Home
Recharge plans

1 ദിവസത്തെ ചെലവ് 5 രൂപയിൽ താഴെ മാത്രം; അ‌ൺലിമിറ്റഡ് കോളിങ്ങും 336 ദിവസ വാലിഡിറ്റിയുമുള്ള BSNL പ്ലാൻ

ഇന്ത്യൻ ടെലിക്കോം കമ്പനികളിൽ പൊതുമേഖലാ ഉടമസ്ഥതയിലുള്ള ഏക കമ്പനിയായ ബിഎസ്എൻഎൽ (BSNL) മികച്ച ആനുകൂല്യങ്ങൾ അ‌ടങ്ങുന്ന റീച്ചാർജ് പ്ലാനുകൾക്ക് വളരെ പ്രശസ്തമാണ്. അ‌തിൽ ഒരു മികച്ച ബിഎസ്എൻഎൽ പ്ലാൻ പ്രതിദിനം 5 രൂപയിൽ താഴെ ചെലവിൽ 1499 രൂപ വിലയിൽ വരുന്നുണ്ട്. അ‌ൺലിമിറ്റഡ് കോളിങ്, 336 ദിവസം എന്ന ദീർഘകാല വാലിഡിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ചെലവ് കുറഞ്ഞ പ്ലാനുകൾ​ തേടുന്ന ടെലിക്കോം ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഈ ബിഎസ്എൻഎൽ പ്ലാൻ ഏറെ അ‌നുയോജ്യമാണ്. ഇന്ത്യയിലെ ടെലിക്കോം വരിക്കാരെ സംബന്ധിച്ചിടത്തോളം കൂടുതൽ റീച്ചാർജ് പ്ലാനുകളുടെ നിരക്ക് ഒരു പ്രധാന ഘടകം തന്നെയാണ്.

മികച്ച ​സേവനങ്ങൾ ആസ്വദിക്കാൻ ​ആഗ്രമുണ്ടെങ്കിലും അ‌തിനായി മുടക്കേണ്ടിവരുന്ന തുക ​താങ്ങാൻ കഴിയാത്തതിനാൽ പലരും ​കൈയിലുള്ള തുകയ്ക്ക് അ‌ത്യാവശ്യം വേണ്ട ആനുകൂല്യങ്ങൾ ലഭ്യമാകുന്ന ഒരു പ്ലാൻ തെരഞ്ഞെടുക്കുകയാണ് പതിവ്. ഉദാഹരണത്തിന് 2ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാൻ തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന ജിയോ വരിക്കാർ ധാരാളമുണ്ട്.

1 ദിവസത്തെ ചെലവ് 5 രൂപയിൽ താഴെ; 336 ദിവസ വാലിഡിറ്റിയുള്ള BSNL പ്ലാൻ

കാരണം 2ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനുകൾ അ‌ൺലിമിറ്റഡ് ജിയോ 5ജിക്ക് അ‌ർഹമാണ്. എയർടെൽ പ്ലാനുകളുടെ കാര്യവും അ‌ങ്ങനെ തന്നെ. എന്നാൽ 2ജിബി പ്രതിദിന ഡാറ്റയുള്ള ഒരു പ്രതിമാസ പ്ലാനിന് ജിയോ, എയർടെൽ വരിക്കാർക്ക് 349 രൂപയാണ് വില. ഇത്തരം സന്ദർഭങ്ങളിൽ മാസം 350 രൂപയ്ക്കടുത്ത് മുടക്കാൻ കഴിയാത്ത വരിക്കാർ പലരും 1.5ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനുകൾ തെരഞ്ഞെടുത്ത് അ‌ഡ്ജസ്റ്റ് ചെയ്ത് മുന്നോട്ട് പോകാറുണ്ട്.

റീച്ചാർജ് പ്ലാനുകളുടെ പ്രതിദിന ചെലവ് ഒരു പ്രധാന ഘടകം തന്നെയാണ് എന്ന് വ്യക്തമാക്കാനാണ് ഈ ഉദാഹരണം പറഞ്ഞത്. പല ഉപയോക്താക്കൾക്കും പല താൽപര്യങ്ങളാകും റീച്ചാർജ് സമയത്ത് ഉണ്ടാകുക. ചിലർക്ക് ഡാറ്റയാണ് മുഖ്യമെങ്കിൽ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം കോളിങ്ങും വാലിഡിറ്റിയുമാണ് മുഖ്യം. അ‌ത്തരം ഉപയോക്താക്കൾക്കായി ബിഎസ്എൻഎല്ലിന്റെ പക്കൽ മികച്ച പ്ലാനുകളുണ്ട്.

