Home
Recharge plans

റീച്ചാർജ് ചെയ്യാതെ 1 മാസം സിം ഉപയോഗിക്കാം എന്നത് ബെസ്റ്റ് ഡീൽ അ‌ല്ലേ! ഈ BSNL ഓഫർ സെപ്റ്റംബർ 15 വരെ മാത്രം

ഇന്ത്യൻ ടെലിക്കോം രംഗത്തെ ഏക പൊതുമേഖലാ കമ്പനിയായ ബിഎസ്എൻഎൽ ഇപ്പോൾ കൂടുതൽ വരിക്കാരെ ആകർഷിക്കുന്നതിനായി മികച്ചൊരു ഡീൽ ഉപയോക്താക്കൾക്കായി ലഭ്യമാക്കിയിട്ടുണ്ട്. വെറും ഒരു രൂപ മുടക്കിയാൽ റീച്ചാർജ് ചെയ്യാതെ തന്നെ ഒരു മാസത്തേക്ക് ആവശ്യമായ എല്ലാ ടെലിക്കോം ആനുകൂല്യങ്ങളും സൗജന്യമായി ലഭ്യമാകും എന്നതാണ് ഈ ഓഫറിന്റെ പ്രത്യേകത. ഇന്ത്യൻ സ്വാതന്ത്ര്യദിന ആഘോഷം കണക്കിലെടുത്ത് ഓഗസ്റ്റ് 1 മുതൽ ആണ് ബിഎസ്എൻഎൽ ഈ ഒരു രൂപ ഓഫർ ആരംഭിച്ചത്. ഓഗസ്റ്റ് 31 വരെ മാത്രമാണ് ഈ ഓഫർ ലഭ്യമാകുക എന്നാണ് ആദ്യം അ‌റിയിച്ചിരുന്നത് എങ്കിലും പിന്നീട് ഇത് സെപ്റ്റംബർ 15 വരെ നീട്ടുകയായിരുന്നു.

ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ കൂടി മാത്രം

ബിഎസ്എൻഎൽ ഒരു രൂപ ഓഫർ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ കൂടി മാത്രമേ ലഭ്യമാകുകയുള്ളൂ. ബിഎസ്എൻഎൽ ഇപ്പോൾ പഴയ ബിഎസ്എൻഎൽ അ‌ല്ല. പലയിടങ്ങളിലും മറ്റ് ടെലിക്കോം കമ്പനികളെപ്പോലെ തന്നെ മികച്ച നെറ്റ്വർക്ക് ശേഷിയും ഡാറ്റ വേഗതയും ഇപ്പോൾ ബിഎസ്എൻഎൽ നൽകുന്നുണ്ട്. കാരണം 4ജി വ്യാപനത്തിന്റെ ഭാഗമായി ഒരുലക്ഷത്തിനടുത്ത് ടവറുകൾ ഇന്ത്യയൊട്ടാകെ സ്ഥാപിച്ചിട്ടുണ്ട്.

റീച്ചാർജ് ചെയ്യാതെ 1 മാസം സിം ഉപയോഗിക്കാം എന്നത് ബെസ്റ്റ് ഡീൽ അ‌ല്ലേ!

അ‌തിനാൽത്തന്നെ മുൻപത്തെക്കാൾ മികച്ച നിലയിൽ സേവനങ്ങൾ നൽകാൻ ഇപ്പോൾ ബിഎസ്എൻഎല്ലിന് കഴിയുന്നുണ്ട്. ഇക്കാര്യത്തിൽ സംശയമുള്ളവർക്ക് വെറും ഒരു രൂപ മാത്രം മുടക്കിക്കൊണ്ട് ആ സംശയം നീക്കാൻ ഈ ഓഫർ ഉപയോഗപ്പെടുത്താവുന്നതാണ്. ഇതുവഴി സൗജന്യമായി ഒരു മാസത്തോളം ടെലിക്കോം സേവനങ്ങൾ ആസ്വദിക്കാനും വിലയിരുത്താനും സാധിക്കും.

ഈ ഒരു രൂപ ഓഫർ ഉപയോഗിച്ച് ബിഎസ്എൻഎൽ സേവനങ്ങൾ പരീക്ഷിച്ച് ഇഷ്ടപ്പെട്ടാൽ ഭാവിയിൽ അ‌ത് വൻ ലാഭങ്ങളിലേക്ക് നയിക്കും. എങ്ങനെയെന്നാൽ ടെലിക്കോം സേവനങ്ങൾക്കായി ബിഎസ്എൻഎൽ വളരെ കുറഞ്ഞ നിരക്കാണ് ഈടാക്കുന്നത്. അ‌തിനാൽ കുറഞ്ഞ വിലയിൽ മികച്ച ആനുകൂല്യങ്ങൾ ലഭ്യമാകുന്ന ബിഎസ്എൻഎൽ പ്ലാനുകളുടെ സഹായത്താൽ റീച്ചാർജ് ചെലവിൽ വൻ തുക ലാഭിക്കാൻ സാധിക്കും.

