BSNL വരിക്കാരേ... വെറും 6 രൂപ അധികം നൽകിയാൽ 16GB ഡാറ്റ കിട്ടും; പക്ഷേ ഒരു വിട്ടുവീഴ്ച ചെയ്യണം
വസ്ത്രം വാങ്ങാൻ കടയിൽ പോയാൽ അവിടെ പല സൈസിലുള്ള നിരവധി ഡ്രസുകൾ കാണും. അതിൽ നിന്ന് നമ്മുടെ ശരീരത്തിന് പാകമാകുന്ന വസ്ത്രം തിരഞ്ഞെടുക്കുക എന്നത് നമ്മുടെ ജോലിയാണ്. അതേപോലെ തന്നെയാണ് റീച്ചാർജ് പ്ലാനുകളുടെ കാര്യവും. ആകർഷകമായ നിരവധി റീച്ചാർജ് പ്ലാനുകൾ എല്ലാ ടെലിക്കോം കമ്പനികളുടെയും പക്കലുണ്ട്. അതിൽ നിന്ന് സ്വന്തം ഉപയോഗത്തിനും ആവശ്യത്തിനും മുടക്കാൻ കഴിയുന്ന തുകയ്ക്കും അനുയോജ്യമായ പ്ലാൻ തെരഞ്ഞെടുക്കുക എന്നതാണ് ഉപയോക്താവിന്റെ വിജയം. ഇന്ത്യൻ ടെലിക്കോം മേഖലയിൽ ഏറ്റവും കുറഞ്ഞ വിലയിൽ 30 ദിവസ വാലിഡിറ്റിയുള്ള പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നത് ബിഎസ്എൻഎൽ ആണെന്നത് ഏതാണ്ട് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
30 ദിവസ വാലിഡിറ്റിയുള്ള റീച്ചാർജ് ഓപ്ഷനുകൾ ഏറ്റവും മികച്ച രീതിയിൽ വാഗ്ദാം ചെയ്തിട്ടുള്ളതും ബിഎസ്എൻഎൽ തന്നെ. മറ്റ് ടെലിക്കോം കമ്പനികൾക്ക് 30 ദിവസ പ്ലാനുകൾ ഉണ്ടെങ്കിലും അവ ട്രായിയുടെ കർശന നിബന്ധനയെത്തുടർന്ന് പേരിന് മാത്രമായി ലഭ്യമാക്കിയിരിക്കുന്ന പ്ലാനുകളാണ് എന്നാണ് കണ്ടാൽ തോന്നുക.

ബിഎസ്എൻഎൽ 107 രൂപ പ്രീപെയ്ഡ് പ്ലാൻ 35 ദിവസ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ കുറഞ്ഞ വിലയിൽ വാലിഡിറ്റി ഉറപ്പാക്കാനും അത്യാവശ്യം കോളിങ്, ഡാറ്റ ആവശ്യങ്ങൾ മാത്രം നടത്താനുമായി റീച്ചാർജ് ചെയ്യുന്നവർക്കാണ് ഈ പ്ലാൻ അനുയോജ്യം. അൺലിമിറ്റഡ് കോളിങ് സഹിതം 30 ദിവസം വാലിഡിറ്റി വേണ്ടവർക്ക് കുറച്ചുകൂടി അനുയോജ്യം 147 രൂപയുടെ പ്ലാനാണ്.
147 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിനെക്കുറിച്ച് കഴിഞ്ഞ ദിവസം നമ്മൾ വിശദീകരിച്ചിരുന്നു. 30 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ് സഹിതം റീച്ചാർജ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ പ്ലാനാണ് 147 രൂപയുടേത്. എന്നാലിതിൽ 30 ദിവസത്തേക്ക് ആകെ 10ജിബി ഡാറ്റ മാത്രമാണ് ലഭിക്കുക.

കുറച്ചുകൂടി ഡാറ്റയുള്ള ഒരു കുറഞ്ഞ വിലയുടെ റീച്ചാർജ് ഓപ്ഷൻ തേടുന്നവർക്കായുള്ള ഒരു ബിഎസ്എൻഎൽ പ്ലാനാണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്. 153 രൂപയാണ് ഈ പ്രീപെയ്ഡ് പ്ലാനിന്റെ വില. 147 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കുന്നതിന് പകരം വെറും 6 രൂപകൂടി അധികമായി നൽകിയാൽ അതിന്റെ ഇരട്ടിയിലധികം ഡാറ്റ ലഭിക്കും എന്നതാണ് 153 രൂപയുടെ പ്ലാനിനെ ശ്രദ്ധേയമാക്കുന്നത്.
അതായത് 153 രൂപയുടെ പ്ലാൻ അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾക്ക് ഒപ്പം 26ജിബി ബൾക്ക് ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. അതായത് 147 രൂപയുടെ പ്ലാനിൽ വെറും 10ജിബി ഡാറ്റ മാത്രം ലഭിക്കുമ്പോൾ ഇവിടെ 6 രൂപ അധികമായി നൽകുന്നതിലൂടെ 16ജിബി ഡാറ്റ കൂടുതൽ ലഭിക്കുന്നു.
എന്നാൽ 147 രൂപയുടെ പ്ലാനിലുള്ളതിനെക്കാൾ കൂടുതൽ ഡാറ്റ ഏതാണ്ട് 150 രൂപയോട് അടുത്ത വിലയിൽ തേടുന്നവർക്ക് മാത്രമാണ് ഈ പ്ലാൻ അനുയോജ്യമാകുക. അതേപോലെ വരിക്കാർ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. 6 രൂപ നൽകിയ കൂടുതൽ ഡാറ്റ നേടുമ്പോൾ വാലിഡിറ്റിയുടെ കാര്യത്തിൽ ചെറിയ വിട്ടുവീഴ്ച ചെയ്യണം എന്നതാണ് അത്.

147 രൂപയുടെ പ്ലാനിൽ 30 ദിവസ വാലിഡിറ്റി കിട്ടും, എന്നാൽ 153 രൂപയുടെ പ്ലാനിൽ 26 ദിവസ വാലിഡിറ്റി മാത്രമേ കിട്ടൂ. അതായത് 147 രൂപ പ്ലാനിന് പകരം 153 രൂപ പ്ലാൻ തെരഞ്ഞെടുത്താൽ ഡാറ്റ കൂടുമെങ്കിലും വാലിഡിറ്റി 4 ദിവസം കുറയും. അതിനാൽ ഡാറ്റ കൂടുതൽ വേണ്ട ഉപയോക്താക്കൾക്ക് മാത്രമാണ് ഈ 153 രൂപ പ്ലാൻ അനുയോജ്യം എന്ന് പ്രത്യേകം ശ്രദ്ധിക്കുക.


Click it and Unblock the Notifications








