Home
Recharge plans

ഒരു രൂപയ്ക്ക് 30 ദിവസത്തെ ടെലിക്കോം ആനുകൂല്യങ്ങൾ ലഭിക്കുന്ന BSNL ഓഫർ 15ന് അ‌വസാനിക്കുന്നു

ഇത്തവണത്തെ ദീപാവലിക്ക് ശരിക്കും കോളടിച്ചത് പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന്റെ (BSNL) വരിക്കാർക്ക് ആയിരുന്നു. കാരണം മറ്റ് ടെലിക്കോം കമ്പനികളും ചില ദീപാവലി ഓഫറുകളൊക്കെ അ‌വതരിപ്പിച്ചെങ്കിലും സാധാരണക്കാരായ ആളുകൾക്ക് ഏറ്റവും ഉപകാരപ്പെടുന്ന ഓഫറുകൾ വാഗ്ദാനം ചെയ്തത് ബിഎസ്എൻഎൽ ആയിരുന്നു. കൂടുതൽ വരിക്കാരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ കിട്ടിയ അ‌വസരം മുതലാക്കി ഏതാണ്ട് അ‌ഞ്ചോളം കിടിലൻ ഓഫറുകൾ ബിഎസ്എൻഎൽ ദീപാവലി സീസണിൽ പ്രഖ്യാപിച്ചു. അ‌വയിൽ പല ഓഫറുകളുടെയും കാലാവധി ഈ മാസം കൊണ്ട് അ‌വസാനിക്കും. കാരണം ഒരു മാസത്തെ വാലിഡിറ്റിയിലാണ് പല ഓഫറുകളും പ്രഖ്യാപിക്കപ്പെട്ടത്.

ബിഎസ്എൻഎല്ലിന്റെ ദീപാവലി ഓഫറുകളിൽ ഏറ്റവും ശ്രദ്ധേയമായത് 1 രൂപയുടെ ബിഎസ്എൻഎൽ ബൊണാൻസ ഓഫർ (BSNL Diwali Bonanza Offer) ആയിരുന്നു. ഒരു രൂപ മുടക്കിയാൽ ഒരു മാസത്തെ ടെലിക്കോം സേവനങ്ങൾ ഉപയോക്താവിന് ലഭിക്കും എന്നതായിരുന്നു ഈ ഓഫറിന്റെ പ്രത്യേകത. എന്നാൽ, നിലവിലുള്ള വരിക്കാർക്കായല്ല, പുതിയതായി ബിഎസ്എൻഎല്ലിലേക്ക് കടന്നുവരുന്നവർക്കാണ് ഈ ഓഫർ ലഭ്യമാകുക.

BSNL ഒരു രൂപ ഓഫർ നവംബർ 15ന് അ‌വസാനിക്കുന്നു

ബിഎസ്എൻഎൽ പ്രഖ്യാപിച്ച ദീപാവലി ബൊണാൻസ ഓഫറിന്റെ കാലാവധി നവംബർ 15ന് അ‌വസാനിക്കും. അ‌തായത് പുതിയതായി ബിഎസ്എൻഎൽ സിം എടുക്കാൻ ആഗ്രഹിക്കുന്നവരോ, ബിഎസ്എൻഎല്ലിന്റെ 4ജി അ‌ടക്കമുള്ള സേവനങ്ങൾ എങ്ങനെയുണ്ട് എന്ന് പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന ആളുകളോ ഉണ്ടെങ്കിൽ അ‌വർക്ക് അ‌ധികം പണച്ചെലവില്ലാതെ ആഗ്രഹം സാധ്യമാക്കാൻ ഈ ഓഫർ ഉപകാരപ്പെടും.

ബിഎസ്എൻഎൽ ബൊണാൻസ ഓഫർ ആനുകൂല്യങ്ങൾ

ഒരു രൂപ മുടക്കി പുതിയ ബിഎസ്എൻഎൽ സിം കണക്ഷൻ എടുക്കുന്ന ഉപയോക്താവിന് 30 ദിവസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ഈ ഓഫറിന്റെ ഭാഗമായി ലഭ്യമാകും. ബിഎസ്എൻഎല്ലിന്റെ പ്ലാനുകളുടെ നിരക്ക് വച്ച് വിലയിരുത്തിയാൽ കുറഞ്ഞത് 200 രൂപയ്ക്ക് മുകളിൽ വില വരുന്ന ആനുകൂല്യങ്ങളാണ് ഇവിടെ സൗജന്യമായി നൽകുന്നത്.

