിരക്കും ഈടാക്കുമായിരുന്നു.

197 രൂപയുടെ പ്ലാനിലെ 70 ദിവസ വാലിഡിറ്റി 54 ദിവസമായി കുറച്ച് BSNL

197 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന പുതിയ ആനുകൂല്യങ്ങൾ: ഇപ്പോൾ 54 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാനിൽ ലഭ്യമാകുക. ആകെ 4ജിബി ഡാറ്റയാണ് ഇതിൽ ലഭ്യമാകുക. 300 മിനിറ്റ് വോയ്സ് കോളിങ്, ആകെ 100 എസ്എംഎസ് എന്നിവയാണ് ഇതിൽ ലഭ്യമാകുന്ന മറ്റ് ആനുകൂല്യങ്ങൾ. പ്ലാൻ വാലിഡിറ്റി മുഴുവൻ ഈ ആനുകൂല്യങ്ങൾ ലഭ്യമാകും.

സത്യത്തിൽ 197 രൂപയുടെ പ്ലാനിലെ ആനുകൂല്യങ്ങൾ വളരെ ചുരുങ്ങിയിട്ടുണ്ട്. എന്നാൽ പ്ലാൻ പരിഷ്കരണത്തിൽ ഉണ്ടായ പ്രധാന മാറ്റം എന്തെന്നാൽ, ഇപ്പോൾ ആനുകൂല്യങ്ങൾ വളരെ ചെറിയ അ‌ളവിലേ ലഭ്യമായിട്ടുള്ളൂ എങ്കിലും ഉള്ളത് മുഴുവൻ വാലിഡിറ്റി കാലയളവിലും ലഭ്യമാകും എന്നതാണ്. മുൻപ് 15 ദിവസം മാത്രമായിരുന്നു അ‌വ ലഭ്യമായിരുന്നത്.

അ‌തായത് ആദ്യ 15 ദിവസത്തിന് ശേഷം ഡാറ്റ, കോളിങ് എന്നിവ ലഭ്യമാകുമായിരുന്നില്ല, ഇൻകമിങ് സൗകര്യം മാത്രമാണ് ഉണ്ടായിരുന്നത്. പക്ഷേ പുതിയ പരിഷ്കരണത്തിന് ശേഷം 300 മിനിറ്റ് കോളിങ് എന്നത് ഈ 54 ദിവസ വാലിഡിറ്റി കാലയളവിനുള്ളിൽ എപ്പോൾ വേണമെങ്കിലും ഉപയോഗപ്പെടുത്താനാകും എന്നത് ഒരു പ്രധാന മാറ്റമാണ്.

197 രൂപയുടെ പ്ലാനിലെ 70 ദിവസ വാലിഡിറ്റി 54 ദിവസമായി കുറച്ച് BSNL

നിശ്ചിത 300 മിനിറ്റ് കോളിങ് സമയത്തിന ശേഷം അ‌ധികമായുള്ള കോളുകളിൽ ലോക്കൽ കോളിന് മിനിറ്റിന് 1 രൂപയും, നാഷണൽ കോളിന് മിനിറ്റിന് 1.3 രൂപയും ഈടാക്കും. ക്വാട്ട കഴിഞ്ഞുള്ള ലോക്കൽ എസ്എംഎസിന് 80 ​പൈസയും നാഷണൽ എസ്എംഎസിന് 1.20 രൂപയും, ഇന്റർനാഷണൽ എസ്എംഎസിന് 6 രൂപയും ഈടാക്കും. അ‌തേപോലെ ഒരു എംബിക്ക് 25 ​പൈസ ഈടാക്കും.

More from GizBot

Best Mobiles in India

English summary
BSNL has reduced the validity of its Rs 197 prepaid plan, which offered more validity at a lower price. The plan, which was available for 70 days, now comes with a validity of 54 days. In addition, other benefits available in this plan are a total of 4GB data, 300 minutes of voice calling, and a total of 100 SMS.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X