ഇത്രേം തങ്കപ്പെട്ട ഒരു റീച്ചാർജ് പ്ലാൻ വേറെയില്ല! BSNL എൻട്രിലെവൽ പ്ലാനിന്റെ മഹത്വങ്ങൾ അറിയണ്ടേ
ഇന്ത്യയിൽ കുറഞ്ഞ നിരക്കിൽ ടെലിക്കോം സേവനങ്ങൾ നൽകുന്നതിൽ പൊതുമേഖലാ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിനെ വെല്ലാൻ മറ്റാരുമില്ല. ബിഎസ്എൻഎല്ലിന്റെ എല്ലാ റീച്ചാർജ് പ്ലാനുകളും ഒന്നിനൊന്ന് മെച്ചമാണ്. ബിഎസ്എൻഎൽ ഒരു പ്ലാനിൽ നൽകുന്ന അതേ ആനുകൂല്യങ്ങൾ ലഭിക്കാൻ സ്വകാര്യ കമ്പനികളുടെ വരിക്കാർക്ക് വളരെ ഉയർന്ന വില നൽകേണ്ടി വരുന്ന നിരവധി ഉദാഹരണങ്ങൾ കാണാൻ കഴിയും. മികച്ച നിരവധി പ്ലാനുകൾ ഉണ്ടെങ്കിലും സാധാരണക്കാരായ ടെലിക്കോം വരിക്കാർക്ക് ലഭ്യമായിട്ടുള്ള ഏറ്റവും 'തങ്കപ്പെട്ട' ഒരു റീച്ചാർജ് പ്ലാൻ പറഞ്ഞാൽ 107 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിനെ ചൂണ്ടിക്കാണിക്കാനാകും.
എന്തുകൊണ്ട് 107 രൂപ പ്ലാൻ
107 രൂപയുടെ പ്ലാൻ നോക്കിയാൽ അതിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ വളരെ കുറവായിരിക്കും. അതിനെക്കാൾ മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ നിരവധി ബിഎസ്എൻഎല്ലിന്റെ പക്കൽ വേറെ കാണാനും സാധിക്കും. എന്നിട്ടും എന്തുകൊണ്ടാണ് പാവങ്ങളുടെ തങ്കപ്പെട്ട പ്ലാനായി 107 രൂപ പ്ലാനിനെ ഞങ്ങൾ തെരഞ്ഞെടുക്കുന്നത് എന്ന് ചോദിച്ചാൽ അതിന്റെ വില തന്നെയാണ് അതിന് കാരണം.

ഒരു മാസത്തിനടുത്ത് വാലിഡിറ്റി ഇത്രയും കുറഞ്ഞ വിലയിൽ വാഗ്ദാനം ചെയ്യുന്ന റീച്ചാർജ് പ്ലാൻ വേറെ കാണാനാകില്ല. സ്വകാര്യ കമ്പനികളുടെ ഒരു മാസത്തിനടുത്ത് വാലിഡിറ്റിയുള്ള എൻട്രിലെവൽ പ്രീപെയ്ഡ് പ്ലാനുകൾ പൊതുവെ 200 രൂപയ്ക്കടുത്ത് വിലയിലാണ് ലഭ്യമാകുക. എന്നാലിവിടെ വെറും 107 രൂപയ്ക്ക് ബിഎസ്എൻഎൽ ഒരു മാസത്തിനടുത്ത് വാലിഡിറ്റി നൽകുന്നു.
107 രൂപയുടെ പ്ലാൻ സാധാരണക്കാർക്ക് വേണ്ടിയുള്ളതാണ്. അതിൽ ആനുകൂല്യങ്ങൾ കുറവാണ് എന്ന് കരുതി ബിഎസ്എൻഎൽ പ്ലാനുകൾ പോര എന്ന് വിലയിരുത്താനാകില്ല. കാരണം സ്വകാര്യ കമ്പനികളുടെ എൻട്രി ലെവൽ പ്രീപെയ്ഡ് പ്ലാനുകളുടെ വിലയിൽ ബിഎസ്എൻഎൽ നൽകുന്നത് പല മടങ്ങ് മൂല്യമുള്ള ആനുകൂല്യങ്ങളാണ്. അതിന് ഉദാഹരണമായി 199 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ചൂണ്ടിക്കാണിക്കാനാകും.