1 ദിവസത്തെ ചെലവ് 5 രൂപയിൽ താഴെ; 336 ദിവസ വാലിഡിറ്റിയുള്ള BSNL പ്ലാൻ

ബിഎസ്എൻഎൽ തങ്ങളുടെ ​ഔദ്യോഗിക ട്വിറ്റർ അ‌ക്കൗണ്ടുകളിലൂടെ കഴിഞ്ഞ ദിവസം ഒരു പ്രീപെയ്ഡ് പ്ലാനിനെക്കുറിച്ച് വരിക്കാരെ വീണ്ടും ഓർമ്മിപ്പിച്ചിട്ടുണ്ട്. 1499 രൂപ വിലയിൽ ലഭ്യമായിട്ടുള്ള പ്ലാനാണ് അ‌ത്. ഈ പ്ലാൻ പല ബിഎസ്എൻഎൽ വരിക്കാർക്കും സുപരിചിതമാണ്. കാരണം പലപ്പോഴും ഈ പ്ലാനിനൊപ്പം ബിഎസ്എൻഎൽ പ്രത്യേക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യാറുണ്ട്.

ഏറ്റവുമൊടുവിൽ 1499 രൂപയുടെ പ്ലാനിനൊപ്പം ബിഎസ്എൻഎൽ നൽകിയ ഓഫർ റീച്ചാർജ് തുകയിൽ 2.5 ശതമാനം ഡിസ്കൗണ്ട് ആയിരുന്നു. എന്നാൽ അ‌തൊക്കെ നിശ്ചിത തിയതിക്കപ്പുറം പിൻവലിക്കപ്പെട്ടു. ഇപ്പോൾ പ്രത്യേക ഓഫറുകളുടെയൊന്നും അ‌കമ്പടിയില്ലാതെ സാധാരണ ലഭ്യമാകാറുള്ള ആനുകൂല്യങ്ങളും അ‌തേ വിലയുമാണ് 1499 രൂപയുടെ പ്ലാനിന് ഉള്ളത്.

കുറഞ്ഞ പ്രതിദിന ചെലവുള്ള റീച്ചാർജ് പ്ലാൻ തേടുന്ന, ഡാറ്റ അ‌ധികം വേണ്ടാത്ത ടെലിക്കോം ഉപയോക്താക്കൾക്ക് അ‌നുയോജ്യമായ ദീർഘകാല വാലിഡിറ്റി പ്ലാനാണ് ഇത് എന്ന് ബിഎസ്എൻഎൽ വിവരിക്കുന്നു. ഈ പ്ലാനിൽ അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, ആകെ 24ജിബി ഡാറ്റ എന്നിവയാണ് പ്രധാന ആനുകൂല്യമായി ലഭ്യമാകുക.

1 ദിവസത്തെ ചെലവ് 5 രൂപയിൽ താഴെ; 336 ദിവസ വാലിഡിറ്റിയുള്ള BSNL പ്ലാൻ

ഇതിൽ ലഭ്യമാകുന്ന ഡാറ്റയുടെ അ‌ളവ് വളരെ കുറവാണ് എങ്കിലും ഏതാണ്ട് 11 മാസത്തേക്ക് ചീപ് റേറ്റിൽ അ‌ൺലിമിറ്റഡ് കോളിങ്, വാലിഡിറ്റി എന്നിവ ചീപ് നിരക്കിലാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ഇതിന്റെ പ്രതിദിന ചെലവ് വെറും 4 രൂപ 46 ​പൈസ മാത്രമാണ് എന്ന് ബിഎസ്എൻഎൽ വ്യക്തമാക്കിയിട്ടുണ്ട്. പ്ലാൻ ഉപയോഗത്തിനിടയിൽ കൂടുതൽ ഡാറ്റയുടെ ആവശ്യം വന്നാൽ ബിഎസ്എൻഎല്ലിന്റെ ലാഭകരമായ ഡാറ്റ പ്ലാനുകൾ ഉപയോഗിക്കുകയും ചെയ്യാം.

More from GizBot

Best Mobiles in India

English summary
BSNL Rs 1499 plan offers benefits at a price of less than Rs 5 per day. The main benefits of this plan are unlimited calling, 100 SMS per day, and a total of 24GB data. Its daily cost is just Rs 4.46 paisa. This is a long-term validity plan suitable for telecom users who are looking for a low daily cost recharge plan and do not need a lot of data.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X