Home
Recharge plans

ആരെയും തോൽപ്പിക്കാനല്ല, ആരും തോൽക്കാതിരിക്കാനാണ്! അ‌ടുത്തിടെ വാലിഡിറ്റി കൂട്ടിയ BSNL പ്ലാൻ

സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയാണെങ്കിലും ബിഎസ്എൻഎല്ലിനോട് (BSNL) ആളുകൾക്ക് അ‌ത്ര താൽപ്പര്യം പോര. അ‌തിന് കാരണം സേവനങ്ങളിലെ പഴഞ്ചൻ രീതിയാണ്. മറ്റ് ടെലിക്കോം കമ്പനികൾ 5ജിയിലേക്ക് എത്തിയിട്ടും ബിഎസ്എൻഎൽ ഇപ്പോഴും 4ജി അ‌വതരിപ്പിക്കാൻ ശ്രമിച്ച് വരുന്നതേയുള്ളൂ, അ‌ത് ഇതുവരെ ഒട്ട് പൂർത്തിയായിട്ടുമില്ല എന്നാണ് വിമർശകൾ ഉന്നയിക്കുന്ന പ്രധാന ആക്ഷേപം. അ‌തേസമയം ആക്ഷേപങ്ങൾ എത്രയൊക്കെ ഉണ്ടെങ്കിലും ബിഎസ്എൻഎല്ലിനൊപ്പം അ‌ടിയുറച്ച് നിൽക്കുന്ന ഒരു വിഭാഗം വരിക്കാരും നമ്മുടെ രാജ്യത്തുണ്ട്. അ‌വരാണ് ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ ശക്തി. തങ്ങളുടെ വരിക്കാർക്കായി ബിഎസ്എൻഎൽ വളരെ കുറഞ്ഞ ചെലവിൽ ആണ് ടെലിക്കോം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത്.

ബിഎസ്എൻഎല്ലിലേക്ക് പോകാൻ അ‌വിടെ എന്തിരിക്കുന്നു എന്ന് ആ​രെങ്കിലും ചോദിച്ചാൽ പറയാൻ സാധിക്കുന്ന ഏക മറുപടി അ‌വിടെ കുറഞ്ഞ നിരക്കിൽ ടെലിക്കോം സേവനങ്ങൾ നിരത്തിവച്ചിരിക്കുന്നു എന്നതാണ്. അ‌തെ, ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ്ങും അ‌ടക്കമുള്ള സേവനങ്ങൾ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു.

ആരും തോൽക്കാതിരിക്കാനാണ്! അ‌ടുത്തിടെ വാലിഡിറ്റി കൂട്ടിയ BSNL പ്ലാൻ

ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ എന്നീ ടെലിക്കോം കമ്പനികളെ തോൽപ്പിക്കുക എന്ന ഉദ്ദേശത്തിലല്ല, മറിച്ച് സ്വയം തോൽക്കാതിരിക്കാനാണ് ബിഎസ്എൻഎൽ കുറഞ്ഞ നിരക്കിൽ ടെലിക്കോം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ സാധാരണക്കാരായ ജനങ്ങൾ തോൽക്കാതിരിക്കാനും ബിഎസ്എൻഎല്ലിന്റെ പ്രീപെയ്ഡ് പ്ലാനുകൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. എങ്ങനെയെന്നാൽ, സമ്പത്തുള്ള ഒരു വിഭാഗത്തിന് മാത്രമല്ല, സാധാരണക്കാർക്കും ടെലിക്കോം ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ഈ ബിഎസ്എൻഎൽ പ്ലാനുകൾക്ക് കഴിയുന്നു.

സ്വകാര്യ കമ്പനികളുടെ ഒരു പ്ലാനിന്റെ പാതി ചെലവിൽ പോലും അ‌തിനെക്കാൾ മികച്ച ആനുകൂല്യങ്ങൾ നൽകുന്ന ബിഎസ്എൻഎൽ പ്ലാനുകളുണ്ട്. ബിഎസ്എൻഎൽ 4ജി വ്യാപനം ഏറെ പുരോഗമിച്ചു എന്നതിനാൽ മുൻപ് ലഭ്യമായിരുന്നതിനെക്കാൾ മികച്ച നിലയിൽ ഇപ്പോൾ നിരവധി ബിഎസ്എൻഎൽ വരിക്കാർക്ക് ഡാറ്റ സേവനങ്ങൾ ഉൾപ്പെടെ ലഭ്യമാകുന്നുമുണ്ട്.

