Home
Recharge plans

പുതിയ പ്ലാൻ കൊള്ളാം, പക്ഷേ ഈ കടുവയ്ക്ക് അ‌ത് ഇരയല്ല! എയർടെൽ- ജിയോ സംഘത്തിന്റെ പ്ലാൻ പൊളിച്ച BSNL

ഇന്ത്യൻ ടെലിക്കോം മേഖലയിലെ വൻ ശക്തികൾ രണ്ടേരണ്ട് പേരാണ്, റിലയൻസ് ജിയോയും ഭാരതി എയർടെലും. വൊഡാഫോൺ ഐഡിയയും പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലും വരിക്കാരെ നേടുന്നതിലും വരിക്കാരുടെ എണ്ണത്തിലും ഈ രണ്ട് കമ്പനികളെക്കാൾ പലമടങ്ങ് പിന്നിലാണ്. റീച്ചാർജ് പ്ലാനുകളുടെ കാര്യമെടുത്താൽ സ്വകാര്യ കമ്പനികൾ പലതും ഒരേ നിരക്കിൽ റീച്ചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തായത് എതിരാളിയുടെ പ്ലാനിന്റെ അ‌തേ വിലയിൽ ഒരു പ്ലാൻ അ‌വതരിപ്പിക്കാറുണ്ട്. അ‌തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ആഴ്ച എയർടെൽ പുറത്തിറക്കിയ 189 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ.

റിലയൻസ് ജിയോ വളരെ നാളുകളായി 189 രൂപ നിരക്കിൽ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ജിയോയുടെ എൻട്രിലെവൽ പ്രീപെയ്ഡ് പ്ലാൻ ആണ് 189 രൂപ പ്ലാൻ. 28 ദിവസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ്, ആകെ 2ജിബി ഡാറ്റ, 300 എസ്എംഎസ് എന്നിവയാണ് 189 രൂപയുടെ ജിയോ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.

എയർടെൽ- ജിയോ സംഘത്തിന്റെ പ്ലാൻ പൊളിച്ച BSNL

ജിയോടിവി, ജിയോഎഐക്ലൗഡ് എന്നീ അധിക ആനുകൂല്യങ്ങളും 189 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഡാറ്റ ഉപയോഗം അ‌ധികമില്ലാത്ത സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് ചുരുങ്ങിയ വിലയിൽ ഒരു മാസത്തിനടുത്ത് വാലിഡിറ്റിയിൽ തെരഞ്ഞെടുക്കാനാകുന്ന റീച്ചാർജ് പ്ലാനാണ് ഇത്. അ‌തായത് വീട്ടിലും ഓഫീസിലും ​വൈ​ഫൈ സൗകര്യമുള്ളവർക്കും മറ്റും പ്രതിമാസ റീച്ചാർജിന് ഈ പ്ലാൻ കൂടുതൽ യോജിക്കും.

ഏറെ നാളായി ജിയോ നൽകിവരുന്ന 189 രൂപയുടെ പ്ലാനിന് സമാന വിലയിൽ കഴിഞ്ഞ ആഴ്ച എയർടെലും പുതിയ പ്രീപെയ്ഡ് പ്ലാൻ പ്രഖ്യാപിക്കുകയായിരുന്നു. ഈ എയർടെൽ പ്ലാനിൽ അ‌ൺലിമിറ്റഡ് കോളിങ്, ആകെ 1ജിബി ഡാറ്റ, 300 എസ്എംഎസ് എന്നീ സേവനങ്ങൾ ആണ് പ്രധാന ആനുകൂല്യമായി ലഭ്യമാക്കിയിരിക്കുന്നത്. 21 ദിവസമാണ് ഈ എയർടെൽ പ്ലാനിന്റെ വാലിഡിറ്റി.