199 രൂപയ്ക്ക് ബിഎസ്എൻഎൽ നൽകുന്ന ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ ഒരു സ്വകാര്യ കമ്പനി വരിക്കാരൻ കുറഞ്ഞത് 350 രൂപയ്ക്കടുത്ത് നൽകേണ്ടിവരും എന്നതാണ് സത്യം. ബിഎസ്എൻഎൽ വരിക്കാരെ സംബന്ധിച്ചിടത്തോളം വെറും 107 രൂപ മുടക്കിയാൽ 28 ദിവസം വാലിഡിറ്റി നിലനിർത്താനും അത്യാവശ്യം കോളിങ് നടത്താനും സാധിക്കും.
മറുവശത്ത് സ്വകാര്യ കമ്പനികളുടെ വരിക്കാർക്ക് ഇത്ര വില കുറഞ്ഞ ഒരു റീച്ചാർജ് ഓപ്ഷൻ ലഭ്യമല്ല. അവിടെയാണ് 107 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ പ്രസക്തമാകുന്നത്. വാലിഡിറ്റി നിലനിർത്തി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്ന ബിഎസ്എൻഎൽ സെക്കൻഡറി സിം ആയി ഉപയോഗിക്കുന്ന ആളുകൾക്കും പരിഗണിക്കാൻ പറ്റിയ പ്ലാൻ ആണ് എന്നതാണ് 107 രൂപയുടെ പ്ലാനിന്റെ മറ്റൊരു പ്രത്യേകത.
107 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ 28 ദിവസ വാലിഡിറ്റിയിൽ ആണ് നിലവിൽ ആനുകൂല്യങ്ങൾ നൽകുന്നത്. മുൻപ് ഇത് 35 വാലിഡിറ്റിയിലും അതിനും മുൻപ് 40 ദിവസ വാലിഡിറ്റിയിലും ആണ് എത്തിയിരുന്നത്. എന്നാൽ പലപ്പോഴായി നടന്ന പ്ലാൻ പരിഷ്കരണങ്ങളിലൂടെ വാലിഡിറ്റി കുറയ്ക്കപ്പെട്ട് ഇപ്പോൾ അത് 28 ദിവസ വാലിഡിറ്റിയിൽ എത്തി നിൽക്കുന്നു.

വാലിഡിറ്റി കുറയ്ക്കപ്പെട്ടു എങ്കിലും 107 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ ഇപ്പോഴും പകരക്കാരനില്ലാത്ത റീച്ചാർജ് പ്ലാനാണ്. അതായത് ഈ ആനുകൂല്യം ലഭ്യമാകുന്ന പ്ലാനുകൾ മറ്റൊരിടത്തും വേറെ ലഭ്യമാകില്ല. ആകെ 3ജിബി ഡാറ്റ, 200 മിനിറ്റ് സൗജന്യ വോയ്‌സ് കോളിംഗ്, 28 ദിവസ വാലിഡിറ്റി എന്നിവയാണ് വെറും 107 രൂപയ്ക്ക് ബിഎസ്എൻഎൽ ലഭ്യമാക്കിയിരിക്കുന്നത്.
റീച്ചാർജ് ചെയ്യാൻ വളരെ കുറച്ച് തുക മതി എന്നതാണ് 107 രൂപ പ്ലാൻ കൊണ്ട് ഉപയോക്താക്കൾക്ക് ഉള്ള പ്രധാന നേട്ടം. പലപ്പോഴും റീച്ചാർജ് ചെയ്യാൻ സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്ന വരിക്കാർക്ക്, റീച്ചാർജിനായി കുറഞ്ഞ തുക കണ്ടെത്തിയാൽ മതി എന്ന ആശ്വാസം ഈ പ്ലാൻ നൽകുന്നു. അതിനാൽത്തന്നെ സാധാരണക്കാർക്ക് ഇത് ഒരു മികച്ച റീച്ചാർജ് ഓപ്ഷനാണ്.


Click it and Unblock the Notifications