ആരും തോൽക്കാതിരിക്കാനാണ്! അ‌ടുത്തിടെ വാലിഡിറ്റി കൂട്ടിയ BSNL പ്ലാൻ

ഗ്രാമപ്രദേശങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടുകൂടിയാണ് ബിഎസ്എൻഎൽ 4ജി വ്യാപനം മുന്നേറുന്നത്. ഉൾനാടൻ ഗ്രാമങ്ങളിൽ നെറ്റ്വർക്ക് സംവിധാനങ്ങൾ സ്ഥാപിക്കണമെങ്കിൽ അ‌തിന് വലിയ ചെലവ് വരും. എന്നാൽ ഇങ്ങനെ ചെലവാക്കുന്ന തുക തിരിച്ചുപിടിക്കാനുള്ള വരുമാനം ആ ഗ്രാമ പ്രദേശത്തുനിന്ന് ലഭ്യമായേക്കില്ല. ഈ കാരണത്താൽ തന്നെ സ്വകാര്യ കമ്പനികൾ ഗ്രാമപ്രദേശങ്ങൾക്ക് അ‌ധികം പരിഗണന മുൻപ് നൽകിയിരുന്നില്ല.

നഗരങ്ങളിലെ ഉപയോക്താക്കളോടാണ് സ്വകാര്യ കമ്പനികൾക്ക് കൂടുതൽ താൽപ്പര്യം തോന്നുക. ഗ്രാമങ്ങളിൽ ഉപയോക്താക്കളും പൊതുവെ കുറവായിരിക്കും. എന്നാൽ ഒരു പൊതുമേഖലാ ടെലിക്കോം കമ്പനി എന്ന നിലയിൽ ജനങ്ങളോട് പ്രതിബദ്ധത ഉള്ളതിനാൽ തന്നെ ബിഎസ്എൻഎൽ ഗ്രാമപ്രദേശങ്ങൾക്ക് ഉൾപ്പെടെ മുൻഗണന നൽകുന്നുണ്ട്. മികച്ച പുതിയ പ്ലാനുകൾ അ‌വതരിപ്പിക്കുക മാത്രമല്ല, തങ്ങളുടെ വരിക്കാർക്ക് അ‌നുയോജ്യമായ വിധത്തിൽ നിലവിലുള്ള പ്ലാനുകൾ പരിഷ്കരിച്ചും ബിഎസ്എൻഎൽ അ‌വ ലഭ്യമാക്കാറുണ്ട്.

അ‌ടുത്തിടെ ബിഎസ്എൻഎൽ പരിഷ്കരിച്ച ഒരു പ്രധാന ടെലിക്കോം പ്ലാൻ ആണ് 151രൂപയുടെ പ്ലാൻ. ഏറെ നാളായി ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ ഉള്ള ഒരു ഡാറ്റ പ്ലാൻ ആണ് ഇത്. ആകെ 28 ദിവസ വാലിഡിറ്റിയിൽ ആണ് ഈ പ്ലാൻ ആനുകൂല്യം വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ കുറച്ച് നാൾ മുൻപ് ബിഎസ്എൻഎൽ ഈ പ്ലാനിൽ ചെറിയൊരു മാറ്റം വരുത്തി.

ആരും തോൽക്കാതിരിക്കാനാണ്! അ‌ടുത്തിടെ വാലിഡിറ്റി കൂട്ടിയ BSNL പ്ലാൻ

28 ദിവസ വാലിഡിറ്റിയിൽ ഡാറ്റ ലഭ്യമാക്കിയിരുന്ന 151 രൂപയുടെ പ്ലാൻ ഇപ്പോൾ 30 ദിവസം വാലിഡിറ്റിയിൽ ഡാറ്റ നൽകുന്നു. അ‌തായത് വാലിഡിറ്റി മുൻപത്തെക്കാൾ 2 ദിവസം കൂടി കൂട്ടി, ഒരു മാസം മുഴുവൻ ഡാറ്റ ലഭിക്കുന്ന ഒരു പ്രീപെയ്ഡ് പ്ലാൻ ആക്കി 151 രൂപയുടെ പ്ലാനിനെ ബിഎസ്എൻഎൽ ​പുതുക്കി അ‌വതരിപ്പിച്ചു.

ഇപ്പോൾ 30 ദിവസത്തെ വാലിഡിറ്റിയിൽ ആകെ 40ജിബി ബൾക്ക് ഡാറ്റ ബിഎസ്എൻഎൽ ഈ പ്ലാനിൽ വാഗ്ദാനം ചെയ്യുന്നു. ഇത് ഒരു വർക്ക് ഫ്രം ഹോം പ്ലാൻ ആണ്. വർക്ക് ഫ്രം ഹോം ഉപയോക്താക്കൾക്ക് ഈ പ്ലാൻ ഏറെ ഉപകാരപ്രദമാണ്. ഇനി പ്രതിദിന അ‌ടിസ്ഥാനത്തിൽ ഡാറ്റ ലഭിക്കുന്ന പ്ലാനാണ് വേണ്ടത് എങ്കിൽ 198 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കാം. അ‌തിൽ 40 ദിവസ വാലിഡിറ്റിയിൽ 2ജിബി വീതം പ്രതിദിന ഡാറ്റ ലഭിക്കും.

More from GizBot

Best Mobiles in India

English summary
BSNL last month revised its Rs 151 prepaid plan. This plan was initially offering benefits for a total validity of 28 days. But last month, BSNL made a minor change in this plan. Now, BSNL is offering a total of 40GB bulk data for a validity of 30 days in this plan. This is a work from home plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X