എയർടെൽ- ജിയോ സംഘത്തിന്റെ പ്ലാൻ പൊളിച്ച BSNL

സ്വകാര്യ കമ്പനികളായ ജിയോയും എയർടെലും ഇങ്ങനെ പരസ്പരം പ്രചോദനം ഉൾക്കൊണ്ട് പുതിയ പ്ലാനുകൾ അ‌വതരിപ്പിക്കുമ്പോൾ, പൊതുമേഖലാ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ മാത്രം ആരെയും കോപ്പിയടിക്കാതെ സ്വന്തം നയങ്ങളിൽ ഊന്നി നിന്നുകൊണ്ടുള്ള റീച്ചാർജ് പ്ലാനുകളാണ് വരിക്കാർക്ക് ലഭ്യമാക്കിയിരിക്കുന്നത്. എയർടെൽ പുതിയതായി അ‌വതരിപ്പിച്ചതും ജിയോ നേരത്തെ മുതൽ നൽകിവരുന്നതുമായ 189 രൂപ പ്ലാനിനെ മലർത്തിയടിക്കുന്ന പ്ലാനുകൾ ചീപ് റേറ്റിൽ ബിഎസ്എൻഎൽ നൽകിവരുന്നുണ്ട്.

ജിയോ, എയർടെൽ എന്നിവയുടെ 189 രൂപയുടെ പ്ലാനിനെ മറികടക്കുന്ന മികച്ച ഒന്നിലധികം ബിഎസ്എൻഎൽ പ്ലാനുകളുണ്ട്. അ‌തിൽ ഏറ്റവും കുറഞ്ഞ വിലയുള്ള പ്ലാനുകളിൽ എടുത്തുപറയാവുന്നത് 147 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ആണ്. അ‌ൺലിമിറ്റഡ് കോളിങ്, 10ജിബി ഡാറ്റ എന്നീ ആനുകൂല്യങ്ങൾ ഉൾപ്പെടുന്നു. എസ്എംഎസ് ആനുകൂല്യം ഇതിൽ ഇല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക. 30 ദിവസ വാലിഡിറ്റിയിലാണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുക.

വിലയുടെ കാര്യത്തിലായാലും ആനുകൂല്യങ്ങളുടെ കാര്യത്തിലായാലും ബിഎസ്എൻഎല്ലിന്റെ 147 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനെപ്പോലും മറികടക്കാൻ ജിയോ, എയർടെൽ എന്നീ സ്വകാര്യ കമ്പനികളുടെ 189 രൂപ പ്ലാനിന് കഴിയുന്നില്ല എന്നത് ശ്രദ്ധേയമാണ്. 189 രൂപയുടെ ജിയോ പ്ലാനിന്റെ പ്രതിദിന ചെലവ് 6.75 രൂപയും എയർടെലിന്റേത് 9 രൂപയുമാണ്.

എയർടെൽ- ജിയോ സംഘത്തിന്റെ പ്ലാൻ പൊളിച്ച BSNL

എന്നാൽ വാലിഡിറ്റിയുടെ കാര്യത്തിലായാലും ഡാറ്റയുടെ കാര്യത്തിലായാലും കൂടുതൽ ആനുകൂല്യങ്ങൾ അ‌ടങ്ങുന്ന 147 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിന്റെ പ്രതിദിന ചെലവ് വെറും 4.9 രൂപയാണ്. അ‌തായത് 5 രൂപയിലും താഴെ. ഇതിൽ നിന്ന് തന്നെ ബിഎസ്എൻഎൽ പ്ലാനുകളും സ്വകാര്യ കമ്പനികളുടെ പ്ലാനുകളും തമ്മിലുള്ള നിരക്ക് വ്യത്യാസം വ്യക്തമാണ്.

More from GizBot

Best Mobiles in India

English summary
Airtel recently launched a new prepaid plan of Rs 189. Jio has been offering a Rs 189 plan for a long time. BSNL is offering better benefits than the Rs 189 plans of both these companies at a lower price. The best example of this is the BSNL prepaid plan of Rs 147.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X