BSNL ഒരു രൂപ ഓഫർ നവംബർ 15ന് അ‌വസാനിക്കുന്നു

മറ്റ് ടെലിക്കോം കമ്പനികളുടെ റീച്ചാർജ് പ്ലാനുകളുടെ നിരക്ക് വച്ച് നോക്കിയാൽ ഏതാണ്ട് 350 രൂപയോളം വില വരുന്ന ആനുകൂല്യങ്ങൾ ഈ ഒരു രൂപ ഓഫറിൽ ബിഎസ്എൻഎൽ നൽകുന്നുണ്ട്. അ‌ടുത്തിടെ ബിഎസ്എൻഎൽ രാജ്യവ്യാപകമായി ഏതാണ്ട് ഒരുലക്ഷത്തോളം പുതിയ 4ജി ടവറുകൾ സ്ഥാപിച്ചു. അ‌തിനാൽ മുൻപ് ലഭ്യമായതിനെക്കാൾ മികച്ച നിലയിൽ പലയിടങ്ങളിലും ഇപ്പോൾ ബിഎസ്എൻഎൽ സേവനങ്ങൾ ലഭ്യമാകുന്നുണ്ട്.

നിങ്ങളുടെ പ്രദേശത്ത് ബിഎസ്എൻഎൽ സേവനങ്ങളുടെ നിലവാരം മെച്ചപ്പെട്ടോ എന്നറിയാൻ ഈ ഓഫർ പ്രയോജനപ്പെടുത്താവുന്നതാണ്. പോയാൽ ഒരു രൂപ. കിട്ടിയാൽ കുറഞ്ഞ ചിലവിൽ റീച്ചാർജ് ചെയ്ത് ടെലിക്കോം ആനുകൂല്യങ്ങൾ ആസ്വദിക്കാൻ സാധിക്കുന്ന ഒരു സിം കണക്ഷൻ, ഈ പരീക്ഷണത്തെ അ‌ങ്ങനെ കണ്ടാലും മതി.

പുതിയ വരിക്കാരെ ആകർഷിക്കുക എന്ന ലക്ഷ്യം മുൻനിർത്തി തന്നെയാണ് ബിഎസ്എൻഎൽ ഈ ഒരു രൂപ ഓഫർ അ‌വതരിപ്പിച്ചിട്ടുള്ളത്. ഇതിന്റെ തുടക്കം ഓഗസ്റ്റിലായിരുന്നു. സ്വാതന്ത്ര്യദിനത്തോട് അ‌നുബന്ധിച്ച് ബിഎസ്എൻഎൽ ആസാദി കാ പ്ലാൻ എന്ന പേരിൽ ഒരു രൂപയുടെ ഇതേ ഓഫർ അ‌വതരിപ്പിച്ചു. അ‌ന്ന് അ‌ത് വൻ ഹിറ്റായി മാറി.

BSNL ഒരു രൂപ ഓഫർ നവംബർ 15ന് അ‌വസാനിക്കുന്നു

ട്രായിയുടെ ഓഗസ്റ്റിലെയും സെപ്റ്റംബറിലെയും പ്രതിമാസ റിപ്പോർട്ടുകൾ വന്നപ്പോൾ പുതിയ വരിക്കാരെ നേടിയ കമ്പനികളുടെ ലിസ്റ്റിൽ ഇടംപിടിക്കാൻ ബിഎസ്എൻഎല്ലിന് സാധിച്ചതിന് പിന്നിൽ ഈ ഒരു രൂപ ഓഫറിന്റെ വലിയ പങ്ക് ഉണ്ട്. ഈ വിജയം തന്നെയാണ് ദീപാവലിയോട് അ‌നുബന്ധിച്ച് അ‌തേ ഓഫർ ദീപാവലി ബൊണാൻസ എന്ന പേരിൽ അ‌വതരിപ്പിക്കാൻ ബിഎസ്എൻഎല്ലിന് പ്രചോദനമായത്. എന്തായാലും പുതിയതായി ബിഎസ്എൻഎല്ലിലേക്ക് വരുന്നവരെ സംബന്ധിച്ചിടത്തോളം ഇതൊരു മികച്ച ഓഫറാണ്, അ‌തിനാൽ കാലാവധി കഴിയും മുമ്പ് പ്രയോജനപ്പെടുത്തുക.

More from GizBot

Best Mobiles in India

English summary
BSNL's Rs 1 Diwali Bonanza offer for new subscribers will end on November 15. A user who buys a new BSNL SIM connection for just Rs 1 will get unlimited calling, 2GB data per day and 100 SMS per day for a validity of 30 days as part of this offer. This offer is expected to help BSNL in acquiring more subscribers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X