പഴകുംതോറും വീര്യം ഏറുമെന്ന് പറയുന്നത് എത്ര കറക്ടാണ്! വിശാല മനസുള്ള 2 ബിഎസ്എൻഎൽ പ്ലാനുകൾ
ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ ബിഎസ്എൻഎല്ലിന്റെ അത്രയും കുറഞ്ഞ നിരക്കിൽ മികച്ച റീച്ചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്ന മറ്റൊരു ടെലിക്കോം കമ്പനിയും ഇല്ല എന്ന് ഏവർക്കും അറിവുള്ള കാര്യമാണ്. അടുത്ത കാലത്തായി അവതരിപ്പിക്കപ്പെട്ട പുതിയ പ്ലാനുകൾ മാത്രമല്ല, ഏറെ നാളായി നൽകിവരുന്ന മികച്ച റീച്ചാർജ് ഓപ്ഷനുകളും ബിഎസ്എൻഎല്ലിന്റെ പക്കലുണ്ട്. ചില പഴയ പ്ലാനുകളൊക്കെ അടുത്തിടെ ബിഎസ്എൻഎൽ പരിഷ്കരിക്കുകയും ചിലത് പിൻവലിക്കുകയുമൊക്കെ ചെയ്തിരുന്നു. എന്നാൽ ഇപ്പോഴും കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ പഴയ നിരക്കിൽ ആനുകൂല്യങ്ങൾ ലഭ്യമാക്കിവരുന്ന ചില ബിഎസ്എൻഎൽ പ്ലാനുകളുണ്ട്. അതിൽ രണ്ട് കിടിലൻ പ്ലാനുകൾ 147 രൂപ, 319 രൂപ വിലകളിൽ ലഭ്യമാകുന്നു.
വർഷങ്ങളായി ബിഎസ്എൻഎൽ (BSNL) പ്ലാനുകളുടെ പട്ടികയിൽ ഈ 147 രൂപ, 319 രൂപ പ്ലാനുകളുണ്ട്. അക്കാര്യത്തിൽ എന്തെങ്കിലും സംശയമുള്ളവർക്ക് കഴിഞ്ഞ വർഷത്തെയോ അതിന് മുൻപത്തെ വർഷത്തെയോ ബിഎസ്എൻഎൽ പ്ലാനുകളുടെ പട്ടികയും അതിലെ ആനുകൂല്യങ്ങളും പരിശോധിച്ച് നോക്കാവുന്നതാണ്. ഇപ്പോഴും ബിഎസ്എൻഎൽ വരിക്കാർക്ക് ഈ രണ്ട് പ്ലാനുകളും മികച്ച ആനുകൂല്യങ്ങൾ ലഭ്യമാക്കിവരുന്നു.

പഴയ പ്ലാനുകളാണ് എന്നതിന് പുറമേ 147 രൂപ, 319 രൂപ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ തമ്മിൽ മറ്റൊരു ബന്ധം കൂടിയുണ്ട്. ഈ രണ്ട് പ്ലാനുകളും 10ജിബി ഡാറ്റ സഹിതമാണ് എത്തുന്നത് എന്നതാണ് അത്. ഒന്ന് 30 ദിവസ വാലിഡിറ്റിയിലും മറ്റൊന്ന് 65 ദിവസ വാലിഡിറ്റിയിലും ആനുകൂല്യങ്ങൾ നൽകുന്നു. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ ഈ പ്ലാനുകൾ ലഭ്യമാണ്.
ഏതൊരു സാധാരണക്കാരനും അനായാസം വാങ്ങാനാകുന്ന വിലയിൽ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു ബിഎസ്എൻഎൽ പ്ലാനാണ് 147 രൂപയുടേത്. ഒരു മാസത്തെ ടെലിക്കോം ചെലവ് ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങളോടെ നൽകുന്നതിൽ ബിഎസ്എൻഎല്ലിനോട് എതിരിടാൻ അംബാനിയുടെ ജിയോയ്ക്ക് പോലും സാധിച്ചിട്ടില്ല. അതിന് ബിഎസ്എൻഎല്ലിനെ പ്രാപ്തമാക്കുന്നത് 147 രൂപയുടേത് ഉൾപ്പെടെയുള്ള പ്ലാനുകളാണ്.

147 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിലെ ആനുകൂല്യങ്ങൾ: ഏറെ ഉദാരമായ ആനുകൂല്യങ്ങളുമായാണ് ബിഎസ്എൻഎല്ലിന്റെ 147 രൂപയുടെ സ്പെഷ്യൽ താരിഫ് വൗച്ചർ (എസ്ടിവി) എത്തുന്നത്. ഹോം എൽഎസ്എയിലെ ( ലൈസൻസ്ഡ് സർവീസ് ഏരിയ ) ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. കൂടാതെ 10ജിബി ബൾക്ക് ഡാറ്റയും ഈ പ്ലാനിൽ ലഭ്യമാണ്. 30 ദിവസമാണ് വാലിഡിറ്റി.
319 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: 147 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ മറ്റൊരു പതിപ്പാണ് 319 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ. ഇതിൽ 65 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്, 10ജിബി ഡാറ്റ എന്നിവ ലഭ്യമാകുന്നു. ഇത് കൂടാതെ 300 എസ്എംഎസും ഈ പ്ലാനിന്റെ ആനുകൂല്യത്തിൽ ഉൾപ്പെടുന്നു.
തങ്ങളുടെ ടെലിക്കോം ആവശ്യങ്ങൾക്കായി ഈ ആനുകൂല്യങ്ങൾ മതി എന്നുള്ളവരിൽ, റീച്ചാർജ് ചെയ്യാനായി കാശ് കുറവുള്ളവർക്ക് 147 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കാം. കുറച്ചുകൂടി കാശ് കൈയിലുള്ളവർക്ക് 319 രൂപയുടെ പ്ലാൻ തെരഞ്ഞടുക്കാം. എന്നാൽ ഏത് പ്ലാൻ തെരഞ്ഞെടുത്താലും ചെലവിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നില്ല.

147 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ഉപയോക്താവിന് ഒരു ദിവസം 4 രൂപ 9 പൈസയാണ് ചെലവാകുന്നത്. അതേസമയം 319 രൂപയുടെ പ്ലാനിൽ 4 രൂപ 90 പൈസയും. സാധാരണക്കാർക്കും ബിഎസ്എൻഎൽ സെക്കൻഡറി സിം ആയി ഉപയോഗിക്കുന്നവർക്കുമെല്ലാം ഈ രണ്ട് ബിഎസ്എൻഎൽ പ്ലാനുകളും മികച്ച റീച്ചാർജ് ഓപ്ഷനുകളാണ്.


Click it and Unblock the Notifications