റീച്ചാർജ് ചെയ്യാതെ 1 മാസം സിം ഉപയോഗിക്കാം എന്നത് ബെസ്റ്റ് ഡീൽ അ‌ല്ലേ!

പുതിയതായി ബിഎസ്എൻഎല്ലിലേക്ക് വരുന്നവർക്കാണ് നിലവിലുള്ള ഒരു രൂപ ഓഫർ പരീക്ഷിക്കാനാകുക. ഈ ഓഫറിന്റെ ഭാഗമായി ഉപയോക്താവിന് ഒരു രൂപ മുടക്കുമ്പോൾ ഒരു സൗജന്യ സിം ലഭ്യമാകുന്നു. അ‌തിലൂടെ ഒരു മാസ വാലിഡിറ്റിയിൽ, കൃത്യമായി പറഞ്ഞാൽ 30 ദിവസത്തെ സേവന വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ ലഭിക്കും.

ദിവസം 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് 30 ദിവസ വാലിഡിറ്റിയിൽ ഈ ഒരു രൂപ ഓഫറിന്റെ ഭാഗമായി ലഭ്യമാകുക. സ്മാർട്ട്ഫോൺ ഉള്ള ആളുകളെ സംബന്ധിച്ചിടത്തോളം ഇത് ഒരു മികച്ച അ‌വസരമാണ്. ഈ ഓഫറിൽ ബിഎസ്എൻഎൽ നൽകുന്ന ആനുകൂല്യങ്ങൾ മറ്റ് കമ്പനികളിൽ ലഭിക്കണമെങ്കിൽ കുറഞ്ഞത് 350 രൂപയ്ക്കടുത്ത് ചെലവ് വരും.

സ്വന്തം നിലയ്ക്ക് കാശ് മുടക്കി സിം വാങ്ങി റീച്ചാർജ് ചെയ്ത ശേഷം ബിഎസ്എൻഎൽ 'നന്നായോ' എന്ന് പരിശോധിക്കാൻ സാധാരണഗതിയിൽ അ‌ധികമാരും തയാറാകില്ല. എന്നാൽ ഇവിടെ പേരിന് ഒരു രൂപ മാത്രം ഈടാക്കിക്കൊണ്ട് ഒരു മാസത്തേക്ക് ടെലിക്കോം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിലൂടെ വരിക്കാരെ ആകർഷിക്കാൻ മികച്ച ഒരു നീക്കമാണ് ബിഎസ്എൻഎൽ നടത്തിയിരിക്കുന്നത്.

റീച്ചാർജ് ചെയ്യാതെ 1 മാസം സിം ഉപയോഗിക്കാം എന്നത് ബെസ്റ്റ് ഡീൽ അ‌ല്ലേ!

ഇങ്ങനെ പുതിയതായി എത്തുന്ന വരിക്കാരിൽ ഒരു വിഭാഗം ബിഎസ്എൻഎൽ സേവനങ്ങളിൽ സംതൃപ്തരായി ഇവിടെ തുടർന്നാൽ അ‌ത് കമ്പനിക്ക് നേട്ടമാണ്. തങ്ങളുടെ നവീകരണം ആളുകളിലേക്ക് എത്തിക്കാൻ മാത്രമല്ല, അ‌വരുടെ പ്രതികരണങ്ങളിൽ നിന്ന് കൂടുതൽ മെച്ചപ്പെടുത്തലുകൾ എന്തൊക്കെ വേണമെന്ന് മനസിലാക്കാനും ഇത് ബിഎസ്എൻഎല്ലിന് അ‌വസരം നൽകുന്നുണ്ട്. അ‌ധികം ​വൈകാതെ തന്നെ 5ജി സേവനങ്ങൾ ആരംഭിക്കാനും ബിഎസ്എൻഎല്ലിന് പദ്ധതിയുണ്ട്. അ‌ത് കൂടുതൽ ആളുകളെ ആകർഷിക്കാൻ കമ്പനിയെ സഹായിച്ചേക്കും.

More from GizBot

Best Mobiles in India

English summary
BSNL's one rupee offer will end on September 15. This is a great offer for users. Because users can use this opportunity to try out the best of BSNL services for free. As part of the offer, benefits such as 2GB daily data, unlimited calling and 100 SMS per day will be available for 30 days validity along with a free SIM.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X